beji peter 4 Day(s) ago
  •  ലംബോർഗിനി ഹുറാക്കൻ STO
  •  ലംബോർഗിനി ഹുറാക്കൻ STO
  •  ലംബോർഗിനി ഹുറാക്കൻ STO
  •  ലംബോർഗിനി ഹുറാക്കൻ STO
  •  ലംബോർഗിനി ഹുറാക്കൻ STO

Lamborghini Huracan STO

HURACAN STO ഇന്ത്യയിൽ അവതരിപ്പിച്ചു ഇറ്റാലിയൻ സ്പോർട്‌സ് കാർ നിർമാതാക്കളായ ലംബോർഗിനി. 4.99 കോടി രൂപയാണ് എക്സ്ഷോറൂം വില.

STO എന്നത് Super Trofeo Omologato യുടെ ചരുക്കപ്പേരാണ്. ഹുറാക്കൻ സൂപ്പർ ട്രോഫിയോ ട്രാക്ക് കാറിന്റെ സ്ട്രീറ്റ് ഹോമോലോഗേറ്റഡ് പതിപ്പാണെന്ന് ലംബോർഗിനി പറയുന്നത്.

5.2 ലിറ്റർ V10 എഞ്ചിനാണ് ലംബോർഗിനി ഹുറാക്കൻ STO സ്പോടർട്‌സ് കാറിന് ഉള്ളത്.7speed Dual clutch ലംബോർഗിനി ഡോപ്പിയ ഫ്രിസിയോൺ ഗിയർബോക‌്‌സുമായി ജോടിയാക്കിയ എഞ്ചിൻ 8,000 rpm-ൽ 630 bhp കരുത്തും 6,500 rpm-ൽ 565 Nm torque ഉം ഉത്പാദിപ്പിക്കും.

0-100 km വേഗത വെറും 3.0 സെക്കൻഡിനുള്ളിൽ കൈവരിക്കും..0 to 200 km ഒമ്പത് സെക്കൻഡിനുള്ളിലും എത്തും...

റിയർ വീൽ ഡ്രൈവ് വാഹനമായ കാറിന്റെ പരമാവധി വേഗത 310 കിലോമീറ്ററാണ്.

ലംബോർഗിനിയുടെ റിസേർച്ച് ആൻഡ് ഡെവലെപ്മെന്റ്, സ്ക്വാഡ്ര കോർസ്, സെൻട്രോ സ്റ്റൈൽ വിഭാഗങ്ങൾ സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ഹുറാക്കൺ STO. തൽഫലമായി, ഡ്രാഗ് കുറയ്ക്കുന്നതിന് എയറോഡൈനാമിക്സിന്റെ ഡാർക്ക് ആർട്ട് കാറിലുടനീളം വ്യാപകമായി ഉപയോഗിച്ചിട്ടുമുണ്ട്.

കാറിന്റെ ഫ്രണ്ട് ബമ്പറിന് ഒരു പുതിയ സ്പ്ലിറ്റർ കൊടുത്തത് കൊണ്ട് റിയർ ഡിഫ്യൂസറിലേക്ക് എയർ ഫ്ലോ നന്നായി ലഭിക്കാൻ സഹായകമായി..പുതിയ റിയർ ഫെൻഡറും ഇതിന്റെ  പ്രത്യേകതയാണ്..

ഹുറാക്കൻ STO ഒരു ഹൈബ്രിഡ് അലുമിനിയവും കാർബൺ ഫൈബർ ചാസിയും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. സൂപ്പർകാറിന് 1339 kg ഭാരമാണുള്ളത്. സസ്പെൻഷൻ സജ്ജീകരണത്തിൽ എല്ലാ അറ്റത്തും മാഗ്നെറ്റോ-റിയോളജിക്കൽ യൂണിറ്റുകളാണ് ലംബോർഗിനി വാഗ്‌ദാനം ചെയ്യുന്നത്.

20 ഇഞ്ച് കാർബൺ ഫൈബർ വീലുകളുള്ള സൂപ്പർകാറിന് മുന്നിലും പിന്നിലും യഥാക്രമം CCM-R 390mm, 360mm കാർബൺ-സെറാമിക് ഡിസ്ക്ക് ബ്രേക്കുകളുമാണ് നൽകിയിരിക്കുന്നത്.

Beji peter
9746573979

Buy Visit Stores in CarKambolam Sell Close Join Club CK