Hashif Hashi 15-February-20
  • ഡിസയര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി മാരുതി
  • ഡിസയര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി മാരുതി
  • ഡിസയര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി മാരുതി
  • ഡിസയര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി മാരുതി
  • ഡിസയര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി മാരുതി
  • ഡിസയര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി മാരുതി

മാരുതി സുസുക്കി ഇന്ത്യക്ക് വൻ വിജയങ്ങൾ നേടികൊടുത്ത വാഹനമാണ് ഡിസയർ. ഡിസയറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മാരുതി എന്നാണ് വാഹന ലോകത്തെ പുത്തൻ റിപ്പോർട്ടുകൾ. വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ ഇതു വരെ ലഭ്യമായിട്ടില്ല. 2008-ല്‍ സെഡാന്‍ ശ്രേണിയിലേക്ക് എത്തിയ മാരുതി സ്വിഫ്റ്റ് ഡിസയർ, 2012 ഫെബ്രുവരിയില്‍ രണ്ടാം തലമുറ മോഡലിനെയും, 2017 മെയ് മാസത്തില്‍ മൂന്നാം തലമുറ മോഡലിനെയും കമ്പനി വിപണിയില്‍ എത്തിച്ചു. ആദ്യ നാളില്‍ മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയര്‍ എന്ന പേരിലറിയപ്പെട്ടിരുന്ന വാഹനം ഇപ്പോൾ ഡിസയർ എന്ന പേരിലാണ് കമ്പനി പുറത്തിറക്കുന്നത്.


നിലവില്‍ വിപണിയില്‍ പുതുതലമുറ മോഡല്‍ കൂടുതല്‍ പ്രീമിയം ഡിസൈനിലും കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയുമാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ക്രോം ഫിനിഷില്‍ പുതിയ ഡിസൈനിലുള്ള ഹെക്‌സഗണല്‍ ഗ്രില്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളോട് കൂടിയ ഹെഡ്‌ലാമ്പുകള്‍, പുതിയ ഫോഗ്‌ലാമ്പുകള്‍, പിന്നിലെ എല്‍ഇഡി ടെയില്‍ലാകള്‍ എന്നിവ നിലവിലെ രണ്ടാം തലമുറ വാഹനത്തെ മനോഹരമാക്കുന്നു. ഭാരം കുറഞ്ഞ പുതിയ പ്ലാറ്റ്ഫോമിലാണ് ഡിസയറിന്റെ നിര്‍മാണം, അളവുകളില്‍ അല്പം വലുതുമാണ്. അതുകൊണ്ട് പെട്രോള്‍ മോഡലിന് 85 കിലോഗ്രാമും ഡീസല്‍ മോഡലിന് 105 കിലോഗ്രാമും ഭാരം കുറവാണ്.  ഡീസല്‍ പതിപ്പിന് 28.4 കിലോമീറ്റര്‍ മൈലേജും, പെട്രോള്‍ പതിപ്പിന് 22 കിലോമീറ്റര്‍ മൈലേജും കമ്പനി അവകാശപ്പെടുന്നു.


1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിന്‍, 82 bhp പവറും 113 Nm torque ഉം ഉത്പാദിപ്പിക്കുന്ന ബിഎസ് VI 1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിന്‍ ആണ് വാഹനത്തിന് ഇപ്പോൾ കരുത്ത് പകരുന്നത്. ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്ഫോമില്‍ അള്‍ട്രാ-ഹൈ ടെന്‍സില്‍ ഷീറ്റ് മെറ്റല്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ നിര്‍മാണം. സുരക്ഷയ്ക്ക് വേണ്ടി ഡ്യുവല്‍ ഫ്രണ്ട് എയര്‍ ബാഗുകള്‍, എബിഎസ് എന്നിവ എല്ലാ വകഭേദങ്ങളിലും മാരുതി സുസുക്കി നൽകുന്നു. ഓക്സ്ഫോര്‍ഡ് ബ്ലൂ, ഷെര്‍വുഡ് ബ്രൗണ്‍ എന്നീ പുതുനിറങ്ങളിലും ഡിസയര്‍ വിപണിയില്‍ ലഭ്യമാണ്.

Buy Visit Stores in CarKambolam Sell Close Join Club CK