Hashif Hashi 30-June-20
  •  കെടിഎം  ഇലക്ട്രിക് ബാലൻസ് ബൈക്കുകൾ അവതരിപ്പിച്ചു.

ശേഷി കൂടിയ ഓഫ് റോഡ് ബൈക്കുകൾക്കും ഡ്യൂക്ക് മോഡലുകൾക്കും പേരുകേട്ട കെടിഎം പുത്തൻ മേഖലയായ ഇലക്ട്രിക് ബാലൻസ് ബൈക്കുകളിലേക്ക് കടന്നിരിക്കുകയാണ്. ഇലക്ട്രിക് സൈക്കിൾ നിർമ്മാതാക്കളായ സ്റ്റാസൈക്കുമായി സഹകരിച്ചാണ് രണ്ട് കെടിഎം ഫാക്ടറി റെപ്ലിക്ക മോഡലുകൾ പുറത്തിറക്കിയത്. 12 ഇഞ്ച്, 16 ഇഞ്ച് വീലുകളിൽ നിർമിച്ചിരിക്കുന്ന 12eഡ്രൈവ്, 16eഡ്രൈവ് ബാലൻസ് ബൈക്കുകളാണിവ.

മൂന്ന് പവർ ലെവലുകൾ ഈ eബൈക്കുകളിലുണ്ട്. 30 മുതൽ 60 മിനിറ്റ് വരെ ഉപയോഗിക്കാൻ പറ്റുന്ന പൂർണ്ണമായും ചാർജ് ചെയ്യുന്നതിന് 45 മുതൽ 60 മിനിറ്റ് വരെ ആവശ്യമായ ബാറ്ററി ആണ് വാഹനത്തിന്റെ കരുത്ത്. 164 ഡോളർ (ഏകദേശം 12,400 രൂപയ്ക്ക്) ഒരു സ്പെയർ ബാറ്ററി പാക്ക് ലഭിക്കും. ഇവക്ക് യഥാക്രമം 649 ഡോളർ, അതായത് 49,000 രൂപ, 849 ഡോളർ, ഏകദേശം 64,100 രൂപ വില വരുന്നു. ഓറഞ്ച് പതിപ്പുകൾക്ക് കൂടുതൽ വില പ്രതീക്ഷിക്കാം. ഭാവിയിൽ കുട്ടികളുടെ വിലകൂടിയ കളിപ്പാട്ടങ്ങളായി ഇവ മാറിയേക്കും.

View Ads in Car Kambolam
View Stores in Car Kambolam
Buy Visit Stores in CarKambolam Sell Close Join Club CK