arun vijay 9 Day(s) ago
  • ലോകത്തിലെ ആദ്യത്തെ ടാറ്റൂ കാർ ലെക്സസ് അവതരിപ്പിച്ചു.

 സ്വന്തം വാഹനങ്ങൾ നിരത്തിലോടുമ്പോൾ പെട്ടെന്ന് മറ്റുള്ളവരുടെ കണ്ണിലുടക്കണം എന്ന  ആഗ്രഹം ഉള്ള ആൾക്കാർ ഏറ്റവും അധികം ചെയ്യുന്ന ഒരു കാര്യമാണ് വാഹനത്തിന് വ്യത്യസ്തമായ പെയിന്റ് നൽകുക അല്ലെങ്കിൽ കസ്റ്റം റാപ്പ് ചെയ്യുക എന്നത്. എന്നാൽ വ്യത്യസ്തമായ ഒരു ചിന്തയോടെ കൂടി ലക്സസ് ഒരു ടാറ്റൂ കാർ അവതരിപ്പിച്ചിരിക്കുകയാണ്. ലെക്സസിന്റെ യുഎക്സ് എന്ന കോംപാക്ട് എസ്യുവിയി ലാണ് ഈ പരീക്ഷണം നടത്തിയിരിക്കുന്നത്." ടാറ്റൂ കാർ" എന്ന് തന്നെയാണ് ഈ വാഹനത്തിന് കമ്പനി പേര് നൽകിയിരിക്കുന്നത്. 

ലണ്ടനിലുള്ള ടാറ്റൂ ആർട്ടിസ്റ് ആയ ക്ലൗഡിയ ഡി  സാബെ എന്ന് പേരുള്ള ഒരു ആർട്ടിസ്റ്റ് ആയി സഹകരിച്ചാണ് ലക്സസ് ഈ വാഹനത്തിനെ ഡിസൈൻ ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ  ചിത്രങ്ങൾ ഇപ്പോൾ കമ്പനി പുറത്തു വിട്ടിട്ടുണ്ട്. ഏകദേശം ആറുമാസം സമയം എടുത്താണ് ഈ വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ ടാറ്റൂ കാർ ആണ് ഇത്. ജപ്പാനിലെ പുരാതന ചിത്രകലയുമായി ബന്ധപ്പെട്ട രണ്ട് ഗോള്ഡ്ഫിഷ്കളുടെ ഡിസൈനുകളാണ് പ്രധാനമായും ഈ വാഹനത്തിൽ നൽകിയിരിക്കുന്നത്. 

Buy Visit Stores in CarKambolam Sell Close Join Club CK