അടുത്ത മാസം വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എം ജി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ എംജി ഹെക്ടർ പ്ലസ് ഉൾപ്പെടുത്തി. 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്ന ഹെക്ടർ പ്ലസ്, വിപണിയിലുള്ള ഹെക്ടറിന്റെ മൂന്ന്-വരി പതിപ്പാണ്, ആറ് സീറ്റ്, ഏഴ് സീറ്റ് ലേയൗട്ടുകളിൽ ഈ വാഹനം ലഭ്യമാകും.
ആറ് സീറ്റ് കോൺഫിഗറേഷനോടുകൂടിയ ഹെക്ടർ പ്ലസ് മൂന്ന് വേരിയന്റുകളിൽ (സൂപ്പർ, സ്മാർട്ട്, ഷാർപ്പ്) വാഗ്ദാനം ചെയ്യും. നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് ഡിസൈനിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അടുത്ത മാസം വിപണിയിൽ അവതരിപ്പിക്കുമ്പോൾ സ്റ്റാൻഡേർഡ് ഹെക്ടറിൽ നിന്നുള്ള എഞ്ചിനുകൾ, ഗിയർബോക്സുകൾ, ഫീച്ചർ ലിസ്റ്റ് എന്നിവ ഹെക്ടർ പ്ലസിനും നൽകുമെന്നാണ് കരുതുന്നത്. രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ ഹെക്ടർ പ്ലസ് എത്തിത്തുടങ്ങിയിട്ടുണ്ട്.
ഈ വാഹനത്തിന്റെ കൂടുതൽ വിശദമായ റിപ്പോർട്ട് വായിക്കുവാനായി കാർ കമ്പോളം ബ്ലോഗ് സെക്ഷൻ സന്ദർശിക്കുക.