Hashif Hashi 12-July-19
  • എസ്.യു.വി ലോകത്തേക് മാരുതിയും, ഇനി മത്സരം പൊടിപാറും
  • എസ്.യു.വി ലോകത്തേക് മാരുതിയും, ഇനി മത്സരം പൊടിപാറും
  • എസ്.യു.വി ലോകത്തേക് മാരുതിയും, ഇനി മത്സരം പൊടിപാറും
  • എസ്.യു.വി ലോകത്തേക് മാരുതിയും, ഇനി മത്സരം പൊടിപാറും
  • എസ്.യു.വി ലോകത്തേക് മാരുതിയും, ഇനി മത്സരം പൊടിപാറും
  • എസ്.യു.വി ലോകത്തേക് മാരുതിയും, ഇനി മത്സരം പൊടിപാറും

മൈക്രോ എസ്‌യുവിയായി മാരുതി എസ്-പ്രെസ്സോ, എംപിവി നിരയില്‍ പിടിമുറുക്കാനായി എര്‍ട്ടിഗ ക്രോസ്സ് എന്നിങ്ങനെ ഒന്നിന് പിറകെ ഒന്നായി പുത്തന്‍ മാരുതി കാറുകള്‍ വിപണിയില്‍ വരാനിരിക്കുകയാണ്. ശക്തമായ മത്സരം നടക്കുന്ന ഇടത്തരം എസ്.യു.വി കളുടെ ലോകത്ത് മാരുതിക്ക് ഇതുവരെ തലയിടാന്‍ കഴിഞ്ഞിട്ടില്ല. ഹാച്ച്ബാക്ക് മുതല്‍ കോമ്പാക്ട് എസ്‌യുവി മാരുതിക്ക് കാര്യങ്ങള്‍ ഭദ്രമാണ്. ടാറ്റ ഹാരിയറും ജീപ്പ് കോമ്പസും എംജി ഹെക്ടറുമുള്ള ശ്രേണിയില്‍ ഉത്സവ സീസണ് മുന്നോടിയായി പുത്തന്‍ വിറ്റാരയെയും കൂട്ടി കാലുറപ്പിക്കാന്‍ തക്കം പാര്‍ത്തുനില്‍ക്കുകയാണ് കമ്പനി.

കഴിഞ്ഞദിവസം ക്യാമറ പകര്‍ത്തിയ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന പുതിയ മാരുതി വിറ്റാര എസ്‌യുവി വാഹനത്തിന്റെ വരവ് ഉടനെയുണ്ടാവുമെന്ന സൂചനയാണ്. നൽകുന്നത്. രാജ്യാന്തര വിപണിയില്‍ സുസുക്കി വില്‍ക്കുന്ന അഞ്ചു സീറ്റര്‍ എസ്‌യുവിയാണ് വിറ്റാര. മോഡലിനെ ഇങ്ങോട്ടു കൊണ്ടുവരാന്‍ മാരുതി കാലങ്ങളായി ആഗ്രഹിക്കുന്നു. പക്ഷെ ഗ്രാന്‍ഡ് വിറ്റാരയുടെ പരാജയം വിറ്റാരയുടെ സാധ്യതകൾക്കു വിലങ്ങ് തടിയാവുകയായിരുന്നു. നിലവിൽ നാലു മീറ്ററില്‍ കൂടുതല്‍ നീളമുള്ള എസ്‌യുവികള്‍ക്ക് ആവശ്യക്കാരേറുമ്പോള്‍ വിറ്റാരയുടെ സാധ്യത മാരുതി തിരിച്ചറിയുന്നു.നാലു മീറ്ററില്‍ താഴെയുള്ള വിറ്റാര ബ്രെസ്സയ്ക്ക് വിപണിയില്‍ വന്‍ പ്രചാരമാണുള്ളത്. പുതിയ വിറ്റാര, ബ്രെസ്സയുടെ പാത പിന്തുടരുമെന്നാണ് മാരുതിയുടെ പ്രതീക്ഷ. 

പറഞ്ഞുവരുമ്പോള്‍ ഗ്രാന്‍ഡ് വിറ്റാരയുടെ കുഞ്ഞനുജനാണ് വിറ്റാര. വലുപ്പത്തില്‍ ബ്രെസ്സയെക്കാള്‍ നീളം വിറ്റാര കുറിക്കും. രാജ്യാന്തര വിപണിയില്‍  111 bhp കരുത്തും 170 Nm torque ഉം സൃഷ്ടിക്കാന്‍ പ്രാപ്തമായ കരുത്തുറ്റ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വിറ്റാര എത്തുന്നത്.140 bhp കരുത്തും 220 Nm torque -മുള്ള 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനും വിറ്റാരയില്‍ അണിനിരക്കുന്നുണ്ട്. 117 bhp കരുത്തും 156 Nm torque -മാണ് 1.6 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ അവകാശപ്പെടുക. രാജ്യാന്തര വിപണിയിൽ ഓൾ വീൽ ഡ്രൈവ് ഉണ്ടെങ്കിലും ഇന്ത്യയിൽ ഇതുണ്ടാവുമോയെന്നതിൽ ഉറപ്പില്ല.


കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍, ജീപ്പ് കോമ്പസ്,അടുത്തവര്‍ഷം വരുന്ന പുതുതലമുറ ഹ്യുണ്ടായി ക്രെറ്റ തുടങ്ങിയ എസ്‌യുവികളുമായാവും മാരുതി വിറ്റാരയുടെ അങ്കം.

Buy Visit Stores in CarKambolam Sell Close Join Club CK