Hashif Hashi 10 Day(s) ago
  • ബിഎസ് VI മഹീന്ദ്ര XUV300 ഡീസല്‍ പതിപ്പ് വിപണിയിലേക്ക്

XUV300 -യുടെ ഡീസല്‍ പതിപ്പിനെ ബിഎസ് VI -ലേക്ക് മഹീന്ദ്ര നവീകരിച്ചു. എഞ്ചിന്‍ നവീകരിച്ചെങ്കിലും വാഹനത്തിന്റെ ഡിസൈനിലോ ഫീച്ചറുകളിലോ വിലയിലോ മാറ്റമില്ലെന്നാണ് കമ്പനി റിപ്പോർട്ടുകൾ. പെട്രോള്‍ പതിപ്പിനെ നേരത്തെ തന്നെ നവീകരിച്ച് കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.   

നേരത്തെ ലഭ്യമായിരുന്ന W8 എഎംടി പതിപ്പ്  XUV300-ൽ ഇനി മുതൽ ലഭിക്കില്ല. പകരം തുടക്ക പതിപ്പായ W6, W8 (O) മോഡലുകളില്‍ എഎംടി ഗിയര്‍ബോക്‌സ് ലഭ്യമാകും. 115 bhp കരുത്തും 300 Nm torque ഉം സൃഷ്ടിക്കുന്നതാണ് പുതിയ ഡീസൽ എൻജിൻ. നിലവിലെ ബിഎസ് IV പതിപ്പില്‍ 117 bhp കരുത്തും 300 Nm torque ഉം ആയിരുന്നു ഈ എഞ്ചിന്‍ സൃഷ്ടിച്ചിരുന്നത്. പുതിയ എൻജിൻ ആറ് സ്പീഡ് മാനുവല്‍, എഎംടിയാണ് ഗിയര്‍ബോക്‌സുമായി ജോഡിയാവുന്നു.

മഹീന്ദ്ര നിരയില്‍ നിന്നും ഏറെ ജനപ്രീതി സ്വന്തമാക്കിയ വാഹനമാണ് XUV300. 2019 -ന്റെ തുടക്കത്തിലാണ് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. മഹീന്ദ്ര ഉടമസ്ഥതയിലുള്ള ഡിസൈന്‍ കമ്പനിയായ പിന്‍ഫരീനയുടെയും സാങ്യോങിന്റെയും സഹായത്തോടെയാണ് XUV300 -ന്റെ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്. സാങ്യോങ് ടിവോളിയുടെ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്ന XUV300 രൂപത്തിലും ടിവോളിയുമായി ഏറെ സാമ്യം പുലര്‍ത്തുന്നുണ്ട്. വിപണിയില്‍ മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സണ്‍, ഹോണ്ട WR-V എന്നിവരാണ് വാഹനത്തിന്റെ എതിരാളികള്‍. XUV 300 യുടെ എക്‌സ് ഷോറൂം വില 8.69 ലക്ഷം രൂപ മുതൽ 12.69 ലക്ഷം രൂപ വരെയാണ്.

Buy Visit Stores in CarKambolam Sell Close Join Club CK