Hashif Hashi 13 Day(s) ago
  • എസ്.യു.വി ഇലക്ട്രിക്ക് നിരയിലേക്ക് മഹീന്ദ്ര XUV300 ഇലക്ട്രിക്ക്
  • എസ്.യു.വി ഇലക്ട്രിക്ക് നിരയിലേക്ക് മഹീന്ദ്ര XUV300 ഇലക്ട്രിക്ക്
  • എസ്.യു.വി ഇലക്ട്രിക്ക് നിരയിലേക്ക് മഹീന്ദ്ര XUV300 ഇലക്ട്രിക്ക്
  • എസ്.യു.വി ഇലക്ട്രിക്ക് നിരയിലേക്ക് മഹീന്ദ്ര XUV300 ഇലക്ട്രിക്ക്
  • എസ്.യു.വി ഇലക്ട്രിക്ക് നിരയിലേക്ക് മഹീന്ദ്ര XUV300 ഇലക്ട്രിക്ക്
  • എസ്.യു.വി ഇലക്ട്രിക്ക് നിരയിലേക്ക് മഹീന്ദ്ര XUV300 ഇലക്ട്രിക്ക്

ഈ വർഷാരംഭം വിപണിയിലെത്തി ക്ലിക്കായ വാഹനമാണ് മഹിന്ദ്ര XUV300. പിന്നാലെ 2020 -ഓടെ  XUV300 -ന്റെ ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇലക്ട്രിക്ക് പതിപ്പിനൊപ്പം ഏഴ് സീറ്റര്‍ മോഡലും XUV300 -ല്‍ നിന്നും വിപണിയില്‍ എത്തും. ഇതോടെ ഈ നിര വിപുലീകരിക്കപ്പെടും.

ഇലക്ട്രിക്ക് പതിപ്പിന്റെ മൈലേജ് ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ വരെ ലഭിക്കുമെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. 380V ലിഥിയം അയേണ്‍ ബാറ്ററിയാകും ഇലക്ട്രിക്ക് XUV -ക്ക് ഊര്‍ജം പകരുക. സ്റ്റാന്റേര്‍ഡ്, ലോങ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളിലാണ് ഇലക്ട്രിക് XUV 300 എത്തുക. റഗുലര്‍ XUV300 -ല്‍ നിന്ന് രൂപത്തില്‍ വലിയ മാറ്റങ്ങളൊന്നും ഇലക്ട്രിക്ക് മോഡലിനുണ്ടാകില്ല. സാങ് യോങ് ടിവോളിയുടെ അതേ അടിസ്ഥാനത്തിലായിരിക്കും ഇതിന്റെയും നിര്‍മാണമെന്ന് റിപോർട്ടുകൾ പറയുന്നു

നാലു മീറ്ററില്‍ താഴെയുള്ള വാഹനമാണ് മഹീന്ദ്രയുടെ ലക്ഷ്യം. ചെറിയ വാഹനങ്ങള്‍ക്ക് ഉള്ള നികുതി ഇളവ് വാഹനത്തിന് ലഭിക്കാനാണ് ഇങ്ങനെ ഒരു നീക്കം. നിലവിൽ വിപണിയിലുള്ള ഹ്യുണ്ടായി കോന ഇലക്ട്രിക്ക്  കാർ ആണ് XUV300 ഇലക്ട്രിക്ക് പതിപ്പിന്റെ എതിരാളി. 4,180 mm ആണ് കോനയുടെ നീളം. 23.72 ലക്ഷം രൂപയാണ് വിപണിയില്‍ കോനയ്ക്ക് വില. കോ ന യേക്കാൾ വില കുറഞ്ഞ വാഹനം ആയിരിക്കും XUV300.

കോംപാക്ട് എസ്‌യുവി നിരയില്‍ മഹീന്ദ്രയുടെ തുറുപ്പ് ചീട്ടാണ് XUV300. കാണാന്‍ ഭംഗിയുള്ള ഡിസൈനും, ഒരു പഞ്ഞവും കൂടാതെ വാഹനത്തില്‍ ഫീച്ചറുകളും നൽകിയതോടെ വിപണിയില്‍ കുതിച്ച് കയറാന്‍ വാഹനത്തിന് സാധിച്ചു. ഡ്രൈവിംഗ് കൂടുതല്‍ ഉല്ലാസകരമാക്കാന്‍ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ (കംഫര്‍ട്ട്, നോര്‍മല്‍, സ്‌പോര്‍ട്) XUV300 -യിലുണ്ട്. ഓഫ് റോഡിംഗ് ശേഷിയും വാഹനത്തിനുണ്ട്.

അതേസമയം മഹീന്ദ്ര നിരയില്‍ നിന്നും KUV100 -ന്റെ ഇലക്ട്രിക്ക് പതിപ്പാകും കമ്പനി ആദ്യം വിപണിയില്‍ എത്തിക്കുക. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് KUV100 -ന്റെ ഇലക്ട്രിക്ക് പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്. നിലവില്‍ E20, ഇലക്ട്രിക്ക് വെരിറ്റോ എന്നീ ഇലക്ട്രിക്ക് കാറുകള്‍ മഹീന്ദ്ര നിരയില്‍ വിപണിയിലുണ്ട്.

Buy Visit Stores in CarKambolam Sell Close Join Club CK