Hashif Hashi 10-February-20
  • എംജി മോട്ടോർസ് വിഷൻ-ഐ കൺസെപ്റ്റ് : ഓട്ടോ എക്സ്പോ 2020

എംജി മോട്ടോർസ് വിഷൻ-ഐ കൺസെപ്റ്റ് ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചു. ഒരു വലിയ എംപിവി, എസ്‌യുവി എന്നിവയുടെ സംയോജനമായ വിഷൻ-ഐ കൺസെപ്റ്റ് കാർ "ലോകത്തിലെ ആദ്യത്തെ 5G സ്മാർട്ട് കോക്ക്പിറ്റ്" എന്ന അവകാശ വാദത്തോടെയാണ് എത്തുന്നത്.

വാഹനത്തിന്റെ ഡിസൈൻ നോക്കുമ്പോൾ മുൻഭാഗത്ത് ഒന്നിലധികം എൽഇഡി സ്ട്രിപ്പുകളും ഫ്രണ്ട് ഗ്രില്ലിൽ തിളങ്ങുന്ന അലങ്കാരവും ഒപ്റ്റിക്കൽ റിം പോലുള്ള എയറോഡൈനാമിക് ഡിസൈനും കിറ്റുകളും കമ്പനി ഒരുക്കുന്നു. വ്യക്തിയോ മൃഗമോ കാറിനടുത്തെത്തുമ്പോൾ യാന്ത്രികമായി പ്രകാശിക്കുന്ന ലൈറ്റുകൾ വാഹനത്തിന്റെ സവിശേഷതയാണ്. ലളിതമായ ഡിസൈനിൽ ഒരുങ്ങിയ ടെയിൽ ‌ലൈറ്റുകൾ വാഹനത്തിന്റെ പിൻഭംഗി കൂടുന്നു.

അകത്തളത്തിൽ നോ-സ്ക്രീൻ ഡിസൈൻ കോക്ക്പിറ്റ് ആശയമാണ് എം‌ജി വിഷൻ-ഐ കൺസെപ്റ്റിന്റെ ഹൈലൈറ്റ്. മോഡലിന് ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യഎജ്യൂക്കേഷൻ, ലീഷർ, ഡ്രൈവിംഗ്, സ്ലീപ്പിങ് അല്ലെങ്കിൽ മീറ്റിംഗ് എന്നിങ്ങനെയുള്ള ഒന്നിലധികം ഡ്രൈവിംഗ് മോഡുകളും എം‌പി‌വിയിൽ കമ്പനി ഒരുക്കുന്നു. എം‌ജിയുടെ പുതിയ എം‌പിവി കൺസെപ്റ്റ് കാറിന്റെ സീറ്റ് ലേഔട്ട് ഫോമും വ്യത്യസ്തമാണ്. ചേംബർ ഇന്ററാക്ഷൻ ശേഷിയുള്ള ഒരു സ്കൈ വിഷൻ ഫുൾ ക്യാബിൻ ഇന്റലിജന്റ് ഇന്ററാക്ടീവ് സിസ്റ്റം വാഹനത്തിന്റെ മറ്റൊരു സവിശേഷത. ഇത് ഉപഭോക്താവിന് ആവശ്യമായ എല്ലാ വിവരങ്ങളും ആവശ്യാനുസരണം നൽകും.

Buy Visit Stores in CarKambolam Sell Close Join Club CK