2021 മാർച്ചിൽ ഹോണ്ട മോട്ടോർ കോ ലിമിറ്റഡ്, ലെവൽ 3 സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യയുള്ള ഒരു വാഹനം വിൽക്കുന്ന ലോകത്തിലെ ആദ്യത്തെ കാർ നിർമ്മാതാക്കളായി മാറി.
കണ്ടിഷണൽ ഡ്രൈവിംഗ് ഓട്ടോമേഷൻ എന്നും അറിയപ്പെടുന്ന ലെവൽ 3 ടെക്നോളജിയിൽ ഉൾപ്പെടുന്നതെന്തൊക്കെ എന്നുവച്ചാൽ , ഡ്രൈവർമാർക്ക് അവരുടെ പരിമിതികളിൽ നിന്നുകൊണ്ട് സിനിമകൾ കാണുകയോ സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുകയോ സാധിക്കും.
ഹോണ്ടയുടെ ലെവൽ 3 "ട്രാഫിക് ജാം പൈലറ്റ്" സിസ്റ്റത്തിന് ഹൈവേകളിൽ മണിക്കൂറിൽ 30 കി.മീ (19 മൈൽ) യിൽ താഴെ വേഗതയിൽ പ്രവർത്തിക്കാൻ കഴിയും, വേഗത മണിക്കൂറിൽ 50 കി.മീ വരെ ഉയരുന്നത് വരെ പ്രവർത്തനക്ഷമവു മായിരിക്കും.
ലെവൽ 3 സാങ്കേതികവിദ്യ പിന്തുടരുന്നതിലൂടെ അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ഹോണ്ട വിശ്വസിക്കുന്നു,
2050-ഓടെ ആഗോളതലത്തിൽ തങ്ങളുടെ കാറുകളും മോട്ടോർസൈക്കിളുകളും ഉൾപ്പെടുന്ന ട്രാഫിക് അപകടങ്ങളിൽ നിന്നുള്ള മരണനിരക്ക് ഇല്ലാതാക്കുകയാണ് ഹോണ്ട ലക്ഷ്യമിടുന്നത്.