beji peter 12 Day(s) ago
  • ലാൻഡ് റോവർ വി 8
  • ലാൻഡ് റോവർ വി 8
  • ലാൻഡ് റോവർ വി 8

ഇന്ത്യയിൽ നിലവിൽ  90, 110 വേരിയന്റുകളിൽ ഉള്ള Defender suv ശക്തമായ മറ്റൊരു Defender മോഡലിനെ കൂടി വിപണിൽ അവതരിപ്പിച്ചിരിക്കുകയാണ്.

1.82 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് രണ്ട് വേരിയന്റുകളിലായി എത്തുന്ന V8 ഡിഫെൻഡർ.

ഈ മോഡലിന് സ്റ്റാൻഡേർഡ്, കാർപാത്തിയൻ എഡിഷൻ വേരിയന്റുകളിലാണ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

2021 ഫെബ്രുവരിയിൽ ഈ പുതിയ Defender V8 പതിപ്പിനെ Jaguar Land Rover ആഗോള വിപണികളിൽ അവതരിപ്പിച്ചിട്ടുണ്ടായിരുന്നു. ഇതുവരെ നിർമിച്ചതിൽവെച്ചുള്ള ഏറ്റവും കരുത്തുറ്റ Defender എസ്‌യുവിയാണിത്. ഇത് 3-ഡോർ 90, 5-ഡോർ 110, പതിപ്പുകളിലും ലഭ്യമാണ്.

V8 എഞ്ചിനുള്ള Defender അതിന്റെ രൂപകൽപ്പനയിലൂടെ മറ്റ് മോഡലുകളിൽ നിന്ന് വേറിട്ടുനിൽക്കുന്നു. കാർപാത്തിയൻ എഡിഷൻ ഒരു ബ്ലാക്ക് ബോർഡ്, റൂഫ്, ടെയിൽ ഗേറ്റ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി കാർപാത്തിയൻ ഗ്രേ എന്ന സ്പെഷ്യൽ ബോഡി നിറമാണ് കൊടുത്തിരിക്കുന്നത്.

മുൻഡോറിന്റെ അടിയിൽ V8 ലോഗോയും നാല് ടെയിൽപൈപ്പുകളും 22 ഇഞ്ച് അലോയ് വീലുകളും 15 ഇഞ്ച് ഡിസ്ക്കുകളും നീല കാലിപ്പറുകളുമാണ് ഇതിൽ ഉള്ളത്..

Defender V8 അതിന്റെ ഇരട്ട ടെയിൽ പൈപ്പുകൾ, എബോണി വിൻഡ്സർ ബ്ലാക്ക് ലെതർ അപ്ഹോൾസ്റ്ററി,ക്യാബിനുള്ളിൽ ഒരു പുതിയ കർവി ശൈലിയുള്ള 11.4 ഇഞ്ച് ടച്ച്‌സ്‌ക്രീനും, അൽകന്റാര സ്റ്റിയറിംഗ് വീൽ എന്നിവ കൊടുത്തു വ്യത്യസ്‌തമാകുന്നുണ്ട്.

Jaguar Land Rover ന്റെ ഏറ്റവും ശക്തിയേറിയ 5.0 litre V8 എഞ്ചിനാണ് എസ്‌യുവിക്ക് . ഇത് 525 bhp കരുത്തിൽ 625 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.8 speed automatic gearbox ആണിതിൽ..ഓൾ-വീൽ ഡ്രൈവ് സംവിധാനവും കൂടി ഉണ്ട്.

Defender ശ്രേണിയിലെ ഏറ്റവും വേഗതയേറിയ മോഡലും ഈ പുതിയ V8 മോഡൽ ആണ്.
Defender 90- 0 to 100 km വെറും 5.2 സെക്കൻഡിനുള്ളിൽ കൈവരിക്കുമ്പോൾ വാഹനത്തിന്റെ ഉയർന്ന വേഗത 240 km ആയി പരിമിതപ്പെടുത്തിയിരിക്കുക ആണ്.

Beji peter
9746573979

Buy Visit Stores in CarKambolam Sell Close Join Club CK