Hashif Hashi 26-June-19
  • ഒന്നര കോടിയുടെ ഔഡി യെ കടത്തി വെട്ടും മറാസോ ഡിസി എഡിഷൻ
  • ഒന്നര കോടിയുടെ ഔഡി യെ കടത്തി വെട്ടും മറാസോ ഡിസി എഡിഷൻ
  • ഒന്നര കോടിയുടെ ഔഡി യെ കടത്തി വെട്ടും മറാസോ ഡിസി എഡിഷൻ
  • ഒന്നര കോടിയുടെ ഔഡി യെ കടത്തി വെട്ടും മറാസോ ഡിസി എഡിഷൻ
  • ഒന്നര കോടിയുടെ ഔഡി യെ കടത്തി വെട്ടും മറാസോ ഡിസി എഡിഷൻ
  • ഒന്നര കോടിയുടെ ഔഡി യെ കടത്തി വെട്ടും മറാസോ ഡിസി എഡിഷൻ

മാരുതി എര്‍ട്ടിഗയ്ക്കും ടൊയോട്ട ഇന്നോവയ്ക്കുമിടയിലെ വിടവ് മഹീന്ദ്രയുടെ മറാസോ എം.പി.വി യുടെ വരവോടെ നികത്താൻ മഹിന്ദ്രക്ക് സാധിച്ചു. കുറഞ്ഞ കാലം കൊണ്ട് തന്നെ മോശമല്ലാത്ത പേര് മഹീന്ദ്ര മറാസോ നേടിയെടുക്കുകയും ചെയ്തു.

 മറാസോയെ ആദ്യമായി വില്‍പ്പനയ്ക്ക് കൊണ്ടുവന്നപ്പോള്‍ ഡിസി ഡിസൈന്‍ ആവിഷ്‌കരിച്ച പ്രത്യേക കസ്റ്റം നിര്‍മ്മിത മോഡലിനെയും കമ്പനി അനാവരണം ചെയ്യുകയുണ്ടായി. തിരഞ്ഞെടുത്ത മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ വഴി ഡിസി രൂപകല്‍പ്പന ചെയ്ത മറാസോയുടെ വില്‍പ്പന ഇപ്പോള്‍ സജീവമായി മുന്നോട്ട് പോവുന്നു ണ്ട്  .

ഔഡി പുറത്തിറക്കുന്ന A8 -നെക്കാളും മേന്മ മറാസോ ഡിസി എഡിഷനു അവകാശപ്പെടുന്നുണ്ട് ഡിസി ഡിസൈന്‍ മേധാവി ദിലീപ് ഛാബ്രിയ. നാലു മുതല്‍ അഞ്ചു കോടി രൂപ വിലയുള്ള കാറുകളില്‍ കണ്ടുവരുന്ന സുഖസൗകര്യങ്ങള്‍ 20-25 ലക്ഷം രൂപ വിലയുള്ള കാറുകളിലേക്ക് പകര്‍ത്താന്‍  ഡിസി നടത്തിയ ശ്രമം മറാസോയിലൂടെ വിജയം കണ്ടു. തുകല്‍, തടി, ക്രോം — ഈ മൂന്നു ഘടകങ്ങളുടെ മികവുറ്റ സമന്വയം ഡിസി പുറത്തിറക്കിയ മറാസോയില്‍ കാണാം. സ്ഥലസൗകര്യം നോക്കിയാലും സാങ്കേതികവശം നോക്കിയാലും മറാസോ ഡിസി എഡിഷന്‍ മറ്റു ആഢംബര കാറുകളോട് കിടപിടിക്കും.

25 ജീവനക്കാര്‍ 12 മണിക്കൂര്‍ ഷിഫ്റ്റുകളിലായി കേവലം അഞ്ചാഴ്ച്ച കൊണ്ട് മറാസോയ്ക്ക് പുതിയ ആഢംബര നിര്‍വചനം ഡിസി നൽകി. മഹീന്ദ്ര തലവന്‍ പവന്‍ ഗോയങ്കയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് പുത്തന്‍ മറാസോ മോഡിഫൈ ചെയ്യാന്‍ ഡിസി തീരുമാനിച്ചത്. നൂതനമായ മോഡിഫിക്കേഷന്‍ നടപടികള്‍ ഡിസി എഡിഷന്‍ മറാസോയില്‍ കാണാം. ഏറ്റവും ഉയര്‍ന്ന M8 വകഭേദമാണ് മറാസോ ഡിസി എഡിഷന് ആധാരം. പിറകില്‍ യാത്രക്കാര്‍ക്ക് എല്ലാവിധ സുഖസൗകര്യങ്ങളും കമ്പനി ഉറപ്പുവരുത്തുന്നുണ്ട്. പിറകിലേക്ക് ചാഞ്ഞിരിക്കാവുന്ന ആഫ്റ്റര്‍മാര്‍ക്കറ്റ് ലൗഞ്ച് സീറ്റുകളാണ് ഡിസി ആവിഷ്‌കരിക്കുന്ന മറാസോയുടെ പ്രധാന വിശേഷം. വൈദ്യുത പിന്തുണയോടെ സീറ്റുകള്‍ ക്രമീകരിക്കാന്‍ കഴിയും. സീറ്റിനടിയില്‍ പ്രത്യേക ഫൂട്ട്‌റെസ്റ്റുകളും ഡിസി സമര്‍പ്പിക്കുന്നുണ്ട്. 7.0 ലിറ്റര്‍ ശേഷിയുള്ള മിനി ഫ്രിഡ്ജ് ക്യാബിന്‍ വിശേഷങ്ങളില്‍ ഒന്നുമാത്രം. പിറകില്‍ യാത്രക്കാര്‍ക്ക് രണ്ടു വലിയ കപ്പാസിറ്റിവ് ടച്ച്‌സ്‌ക്രീനുകള്‍ ലഭിക്കും.

ക്യാബിന്റെ ആഢംബര പകിട്ടു വര്‍ധിപ്പിക്കുന്നതില്‍ ആംബിയന്റ് ലൈറ്റിങ് സംവിധാനം നിര്‍ണായകമാവുന്നു. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ 12V സോക്കറ്റും ക്യാബിനില്‍ ഡിസി നല്‍കിയിട്ടുണ്ട്. എന്തായാലും മറാസോ ഡിസി എഡിഷന്റെ വില കമ്പനി ഔദ്യോഗികമായി ഇനിയും പുറത്തുവിട്ടിട്ടില്ല.

നിലവില്‍ 14 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന മറാസോ മോഡലിന് വില. ക്യാബിന്‍ പരിഷ്‌കാരങ്ങള്‍ വിലയിരുത്തിയാല്‍ 20 മുതല്‍ 25 ലക്ഷം രൂപയോളം മറാസോ ഡിസി എഡിഷന് വില പ്രതീക്ഷിക്കാം.

Buy Visit Stores in CarKambolam Sell Close Join Club CK