Hashif Hashi 16 Day(s) ago
  • കിയ കാർണിവൽ ഇന്ത്യയിലേക്ക്, ലക്ഷ്യം ടൊയോട്ട ഇന്നോവയുടെ വിപണി
  • കിയ കാർണിവൽ ഇന്ത്യയിലേക്ക്, ലക്ഷ്യം ടൊയോട്ട ഇന്നോവയുടെ വിപണി
  • കിയ കാർണിവൽ ഇന്ത്യയിലേക്ക്, ലക്ഷ്യം ടൊയോട്ട ഇന്നോവയുടെ വിപണി
  • കിയ കാർണിവൽ ഇന്ത്യയിലേക്ക്, ലക്ഷ്യം ടൊയോട്ട ഇന്നോവയുടെ വിപണി
  • കിയ കാർണിവൽ ഇന്ത്യയിലേക്ക്, ലക്ഷ്യം ടൊയോട്ട ഇന്നോവയുടെ വിപണി

ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ സമഗ്രാധിപത്യം തകര്‍ക്കാന്‍ കിയ കൊണ്ടുവരുന്ന വാഹനമാണ് കാർണിവൽ. രാജ്യാന്തര വിപണിയിൽ നിലവിൽ വില്പനക്കുള്ള എംപിവിയാണ് കാര്‍ണിവല്‍. ചില വിപണികളില്‍ സെഡോനയെന്ന പേരിലറിയപ്പെടുന്നു.

സെല്‍റ്റോസ് എസ്‌യുവിക്ക് പിന്നാലെ കാര്‍ണിവലിനെ ഇവിടെ അവതരിപ്പിക്കാനാണ് കിയ മോട്ടോര്‍സിന്റെ തീരുമാനം. ഒരു പതിറ്റാണ്ടോളം ഇന്ത്യൻ വിപണിയിൽ എതിരാളികലില്ലാതിരുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റക്കു ഒത്ത എതിരാളി ആയി കിയ കാർണിവൽ അടുത്ത വർഷം ഇവിടെ തലയുയർത്തും.

ഇന്നോവയെക്കാള്‍ വലുപ്പവും സൗകര്യങ്ങളും കിയ എംപിവിക്കുണ്ട്. 5,155 mm നീളവും 1,985 mm വീതിയും 1,740 mm ഉയരവും കാര്‍ണിവല്‍ കുറിക്കും. വീല്‍ബേസ് 2,060 mm. ഇന്നോവ ക്രിസ്റ്റയെക്കാള്‍ 380 mm നീളവും 155 mm വീതിയും കാര്‍ണിവലിനുണ്ടെങ്കിലും ഉയരം 40mm കുറവാണ് കിയ കാർണിവലിന്. മോണോകോഖ് ഷാസിയാണ് കാര്‍ണിവലിന് ആധാരം. ഇന്നോവ ക്രിസ്റ്റ പുറത്തിറങ്ങുന്നതാകട്ടെ ലാഡര്‍ ഫ്രെയിം ഷാസി അടിസ്ഥാനപ്പെടുത്തിയും. ഉയര്‍ന്ന ദൃഢതയും യാത്രാസുഖവും ഉറപ്പുവരുത്തുന്നതില്‍ കിയ കാര്‍ണിവലാണ് മുന്നില്‍ നില്‍ക്കുക.

 ഇന്ത്യയില്‍ ഏഴു സീറ്റര്‍ കാര്‍ണിവലിനെ കൊണ്ടുവരാനാണ് കിയയുടെ തീരുമാനം. രാജ്യാന്തര വിപണിയില്‍ ഏഴു സീറ്റര്‍, എട്ടു സീറ്റര്‍, ഒന്‍പതു സീറ്റര്‍, 11 സീറ്റര്‍ പതിപ്പുകള്‍ കാര്‍ണിവലിനുണ്ട്. എംപിവിയുടെ മുന്‍ ടയറുകളിലേക്കാണ് എഞ്ചിന്‍ കരുത്തെത്തുക. ഇക്കാരണത്താല്‍ ഡ്രൈവ് ഷാഫ്റ്റ് പോലുള്ള സങ്കീര്‍ണമായ മെക്കാനിക്കല്‍ ഘടകങ്ങള്‍ കാര്‍ണിവലിലില്ല. അതുകൊണ്ട് തന്നെ ടൊയോട്ട ഇന്നോവ ക്രിസ്റ്റയെക്കാള്‍ കൂടുതല്‍ അകത്തള വിശാലത കിയ കാര്‍ണിവലിന് പ്രതീക്ഷിക്കാം.

പിന്നിൽ തെന്നി മാറുന്ന ഡോർ ആണ്. ഏറ്റവും ഉയര്‍ന്ന വകഭേദങ്ങളില്‍ വൈദ്യുത ഡോറുകള്‍ ഒരുങ്ങും. ആന്റി – ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍സൈഡ് അസിസ്റ്റ്, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, പിന്‍ ക്യാമറ, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിങ്, ഓട്ടോ എമര്‍ജന്‍സി ബ്രേക്കിങ്, കൊളീഷന്‍ വാര്‍ണിങ് മുതലായ നിരവധി
സുരക്ഷ സജ്ജീകരണങ്ങള്‍  കാര്‍ണിവലില്‍ കിയ ഉൾപ്പെടുത്തും. മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പാനരോമിക് സണ്‍റൂഫ്, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് തുടങ്ങിയ ഫീച്ചറുകളും കിയ കാര്‍ണിവലിലുണ്ട്.

ഇന്ത്യയില്‍ കാര്‍ണിവലില്‍ R 2.2 E-VGT ഡീസല്‍ എഞ്ചിനെ പ്രതീക്ഷിക്കാം. 3,800 rpm -ല്‍ 202 bhp കരുത്തും 1,750 - 2,750 rpm -ല്‍ 441 Nm torque ഉം സൃഷ്ടിക്കാന്‍ 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ പ്രാപ്തമാണ്. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കാര്‍ണിവലില്‍ പ്രതീക്ഷിക്കാം. വിപണിയിൽ 24 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയിലാവും കാർണിവൽ വകാഭേദങ്ങളുടെ വില.

Buy Visit Stores in CarKambolam Sell Close Join Club CK