Hashif Hashi 10 Days ago

നിർബന്ധമായും അറിഞ്ഞിരിക്കണം: മാരുതി സുസുക്കി എജിഎസ്
  • നിർബന്ധമായും അറിഞ്ഞിരിക്കണം: മാരുതി സുസുക്കി എജിഎസ്
  • നിർബന്ധമായും അറിഞ്ഞിരിക്കണം: മാരുതി സുസുക്കി എജിഎസ്
  • നിർബന്ധമായും അറിഞ്ഞിരിക്കണം: മാരുതി സുസുക്കി എജിഎസ്
  • നിർബന്ധമായും അറിഞ്ഞിരിക്കണം: മാരുതി സുസുക്കി എജിഎസ്

വലിയ കാറുകളുടെ മാത്രം കുത്തകയായിരുന്ന ഓട്ടോമാറ്റിക് ഗിയർബോക്സ് ആദ്യമായി ചെറു വാഹനങ്ങളിലേക് എത്തിച്ചത് 2014ൽ മാരുതി സെലേറിയോ എഎംടി ആയിരുന്നു. സെലറിയോയുടെ വിജയം കണ്ടാണ് മറ്റു കാര്‍ കമ്പനികളും ചിലവ് കുറഞ്ഞ ഓട്ടോമാറ്റിക് കാറെന്ന ആശയത്തെ പറ്റി ആലോചന തുടങ്ങിയത്.

നിലവിൽ 3 ടൈപ്പ് ഓട്ടോമാറ്റിക് ഗിയർബോക്സ് യൂണിറ്റുകൾ മാരുതി ഉപയോഗിക്കുന്നു. എടി (ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍), സിവിടി (കണ്‍ടിന്യുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍), എഎംടി (ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍). ഇതില്‍ എജിഎസ് (ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) എന്ന് എഎംടി ഗിയര്‍ബോക്‌സിനെ മാരുതി വിശേഷിപ്പിക്കുന്നു. ആള്‍ട്ടോ K10, സെലറിയോ, വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഇഗ്നിസ്, ഡിസൈര്‍, വിറ്റാര ബ്രെസ്സ കാറുകളില്‍ എജിഎസ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്.

സാധാരണ മാനുവല്‍ ഗിയര്‍ബോക്‌സാണ് എജിഎസിനും അടിസ്ഥാനം. എന്നാല്‍ എജിസ് കാറില്‍ ക്ലച്ചുണ്ടാവില്ല. പകരം ഇലക്ട്രോ ഹൈഡ്രോളിക് സംവിധാനം ക്ലച്ചിന്റെയും ഗിയറിന്റെയും നിയന്ത്രണം ഏറ്റെടുക്കും. മാരുതി ആവിഷ്‌കരിച്ചിട്ടുള്ള പ്രത്യേക ട്രാന്‍സ്മിഷന്‍ കണ്‍ട്രോള്‍ യൂണിറ്റ് (TCU), ആക്‌സിലറേറ്റര്‍ പെഡലിന്റെ ക്രമവും വാഹനത്തിന്റെ വേഗവും അടിസ്ഥാനപ്പെടുത്തി ഹൈഡ്രോളിക് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കും. പെഡലുകള്‍ മാറി മാറി ചവിട്ടാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനൊപ്പം മാനുവല്‍ കാറുകള്‍ക്ക് സമാനമായ ഇന്ധനക്ഷമത ഉറപ്പുവരുത്താനും എജിഎസ് ഗിയര്‍ബോക്‌സിന് കഴിവുണ്ട്. ഓട്ടോമാറ്റിക് കാറുകൾക്ക് പൊതുവെ ഇന്ധന ക്ഷമത കുറവാണു, എന്നാൽ മാരുതിയുടെ എജിഎസ് കാറുകൾ ഇത് തിരുത്തുന്നു.

ഗിയറിന് മേല്‍ കൂടുതല്‍ ആധിപത്യം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കായി മാനുവല്‍ മോഡും മാരുതി സമര്‍പ്പിക്കുന്നുണ്ട്. മാനുവല്‍ മോഡില്‍ ഗിയര്‍ മാറ്റം ഡ്രൈവറുടെ ചുമതലാണ്. ക്ലച്ചിന്റെ കാര്യം ഹൈഡ്രോളിക് സംവിധാനം നോക്കിക്കൊള്ളും. സീക്വന്‍ഷ്യല്‍ ഗിയര്‍ബോക്‌സിന്റെ മാതൃകയിലാണ് മാനുവല്‍ മോഡില്‍ എജിഎസ് കാറുകള്‍ പ്രവര്‍ത്തിക്കുക. ഗിയര്‍ ഷിഫ്റ്റര്‍ മുകളിലോട്ടും താഴോട്ടും മാറ്റുന്നതിനുസരിച്ച് ഗിയറുകള്‍ മാറും.

എടി, സിവിടി ഗിയര്‍ബോക്‌സ് യൂണിറ്റുകളെ അപേക്ഷിച്ച് എജിഎസ് ടെക്‌നോളജിക്ക് ചിലവ് വളരെയധികം കുറവാണ്. മാനുവല്‍ പതിപ്പുകളെക്കാള്‍ 50,000 രൂപയോളം മാത്രമാണ് എജിഎസ് മോഡലുകള്‍ക്ക് വില കൂടുതല്‍. മറ്റു ഓട്ടോമാറ്റിക് കാറുകളുമായി താരതമ്യം ചെയ്താല്‍ എജിഎസ് കാറുകള്‍ക്ക് പരിപാലന ചിലവുകളും കുറവാണെന്നതും മാരുതി എജിഎസ് നെ വ്യത്യസ്തമാക്കുന്നു.

Compiled by Hashif

Buy Visit Stores in CarKambolam Sell Close Join Club CK