Hashif Hashi 12 Day(s) ago
  • ലെക്സസ് 2020 RX450hL ഇന്ത്യയിൽ അവതരിപ്പിച്ചു.
  • ലെക്സസ് 2020 RX450hL ഇന്ത്യയിൽ അവതരിപ്പിച്ചു.
  • ലെക്സസ് 2020 RX450hL ഇന്ത്യയിൽ അവതരിപ്പിച്ചു.
  • ലെക്സസ് 2020 RX450hL ഇന്ത്യയിൽ അവതരിപ്പിച്ചു.
  • ലെക്സസ് 2020 RX450hL ഇന്ത്യയിൽ അവതരിപ്പിച്ചു.
  • ലെക്സസ് 2020 RX450hL ഇന്ത്യയിൽ അവതരിപ്പിച്ചു.

   

നാലാം തലമുറയിൽ പെട്ട ലെക്സസ് 2020 RX450hL ലക്ഷ്വറി എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളിൽ വാഹനത്തിന്റെ ബുക്കിംഗ് കമ്പനി ആരംഭിച്ചു. ഉടൻ തന്നെ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

ഇന്ത്യൻ വിപണിയിൽ നിലവിലുള്ള RX450h-ന്റെ ഏഴ് സീറ്റർ പതിപ്പാണ് പുതിയ ലെക്‌സസ് RX450hL. 3.5 ലിറ്റർ ബിഎസ്-VI കംപ്ലയിന്റ് V6 പെട്രോൾ എഞ്ചിനാണ് ലെക്സസ് RX450hL ന്റെ ഹൃദയം. അതോടൊപ്പം സെൽഫ് ചാർജിംഗ് ഹൈബ്രിഡ് ഇലക്ട്രിക്ക് 13 bhp ഈ എസ്‌യുവി ഉത്പാദിപ്പിക്കും. ഡ്യുവൽ VVT-i-യും നൂതന D-4S FI സംവിധാനവുമുള്ള അറ്റ്കിൻസൺ സൈക്കിൾ എഞ്ചിൻ മികച്ച പ്രകടനവും ഇന്ധനക്ഷമത കാര്യക്ഷമതയും ഡ്രൈവിബിലിറ്റിയും കുറഞ്ഞ മലിനീകരണവുമാണ് വാഗ്ദാനം ചെയ്യുന്നത്.

ലെക്‌സസ് RX450hL-ന്റെ ബോഡിയുടെ കാഠിന്യം കമ്പനി വര്ധിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം മികച്ച സസ്പെൻഷനും ഉള്കൊള്ളിച്ചിട്ടുണ്ട്. ആക്റ്റീവ് കോർണറിംഗ് അസിസ്റ്റ്, ഫ്രിക്ഷൻ കൺട്രോൾ ഡിവൈസ്, റിയർ പാർക്കിംഗ് ക്യാമറ, സെൻസറുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, എബിഎസ് വിത്ത് ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഇസി‌എസ്, 10 എയർബാഗുകൾ എന്നിവയാണ് പുതിയ വാഹനത്തിന്റെ മറ്റ് സവിശേഷതകൾ. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുൾപ്പെടെ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ലെതർ അപ്ഹോൾസ്റ്ററി, ഹീറ്റഡ്, കോൾഡ് മുൻ-പിൻ സീറ്റുകൾ എന്നിവയും

കമ്പനി വാഹനത്തിന് നൽകുന്നു. 99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. അഞ്ച് സീറ്റർ RX450hL വകഭേദത്തിനേക്കാൾ എക്സ്റ്റെൻഡഡ് വീൽബേസ് പതിപ്പിന് ഏകദേശം 30 ലക്ഷം രൂപ അധികം നൽകണം. ഔഡി Q7, വോൾവോ XC 90, മെഴ്‌സിഡസ് ബെൻസ് GLE, ബിഎംഡബ്ല്യു X5 എന്നിവയോട് ഇന്ത്യൻ വിപണിയിൽ പുതിയ ലെക്‌സസ് RX450hL മാറ്റുരക്കും.

Buy Visit Stores in CarKambolam Sell Close Join Club CK