arun vijay 10 Day(s) ago
  • സോണറ്റ് ഓഗസ്റ്റ് 2020ഓടെ വിപണിയിലേക്ക്
  • സോണറ്റ് ഓഗസ്റ്റ് 2020ഓടെ വിപണിയിലേക്ക്

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോർസ് ഇന്ത്യയിൽ എത്തിയപ്പോൾ മുതൽ വളരെ നല്ല പ്രതികരണമാണ് വിപണിയിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇവരുടെ ആദ്യത്തെ മോഡലായ സെൽറ്റോസ് ഇന്ത്യക്കാർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. തൊട്ടുപിന്നാലെ ഇറക്കിയ കാർണിവൽ പുതിയൊരു സെഗ്മെന്റ് തന്നെ വെട്ടിത്തുറക്കുകയും വമ്പൻ വിജയം നേടുകയും ചെയ്തു. ഇപ്പോഴിതാ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കോംപാക്ട് എസ് യു വി ശ്രേണിയിലേക്ക് പുതിയൊരു മോഡലിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കിയാ.

കിയാ സോണറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം ഓഗസ്റ്റ് 2020ഓടെ നിരത്തിലെത്തും എന്നാണ് സൂചനകൾ. ഹ്യുണ്ടായിയുടെ കോംപാക്ട് എസ് യു വിയായ വെന്യുവിന്റെ അതേ പ്ലാറ്റ്ഫോമും എഞ്ചിൻ ഗിയർബോക്സ് കോമ്പിനേഷൻസും ആയിരിക്കും ഉണ്ടായിരിക്കുക. കോംപാക്ട് എസ് യു വി ശ്രേണിയിലേക്ക് അവതരിപ്പിക്കുന്നത് കൊണ്ട് നാലു മീറ്ററിൽ താഴെ മാത്രം നീളമുള്ള വാഹനങ്ങളുടെ എക്സൈസ് ഡ്യൂട്ടി ഇളവുകളും മറ്റു ആനുകൂല്യങ്ങളെല്ലാം ഈ വാഹനത്തിന് ലഭിക്കും. എൻജിനും പ്ലാറ്റ്ഫോമും വെന്യുവിന്റെത് തന്നെയാണെങ്കിലും വെന്യുവിനേക്കാൾ മസ്കുലർ ആയ ഒരു ഡിസൈൻ ആയിരിക്കും സോണററ്റിനു.

മൂന്നു എഞ്ചിൻ ഓപ്ഷൻസ് ആയിരിക്കും ലഭ്യമാവുക. 1.2 ലിറ്റർ പെട്രോൾ എൻജിൻ, 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ, 1.5 ലിറ്റർ ഡീസൽ എൻജിൻ എന്നിവയായിരിക്കും ഈ വാഹനത്തിന് ഉണ്ടാവുക ഇതിൽ 1.2 ലിറ്റർ പെട്രോൾ എൻജിൻ 5 സ്പീഡ് മാന്വൽ ഗിയർ ബോക്സും ആയിട്ടും, 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ 6 സ്പീഡ് മാന്വൽ /7 സ്പീഡ് ഡി സി ടി ഗിയർ ബോക്സോടുകൂടിയും, 1.5 ലിറ്റർ ഡീസൽ എൻജിൻ 6 സ്പീഡ് മാന്വൽ ഗിയർബോക്സോടു കൂടിയും നിരത്തിൽ എത്തും. ഡീസൽ എൻജിനിൽ ഓട്ടോമാറ്റിക് ഗിയർ നൽകാനുള്ള സാധ്യതയുമുണ്ട്.

കിയാ സെൽട്ടോസിൽ ഉള്ളതുപോലെ 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, സൺറൂഫ് മുതലായവ ഈ വാഹനത്തിലും ഉണ്ടാവും . ഹ്യുണ്ടായ് വെന്യുവിനെപോലെ ഇതുമൊരു കണക്ടഡ് കാർ ആയി തന്നെ അവതരിപ്പിക്കാനാണ് സാധ്യത. വില പ്രതീക്ഷിക്കുന്നത് 7 മുതൽ 12 ലക്ഷം രൂപ വരെ. വിപണിയിൽ ടാറ്റാ നെക്സോൺ, മാരുതി ബ്രെസ, ഹ്യുണ്ടായ് വെന്യു, ഫോർഡ് ഇക്കോസ്പോർട്ട് എന്നിവയാണ് എതിരാളികൾ.

Buy Visit Stores in CarKambolam Sell Close Join Club CK