Hashif Hashi 10 Days ago

ടാറ്റ ഹരിയറിനോട് അങ്കത്തിനൊരുങ്ങി കിയ മോട്ടോഴ്‌സ്, വരുന്നു സെൽറ്റോസ്
  • ടാറ്റ ഹരിയറിനോട് അങ്കത്തിനൊരുങ്ങി കിയ മോട്ടോഴ്‌സ്, വരുന്നു സെൽറ്റോസ്
  • ടാറ്റ ഹരിയറിനോട് അങ്കത്തിനൊരുങ്ങി കിയ മോട്ടോഴ്‌സ്, വരുന്നു സെൽറ്റോസ്
  • ടാറ്റ ഹരിയറിനോട് അങ്കത്തിനൊരുങ്ങി കിയ മോട്ടോഴ്‌സ്, വരുന്നു സെൽറ്റോസ്
  • ടാറ്റ ഹരിയറിനോട് അങ്കത്തിനൊരുങ്ങി കിയ മോട്ടോഴ്‌സ്, വരുന്നു സെൽറ്റോസ്

കിയ സെൽറ്റോസ്, ഇന്ത്യയിലേക് വരുന്ന പുതിയ കിയ എസ്.യു.വി,  ക്രെറ്റയെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയെടുക്കുന്ന വാഹനം ഹ്യുണ്ടായിക്ക് കീഴിലുള്ള ദക്ഷിണ കൊറിയന്‍ കാര്‍ കമ്പനിയായ കിയ മോട്ടോര്‍സ് ഉടൻ വിപണിയിൽ എത്തിക്കും.

ആന്ധ്രാ പ്രദേശിലെ അനന്ദ്പൂര്‍ ശാലയില്‍ സെല്‍റ്റോസിന്റെ ഉത്പാദം കമ്പനി തുടങ്ങിക്കഴിഞ്ഞു. ഹ്യുണ്ടായിയുടെ ഉടമസ്ഥതയിലാണെങ്കിലും രാജ്യാന്തര വിപണിയിലെങ്ങും സ്വതന്ത്രമായാണ് കിയ മോട്ടോര്‍സ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലും ചിത്രുമിതുതന്നെയാകും. ഹ്യുണ്ടായിയെക്കാളും പ്രീമിയം പ്രതിച്ഛായ കെട്ടിപ്പടുക്കാനായിരിക്കും കിയ ഇവിടെ ശ്രമിക്കുക. ഇക്കാരണത്താല്‍ ക്രെറ്റയെക്കാള്‍ ഉയര്‍ന്ന വില കിയ സെല്‍റ്റോസ് കുറിക്കും.

റിപ്പോർട്ടുകൾ പ്രകാരം 1.5 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ സെല്‍റ്റോസില്‍ തുടിക്കും. ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV500, ജീപ്പ് കോമ്പസ് എസ്‌യുവികളുമായി സെല്‍റ്റോസ് മത്സരിക്കും. എന്നിരുന്നാലും വലിപ്പത്തിൽ ഇവയെക്കാൾ ചെറുതാണ് സെൽറ്റോസ്. 

നവീനമായ ഫീച്ചറുകള്‍ ഒട്ടനവധി കിയ സെല്‍റ്റോസില്‍ പ്രതീക്ഷിക്കാം. വൈദ്യുത സണ്‍റൂഫ്, വൈദ്യുത പാര്‍ക്കിങ് ബ്രേക്ക്,10.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, വയര്‍ലെസ് ചാര്‍ജിങ്,  ആംബിയന്റ് ലൈറ്റിങ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, വെന്റിലേഷന്‍ സൗകര്യമുള്ള സീറ്റുകള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, വിവിധ ഡ്രൈവിങ് മോഡുകള്‍, സ്റ്റീയറിങ് അസിസ്റ്റ് മോഡുകള്‍ എന്നിങ്ങനെ പോവുന്നു ലിസ്റ്റ്.

മുന്‍ വീല്‍ ഡ്രൈവാണ് സെല്‍റ്റോസ്. ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മോഡലില്‍ പ്രവര്‍ത്തിക്കും. പരിസ്ഥിതി സൗഹര്‍ദ്ദമായ വിപണി ലക്ഷ്യമിട്ട് ഹൈബ്രിഡ്, ഇലക്ട്രിക് പതിപ്പുകളെയും സെല്‍റ്റോസില്‍ അവതരിപ്പിക്കാന്‍ കിയയ്ക്ക് പദ്ധതിയുണ്ട്.
Compiled by Hashif

Buy Visit Stores in CarKambolam Sell Close Join Club CK