Hashif Hashi 8-October-19
  • ലംബോർഗിനി ഹുറാക്കൻ ഇവോ സ്‌പൈഡർ ഒക്ടോബർ 10-ന് ഇന്ത്യയിൽ
  • ലംബോർഗിനി ഹുറാക്കൻ ഇവോ സ്‌പൈഡർ ഒക്ടോബർ 10-ന് ഇന്ത്യയിൽ
  • ലംബോർഗിനി ഹുറാക്കൻ ഇവോ സ്‌പൈഡർ ഒക്ടോബർ 10-ന് ഇന്ത്യയിൽ
  • ലംബോർഗിനി ഹുറാക്കൻ ഇവോ സ്‌പൈഡർ ഒക്ടോബർ 10-ന് ഇന്ത്യയിൽ
  • ലംബോർഗിനി ഹുറാക്കൻ ഇവോ സ്‌പൈഡർ ഒക്ടോബർ 10-ന് ഇന്ത്യയിൽ
  • ലംബോർഗിനി ഹുറാക്കൻ ഇവോ സ്‌പൈഡർ ഒക്ടോബർ 10-ന് ഇന്ത്യയിൽ

ഹുറാക്കൻ ഇവോ സ്‌പൈഡർ ഒക്ടോബർ 10 ന് ഇറ്റാലിയൻ സ്‌പോർട്‌സ് കാർ നിർമ്മാതാക്കളായ ലംബോർഗിനി ഇന്ത്യയിൽ അവതരിപ്പിക്കും. മുംബൈയിൽ പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സൂപ്പർകാർ വെളിപ്പെടുത്തും.

2019 ഫെബ്രുവരിയിൽ ഇറങ്ങിയ ഇവോ സ്പൈഡർ ലംബോർഗിനിയുടെ ഹുറാക്കൻ മോഡലുകളിൽ നിന്ന് രൂപഭേദം വരുത്തിയ പതിപ്പായിരിക്കും . ഒരു 17 സെക്കൻഡിനുള്ളിൽ പിൻവലിക്കാൻ കഴിയുന്ന ഇലക്ട്രോണിക്ക് ഓപ്പറേറ്റഡ് റൂഫാണ് വാഹനത്തിന്റെ ഒരു പ്രധാന സവിശേഷത

കാർബൺ ആറ്റത്തിന്റെ സ്പൈക്കി ഷഡ്ഭുജ രൂപങ്ങളെ അടിസ്ഥാനമാക്കിയാണ് ഹുറാക്കന്റെ രൂപകൽപ്പന. എയറോഡൈനാമിക് ഡിസൈൻ ഉപയോഗിച്ച് നിങ്ങൾക്ക് കാറിന്റെ ഏറ്റവും ഭംഗിയുള്ള വാൾ പോസ്റ്റർ രൂപങ്ങൾ ലഭിക്കുന്നു. ഹുറാക്കൻ ഇവോ സ്പൈഡറിന്റെ പുറംമോഡിയിൽ ഇന്റഗ്രേറ്റഡ് വിംഗുള്ള ഫ്രണ്ട് സ്പ്ലിറ്ററും ഇന്റഗ്രേറ്റഡ് ഡി‌ആർ‌എല്ലുകളുള്ള ഒരു പൂർണ്ണ എൽഇഡി ഹെഡ്‌ലാമ്പുകളും ഉൾക്കൊള്ളുന്നു. ഇരട്ട എക്‌സ്‌ഹോസ്റ്റ്, എൽഇഡി ടെയിൽ ലാമ്പുകൾ, എയറോഡൈനാമിക്സിനുള്ള റിയർ ഡിഫ്യൂസർ, ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലർ എന്നിവയും വാഹനത്തിന്റെ പുറത്തെ വിശേഷങ്ങൾ ആണ്.

ഉയർത്തിയ സെൻട്രൽ കൺസോളുള്ള ബ്രാൻഡിന്റെ കോക്ക്പിറ്റ് ഡിസൈനാണ് ഹുറാക്കൻ ഇവോ സ്‌പൈഡർന്റെ അകത്തളത്തിന് കമ്പനി ഒരുക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ പിന്തുണക്കുന്ന 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ സൂപ്പർകാറിൽ ഒരുങ്ങുന്നുണ്ട്. കമ്പനിയുടെ സിഗ്നേച്ചർ എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടണും ഹുറാക്കൻ ഇവോ സ്പൈഡറിന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. സൂപ്പർകാറിന്റെ സ്റ്റിയറിംഗ് വീലിൽ ഫ്ലാറ്റ്-ബോട്ടം ഡിസൈൻ ഉണ്ട്. അതിൽ വിവിധ ഫംഗ്ഷനുകൾക്കായുള്ള നിയന്ത്രണങ്ങളും ഉൾപ്പെടുന്നു. ലെതർ, അൽകന്റാര, ‘കാർബൺ സ്കിൻ' കമ്പനിയുടെ നൂതന കാർബൺ ഫൈബർ മെറ്റീരിയൽ എന്നിങ്ങനെ മൂന്ന് മെറ്റീരിയലുകളിലാണ് ഇന്റീരിയർ ട്രിം പൂർത്തിയാക്കിയിരിക്കുന്നത്.

ഹുറാക്കൻ ഇവോ സ്പൈഡറിന്റെ ഹൃദയം 631 bhp കരുത്തും 600 Nm torque ഉം ഉത്പാദിപ്പിക്കുന്ന 5.2 ലിറ്റർ V10 എഞ്ചിനാണ്. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്ന കമ്പനിയുടെ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ആണ് വാഹനത്തിൽ. നാല് വീൽ സ്റ്റിയറിംഗും പ്രാപ്തമാക്കുന്ന ‘ലംബോർഗിനി ഡൈനാമിക് സ്റ്റിയറിംഗും' കമ്പനി വാഗ്ദാനം ചെയ്യുന്നു.

തെരഞ്ഞെടുത്ത ഡ്രൈവിംഗ് മോഡ് അനുസരിച്ച് വ്യത്യസ്ത സ്വഭാവ സവിശേഷതകളുള്ള ഇലക്ട്രോണിക്സ് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം (ABS), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS) എന്നിവ ഹുറാക്കൻ ഇവോ സ്പൈഡറിൽ ലംബോർഗിനി ഉൾപ്പെടുത്തിയിരിക്കുന്നു. സ്പോർട്ട്, കോർസ, സ്ട്രാഡ, എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകകളാണ് വാഹനത്തിൽ. സ്റ്റിയറിംഗ് വീലിൽ സ്ഥാപിച്ചിരിക്കുന്ന ബട്ടൺ ഉപയോഗിച്ച് ഡ്രൈവർക്ക് വ്യത്യസ്ത മോഡുകൾക്കിടയിൽ ടോഗിൾ ചെയ്യാൻ കഴിയും.

കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റാ യാണ് (CBU) ലംബോർഗിനി ഹുറാക്കൻ ഇവോ സ്പൈഡർ ഇന്ത്യയിലെത്തുക. ഹാർഡ്-ടോപ്പ് മോഡലിനേക്കാൾ 100 കിലോഗ്രാം ഭാരം കൂടുതലാണ് വാഹനത്തിന്. മോഡലിന്റെ വിലയും ബുക്കിംഗ് വിശദാംശങ്ങളും വാഹനം അവതരിപ്പിക്കുന്ന പരിപാടിയിൽ കമ്പനി പുറത്തുവിടും.

Buy Visit Stores in CarKambolam Sell Close Join Club CK