arun vijay 12 Day(s) ago
  • കവാസാക്കി വേഴ്സിസ് 1000 ബി എസ് 6 വിപണിയിലെത്തി
  • കവാസാക്കി വേഴ്സിസ് 1000 ബി എസ് 6 വിപണിയിലെത്തി

കവാസാക്കി വെർസിസ് 1000 ബിഎസ് 6 പതിപ്പ്  ഇന്ത്യയിൽ 10.99 ലക്ഷം രൂപയ്ക്ക് (എക്സ്ഷോറൂം) പുറത്തിറക്കി. ബിഎസ് 4 മോഡലിനേക്കാൾ 10,000 രൂപ കൂടുതലാണ് വില.

കവാസാക്കി ബിഎസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി 1043 സിസി, ഇൻ-ലൈൻ 4 സിലിണ്ടർ എഞ്ചിൻ  അപ്ഡേറ്റ്  ചെയ്തു. . എന്നിരുന്നാലും, വെർസിസ് 1000 ന്റെ എഞ്ചിന് പ്രകടനത്തിൽ മാറ്റമൊന്നും വന്നിട്ടില്ല.ഇത്  118.2bhp പവറും 102Nm ടോർക്കും ഉല്പാദിപ്പിക്കുന്നു. . സ്ലിപ്പർ ക്ലച്ച് ഉള്ള ആറ് സ്പീഡ് ഗിയർബോക്‌സാണ് നൽകിയിരിക്കുന്നത്. 

ക്രൂയിസ് കൺട്രോൾ സിസ്റ്റം, രണ്ട് പവർ മോഡുകൾ, അഞ്ച് ആക്സിസ് ബോഷ് ഐ‌എം‌യു, കോർണറിംഗ് എ‌ബി‌എസ്, മൂന്ന് റൈഡിംഗ് മോഡുകൾ ഉള്ള ട്രാക്ഷൻ കൺട്രോൾ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ‘മെറ്റാലിക് സ്പാർക്ക് ബ്ലാക്ക്’ + ‘കാൻഡി ലൈം ഗ്രീൻ’, ‘മെറ്റാലിക് സ്പാർക്ക് ബ്ലാക്ക്’ + ‘പേൾ സ്റ്റാർഡസ്റ്റ് വൈറ്റ്’ എന്നീ നിറങ്ങളിൽ വേർസിസ് ലഭിക്കും. 

താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ പുതിയ വെർസിസ് 1000 ബുക്ക് ചെയ്യാം. മാത്രമല്ല, രാജ്യത്തുടനീളമുള്ള കവാസാക്കി ഡീലർമാരും ഫോൺ കോൾ വഴി ബുക്കിംഗ് സ്വീകരിക്കുന്നുണ്ട് . എന്നിരുന്നാലും, കവാസാക്കി ഡീലർഷിപ്പുകൾ പ്രവർത്തനം പുനരാരംഭിച്ചുകഴിഞ്ഞാൽ മാത്രമേ മോട്ടോർസൈക്കിളുകൾ ഡെലിവറി ആരംഭിക്കൂ. 

Buy Visit Stores in CarKambolam Sell Close Join Club CK