Hashif Hashi 15 Day(s) ago
  • വിലയിൽ നേരിയ വർദ്ധനയോടെ എംജി ഹെക്ടർ ബുക്കിങ് പുനരാരംഭിച്ചു

വലിയ ഡിമാൻഡ് ലഭിച്ചതിനെ തുടർന്ന് ഒരു മാസം മുമ്പ് ബുക്കിങ് സ്വീകരിക്കുന്നത് നിർത്തിയ ഹെക്ടറിന്റെ ബുക്കിങ് പുനരാരംഭിച്ചതായി എംജി മോട്ടോർ ഇന്ത്യ അറിയിച്ചു. ഉപഭോക്താക്കൾക്ക് ഓൺലൈനായോ അല്ലെങ്കിൽ രാജ്യത്തുടനീളമുള്ള കമ്പനിയുടെ ഏതെങ്കിലും ഡീലർഷിപ്പുകളിലൂടെയോ 50,000 രൂപ അടച്ച് വാഹനം ബുക്ക് ചെയ്യാം.

വാഹനത്തിന്റെ ബുക്കിങ് നിർത്തി വെച്ചിരുന്ന സമയത്ത് വാഹനം ഇനിയും ബുക്ക് ചെയ്യാൻ ആഗ്രഹമുള്ള ഉപഭോക്താക്കളുടെ വിവരങ്ങൾ ഡീലർഷിപ്പുകൾ ശേഖരിച്ചിരുന്നു. ഈ 15000 ഉപഭോക്താക്കൽക്കാവും ഹെക്ടറുകൾ ബുക്ക് ചെയ്യുന്നതിന് പ്രഥമ മുൻ‌ഗണന നൽകും. അതിനുശേഷം പുതിയ ഉപഭോക്താക്കൾക്ക് ബുക്കിംങ് തുറന്നു നൽകുമെന്ന് കമ്പനി അറിയിച്ചു. സെപ്റ്റംബർ 29 മുതൽ ഹെക്ടർ ബുക്ക് ചെയ്യുന്ന എല്ലാ പുതിയ ഉപഭോക്താക്കൾക്കും എസ്‌യുവിയുടെ വിലയിൽ നേരിയ വർധനവ് കാണുമെന്നും എം‌ജി മോട്ടോർ ഇന്ത്യ അറിയിച്ചു. എന്നിരുന്നാലും, എം‌ജി ഹെക്ടറിലെ ഈ നാമമാത്രമായ 2.5% വിലവർദ്ധനവ് പുതിയ ഉപഭോക്താക്കളുടെ ബുക്കിങ് തുകയിൽ മാത്രമാവും പ്രതിഫലിപ്പിക്കുക. മുൻ‌ഗണനാ വെയിറ്റിംഗ് ലിസ്റ്റിലുള്ള മുമ്പത്തെ ഉപഭോക്താക്കളെ ഈ വിലവർദ്ധനവ് ബാധിക്കില്ല.

ഇന്ത്യൻ വിപണിയിൽ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഗുജറാത്തിലെ ഹാലോൾ പ്ലാന്റിലെ രണ്ടാമത്തെ ഷിഫ്റ്റിൽ നിന്നുള്ള ഉത്പാദനവും വർദ്ധിപ്പിക്കും. ജൂൺ അവസാനമാണ് എംജി ഹെക്ടർ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയത്. വാഹനത്തിന് വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്, ആദ്യ ആഴ്ചകളിൽ തന്നെ 28,000 ബുക്കിംഗുകൾ ഹെക്ടറിന് ലഭിച്ചു.നിലവിൽ ഇന്ത്യൻ വിപണിയിൽ എം‌ജി ഹെക്ടറിന് 3 മുതൽ 4 മാസം വരെയാണ് കാത്തിരിപ്പ് കാലാവധി.

Buy Visit Stores in CarKambolam Sell Close Join Club CK