Hashif Hashi 14 Day(s) ago
  • കിയ സെൽറ്റോസിന് പിറകെ ഗ്രാൻഡ് കാർണിവൽ വരുന്നു.
  • കിയ സെൽറ്റോസിന് പിറകെ ഗ്രാൻഡ് കാർണിവൽ വരുന്നു.
  • കിയ സെൽറ്റോസിന് പിറകെ ഗ്രാൻഡ് കാർണിവൽ വരുന്നു.
  • കിയ സെൽറ്റോസിന് പിറകെ ഗ്രാൻഡ് കാർണിവൽ വരുന്നു.
  • കിയ സെൽറ്റോസിന് പിറകെ ഗ്രാൻഡ് കാർണിവൽ വരുന്നു.
  • കിയ സെൽറ്റോസിന് പിറകെ ഗ്രാൻഡ് കാർണിവൽ വരുന്നു.

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ സെല്‍റ്റോസ് അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇതിനകം തന്നെ വാഹനം വിൽപനയിൽ റെക്കോര്ഡ് സൃഷ്ടിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കിയയുടെ പുതിയ എം.പി.വിയായ കാർണിവൽ ഇന്ത്യയിലേക്ക് ഒരുങ്ങുന്നത്. 2020 ഫെബ്രുവരിയില്‍ നടക്കുന്ന ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലൂടെ വാഹനത്തിന്റെ പ്രദർശനം നടക്കും, പിറകെ തന്നെ വിപണിയിലും എത്തും.

കിയയുടെ ആഡംബര എംപിവിയായ ഗ്രാന്‍ഡ് കാര്‍ണിവല്‍, ചില വിപണികളില്‍ ഗ്രാന്‍ഡ് കാര്‍ണിവല്‍ എന്ന പേരിലും ചില രാജ്യങ്ങളില്‍ സെഡൊണ എന്ന പേരിലും അറിയപ്പെടുന്നു. ഓരോ ആറുമാസത്തിലും പുതിയ വാഹനങ്ങള്‍ പുറത്തിറക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. അഞ്ചു വാതിലുള്ള എംപിവിയായ ഗ്രാന്‍ഡ് കാര്‍ണിവല്‍ വിദേശ വിപണികളില്‍ ഏഴ്, എട്ട്, ഒന്‍പത്, 11 സീറ്റ് ക്രമീകരണങ്ങളോടെ വില്‍പനയ്ക്കുണ്ട്. ഇന്ത്യയ്ക്കായി മധ്യ നിരയില്‍ മികച്ച യാത്രാസുഖം ഉറപ്പാക്കാന്‍ ഏഴു സീറ്റുള്ള പതിപ്പാണു കിയ പരിഗണിക്കുന്നതെന്ന റിപോര്ടുകളുണ്ട്.

വലിയ ടൈഗര്‍ നോസ് ഗ്രില്ല്, ഗ്രില്ലിന് ഇരുവശത്തും മൂര്‍ച്ചയേറിയ സ്മോക്ക്ഡ് ഹെഡ്ലാമ്പുകൾ, എല്‍ഇഡി ടെയ്ല്‍ലാമ്പും, ബമ്പറിന് താഴെയായി നല്‍കിയിരിക്കുന്ന സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുൻവശത്തെ വിശേഷങ്ങൾ. 17 ഇഞ്ച് അലോയി വീലുകളാണ് വാഹനത്തില്‍.: വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കിയ യുവിഒ കണക്റ്റ് സംവിധാനം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവ അകത്തളത്തെ സവിശേഷതകളാണ്. മധ്യ നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും ഉള്‍വലിയുന്ന വിധത്തിലുള്ള ഫുട്‌റസ്റ്റുമൊക്കെയുള്ള പതിപ്പും ഗ്രാന്‍ഡ് കാര്‍ണിവലിനുണ്ട്. ഇരട്ട സണ്‍റൂഫ്, മൂന്നു മേഖലയായി തിരിച്ച ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്രണ്ട് കര്‍ട്ടന്‍ എയര്‍ബാഗ്, മള്‍ട്ടിപ്പിള്‍ യുഎസ്ബി ചാര്‍ജിങ് പോര്‍ട്ട് തുടങ്ങിയ നിരവധി സവിശേഷതകളോടെയാണ് വാഹനം വരിക.

380 mm നീളവും 155 mm വീതിയും കാര്‍ണിവലിന് കൂടുതലുണ്ട്. 5115 mm നീളവും 1985 mm വീതിയും 1740 mm ഉയരവും 3060 mm വീല്‍ബേസും വാഹനത്തിനുണ്ട്. ഇന്നോവ ക്രിസ്റ്റയെക്കാള്‍ വലുപ്പക്കാരനാണ് കാര്‍ണിവല്‍. എട്ട് എയര്‍ ബാഗുകള്‍, എബിഎസ്, ഇഎസ്സി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, റിവേഴ്സ് പാര്‍ക്കിങ് സെന്‍സറും ക്യാമറയും ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ് എന്നിങ്ങനെ നിരവധി സുരക്ഷ ഫീച്ചറുകളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ വിപണിയിൽ ഒറ്റ ഡീസൽ എൻജിൻ ഓപ്ഷനിലാവും ഗ്രാൻഡ് കാർണിവൽ എത്തുക.  വിദേശത്ത് 200 bhp കരുത്ത് സൃഷ്ടിക്കുന്ന, 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് എംപിവിക്കു കരുത്തേകുന്നത്. ഗ്രാന്‍ഡ് കാര്‍ണിവല്ലിന്റെ നിരത്തിലെ പ്രധാന എതിരാളി ഇന്നോവ ക്രിസ്റ്റ തന്നെയാവും. വില പുറത്തു വിട്ടിട്ടില്ലെങ്കിലും ഏകദേശം 20 ലക്ഷം പ്രതീക്ഷിക്കാം.

Buy Visit Stores in CarKambolam Sell Close Join Club CK