arun vijay 23-June-20
  • വരുന്നൂ,  ഹെക്ടർ പ്ലസ്
  • വരുന്നൂ,  ഹെക്ടർ പ്ലസ്
  • വരുന്നൂ,  ഹെക്ടർ പ്ലസ്

ഈ ആഴ്ച ആദ്യം, എം‌ജി മോട്ടോർ ഇന്ത്യ തങ്ങളുടെ മൂന്നാമത്തെ മോഡൽ വാഹനത്തിന്റെ  ഉത്പാദനം ഇന്ത്യൻ വിപണിയിൽ ആരംഭിച്ചു,  ഹെക്ടർ പ്ലസ് എന്നാണ് ഈ മോഡലിന്റെ പേര്.  ഹെക്ടർ എസ്‌യുവിയുടെ 6 സീറ്റർ  പതിപ്പായ ഈ വാഹനം  2020 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി അവതരിപ്പിച്ചിരുന്നു.

 എന്നാൽ കൊറോണ വൈറസ് മൂലം ലോക ഡോൺ പ്രഖ്യാപിച്ചിരുന്ന അതിനാൽ വിപണി അവതരണം വൈകി. എന്നിരുന്നാലും, എം‌ജി ഇപ്പോൾ ഹെക്ടർ പ്ലസ് 2020 ജൂലൈ 1 ന് ഇന്ത്യൻ വിപണിയിൽ വിപണിയിലെത്തിക്കും എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. നിലവിൽ വിപണിയിലുള്ള ഹെക്ടറിന് അതെ രൂപഭംഗിയിൽ തന്നെയാണ് ഹെക്ടർ പ്ലസും ഒരുങ്ങുന്നത്.
ആറ് സീറ്റുകളുള്ള ഫോർമാറ്റിലാണ് ഹെക്ടർ പ്ലസ് തുടക്കത്തിൽ വിൽപ്പനയ്ക്ക് എത്തുക, വിപണി പ്രതികരണം അനുസരിച്ച് 7സീറ്റർ മോഡലും കമ്പനി വൈകാതെ വില്പനയ്ക്ക് എത്തിക്കും. ക്യാപ്റ്റൻ സീറ്റുകളാണ് ഇപ്പോൾ വരാൻ പോകുന്ന ഹെക്ടർ പ്ലസിന് കമ്പനി നൽകുക. ഹെക്ടറിന് ഇന്ത്യയിൽ നേടാൻ കഴിഞ്ഞ വിജയം ഹെക്ടർ പ്ലസിനും നേടാൻ കഴിയും എന്നാണ് കമ്പനിയുടെ വിശ്വാസം.
ഹെക്ടറിൽ ഉപയോഗിച്ചിരിക്കുന്ന അതേ ബിഎസ് 6 നിലവാരത്തിലുള്ള പെട്രോൾ, ഡീസൽ എൻജിനുകൾ ആയിരിക്കും പുതിയ ഹെക്ടർ പ്ലസ്സിലും ഉപയോഗിക്കുക - ഇതിൽ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഉൾപ്പെടുന്നു, 143 പിഎസ്  പവറും 250 എൻഎം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കുന്നു. ഹെക്ടറിനെപ്പോലെ, 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും പെട്രോൾ എൻജിനൊപ്പം  ഒരു ഓപ്ഷണൽ ഡിസിടി ഓട്ടോ ഗിയർബോക്സും ഹെക്ടർ പ്ലസ് വാഗ്ദാനം ചെയ്യുമെന്നാണ് കരുതുന്നത്. 

 വിലയുടെ കാര്യത്തിൽ വിപണിയിലുള്ള എംജി ഹെക്ടർ നേക്കാൾ ഒരു ലക്ഷം രൂപ അധികം ആവാനാണ് സാധ്യത.  ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മഹീന്ദ്ര എക്സ് യു വി 500, വരാനിരിക്കുന്ന ടാറ്റ ഗ്രാവിറ്റാസ് എന്നിവയോട് ഹെക്ടർ പ്ലസ് വിപണിയിൽ മത്സരിക്കും.

Buy Visit Stores in CarKambolam Sell Close Join Club CK