Hashif Hashi 13-February-20
  • മാരുതി ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചു.
  • മാരുതി ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചു.
  • മാരുതി ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചു.
  • മാരുതി ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചു.
  • മാരുതി ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചു.
  • മാരുതി ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചു.

മാരുതി സുസുക്കി തങ്ങളുടെ ഇഗ്നിസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചു. ഡിസൈനില്‍ ചെറിയ ചില പരിഷ്‌കാരങ്ങളോടെയും ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിനുമാണ് വാഹനത്തിലെ മാറ്റങ്ങൾ. വാഹനത്തിന്റെ ബുക്കിങ് നേരത്തെ തന്നെ കമ്പനി ആരംഭിച്ചിരുന്നു.

ഓട്ടോ എക്‌സ്‌പോ 2020-ല്‍ ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി വെളിപ്പെടുത്തിയിരുന്നു.  പുതിയ ഡിസൈനിലുള്ള ബമ്പറുകള്‍, ജിംനിയുടേതിന് സമാനമായ ഗ്രില്‍, ഫോഗ്‌ലാമ്പുകളുടെ സ്ഥാനം എന്നിവയാണ് വാഹനത്തിന്റെ മുന്‍വശത്തെ പ്രധാന മാറ്റങ്ങള്‍.  മുന്നിലേയും പിന്നിലേയും ബമ്പറുകളില്‍ സ്‌കിഡ് പ്ലേറ്റുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. പിന്‍വശത്ത് ബമ്പറിന്റെ രണ്ട് വശങ്ങളിലും റിഫ്ളക്ടറുകളും കമ്പനി നല്‍കിയിട്ടുണ്ട്. വീല്‍ ആര്‍ച്ച്, ബ്ലാക്ക് ഫിനീഷ് സൈഡ് മിറര്‍, ബ്ലാക്ക് B-പില്ലറുകള്‍, റൂഫ് റെയില്‍ എന്നിവയും ബാഹ്യ മാറ്റങ്ങൾ ആണ്.

അകത്തളത്തില്‍ കാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടില്ല. പ്രീമിയം കാറുകളിലേതു പോലെ വോയ്സ് കമാന്‍ഡുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ സാധിക്കുന്ന ഏറ്റവും പുതിയ 7.0 ഇഞ്ച് സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.  ലൂസെന്റ് ഓറഞ്ച്, ബ്ലൂ എന്നിങ്ങനെ പുതിയ കളര്‍ ഓപ്ഷനുകള്‍ക്ക് ഒപ്പം മൂന്ന് പുതിയ ഡ്യുവല്‍ ടോണ്‍ കളര്‍ കോമ്പിനേഷനുകളും ഇഗ്നിസിന്റെ പുതുമകളാണ്.

റിവേഴ്‌സ് പാര്‍ക്കിങ് അസിസ്റ്റ് സിസ്റ്റം, കോ-ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ സ്പീഡ് അലേര്‍ട്ട് എന്നീ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ വകഭേദങ്ങളിലും സ്റ്റാന്റേര്‍ഡായി നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനേഴ്‌സ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കര്‍ എന്നിവയും സുരക്ഷയ്ക്കായി വാഹനത്തിലുണ്ട്.

മാരുതി ശ്രേണിയില്‍ നിന്നും റിറ്റ്‌സിനെ പിന്‍വലിച്ചശേഷം പകരക്കാരനായി എത്തിയ ഇഗ്നിസ് വിദേശ നിരത്തുകളില്‍ സുപരിചതമായ ടോള്‍ ബോയ് ഹാച്ച് സ്‌റ്റൈലില്‍ ക്ലാസിക് ലുക്കിനൊപ്പമാണ് വിപണിയിൽ എത്തുന്നത്. 4.83 ലക്ഷം രൂപ മുതല്‍ 7.13 ലക്ഷം രൂപ വരെയാണ് ഇഗ്നിസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ എക്‌സ്‌ഷോറും വില. നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും 3,904 രൂപ മുതല്‍ 25,196 രൂപ വരെയാണ് പുതിയ പതിപ്പിന് വില വര്‍ധിച്ചിരിക്കുന്നത്.

Buy Visit Stores in CarKambolam Sell Close Join Club CK