ഈ മാസം 22 ന് പുറത്തിറങ്ങുന്ന കിയ മോട്ടോഴ്സിന്റെ ആദ്യ വാഹനമായ കോമ്പാക്ട് എസ്.യു.വി വിഭാഗത്തിൽ ഇറങ്ങുന്ന സെൽറ്റോസിന്ടെ ബ്രോഷർ കോപ്പി പുറത്തു വന്നു. വാഹനത്തിന്റെ ഫീച്ചറുകളും മറ്റ് വിവരങ്ങളും അടങ്ങുന്ന ബ്രോഷര്‍ സെൽറ്റോസിന്ടെ കൂടുതൽ വിവരങ്ങൾ പങ്കുവെക്കുന്നു.
സെല്റ്റോസിന്ടെ പ്രീമിയം ടെക്ക് ലൈനിനെ HT വകഭേതമായും, സ്പോര്‍ടി ലൈന്‍ മോഡലുകളെ GT വകഭേതമായിട്ടുമാണ് കമ്പനി അവതരിപ്പിക്കുന്നത്. ഇരു വകഭേതങ്ങള്‍ക്കും X, K, E എന്നിങ്ങനെ തിരിച്ചിരിക്കുന്ന വിവിധ പതിപ്പുകളുമുണ്ട്. 'X' എക്സ്ട്രീമിനെയും, 'K' ക്ലാസിനെയും, 'E' എനര്‍ജിയേയും സൂചിപ്പിക്കുന്നതാണ്. വാഹനത്തില്‍ മൂന്ന് എഞ്ചിന് ഓപ്ഷനുകളാണ് നിര്‍മ്മാതാക്കള്‍ പ്രധാനം ചെയ്യുന്നത്. ബിഎസ് VI നിലവാരത്തിലുള്ള രണ്ട് പെട്രോള്‍ യൂണിറ്റ് ഒരു ഡീസല്‍ യൂണിറ്റ് എന്നിവയാണവ. ശ്രേണിയില്‍ ആദ്യമായി മൂന്ന് ഓട്ടോമാറ്റിക്ക് ഗയര്ബോക്സും സെല്‍റ്റോസിൽ വരുന്നുണ്ട്. GT, HT മോഡലുകളുടെ അകത്തളങ്ങളിൽ വ്യത്യാസമുണ്ട്. HT മോഡലുകളില്‍ ഹണികോമ്പ് ശൈലിയിലുള്ള ലെതര്‍ സീറ്റുകളും GT വകഭേതങ്ങളില്‍ ട്യൂബ് ശൈലിയിലുള്ള സ്പോര്‍ടി സീറ്റുകളുമാണ് വരുന്നത്. എട്ട് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റും ചായ്ക്കാന്‍ കഴിയുന്ന പിന് നിര സീറ്റുകളും മോഡലിന്റെ പ്രത്യേകതയാണ്.
നോര്‍മല്‍, ഇക്കോ, സ്പോര്‍ട്സ് എന്നി മൂന്ന് ഡ്രൈവിങ് മോഡുകളില്‍ മഡ്ഡ്, വെറ്റ് , സാന്‍ഡ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ഥ ട്രാക്ഷന്‍ മോഡുകളിലാണ് വാഹനം എത്തുന്നത്. സെല്‍റ്റോസിന്റെ പ്രാരംഭ പതിപ്പില്‍ 3.8 ഇഞ്ച് ഡബിള്‍ ഡിന് ഇന്ഫൊടെയിന്മെന്റ് സിസ്റ്റവും ഇടത്തരം വകഭേതങ്ങളില്‍ 8.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്ഫൊടെയിന്മെന്റ് സിസ്റ്റവും, ഏറ്റവും ഉയര്‍ന്ന പതിപ്പില്‍ 10.25 ഇഞ്ച് സിസ്റ്റവുമാണ് വരുന്നത്. വാഹനത്തിന്റെ മ്യൂസിക്ക് സിസ്റ്റവുമായി ബന്ധിപ്പിച്ച് പാട്ടിനനുസരിച്ച് പ്രവർത്തിക്കുന്ന വാഹനത്തിനുള്ളിലെ ആംബിയന്റ് മൂഡ് ലൈറ്റിങാണ് മറ്റൊരു പ്രധാന ഫീച്ചര്‍. എട്ട് നിറങ്ങളില്‍ ഈ ലൈറ്റുകള്‍ സെറ്റ് ചെയ്യാവുന്നതാണ്, ആറ് മള്‍ട്ടി കളര്‍ കോമ്പിനേഷനുമുണ്ട്.
മികച്ച സൗണ്ട് സിസ്റ്റം വാഹനം പ്രധാനം ചെയ്യുന്നു. എട്ട് സ്പീക്കറുകള്‍ വരുന്ന 400W ബോസ് മ്യൂസിക്ക് സിസ്റ്റവും ഡിക്കിക്കുള്ളില്‍ നല്‍കിയിരിക്കുന്ന സബ്വൂഫറും കൂടി ചേര്‍ന്നാല്‍ വാഹനത്തിന്റെയുള്ളില്‍ ഒരു ചെറു തീയറ്ററിന്റെ പ്രതീതീ സൃഷ്ടിക്കും. വാഹനത്തിന്റെ ചുറ്റവശം മുഴുവന്‍ കാണാന്‍ കഴിയുന്ന 360 ഡിഗ്രി ക്യാമറയും അതോടൊപ്പം വിഭാഗത്തില്‍ തന്നെ ആദ്യമായി ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിങ് സിസ്റ്റം എന്ന ഫീച്ചറും വാഹനത്തില്‍ വരുന്നുണ്ട്.
ഇന്ത്യന്‍ വിപണിയില്‍ ഹെഡ്സ്അപ്പ് ഡിസ്പ്ലേ സംവിധാനം പ്രധാനം ചെയ്യുന്ന ഏറ്റവും വിലകുറഞ്ഞ വാഹനമാണ് കിയ സെല്‍റ്റോസ്. നാവിഗേഷന്‍, ക്രൂയിസ് കണ്ട്രോള്, വാഹനത്തിന്റെ വേഗത എന്നിവ ഈ ഡിസ്പ്ലേയില്‍ കാണിക്കുന്നതിനാല്‍ ഡ്രൈവര്‍ക്ക് റോഡില്‍ നിന്നും കണ്ണെടുക്കേണ്ട സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ സാധിക്കും.
ഹ്യുണ്ടായി ക്രെറ്റ, നിസ്സാന്‍ കിക്ക്സ്, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍ എന്നിവയാണ് വിപണിയില്‍ സെല്‍റ്റോസിന്റെ പ്രധാന എതിരാളികള്‍.