Hashif Hashi 6 Day(s) ago
  • സിഎൻജി പതിപ്പുമായി മാരുതി സ്വിഫ്റ്റ്
  • സിഎൻജി പതിപ്പുമായി മാരുതി സ്വിഫ്റ്റ്
  • സിഎൻജി പതിപ്പുമായി മാരുതി സ്വിഫ്റ്റ്
  • സിഎൻജി പതിപ്പുമായി മാരുതി സ്വിഫ്റ്റ്
  • സിഎൻജി പതിപ്പുമായി മാരുതി സ്വിഫ്റ്റ്
  • സിഎൻജി പതിപ്പുമായി മാരുതി സ്വിഫ്റ്റ്

തങ്ങളുടെ ചെറുകാറുകളുടെയെല്ലാം സി.എൻ.ജി പതിപ്പ് വിപണിയിലെത്തിക്കുവാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി. ഇലക്ട്രിക്ക് കാറുകളിലേക്കുള്ള പരിവർത്തനത്തിന് പൂര്ണമാവുന്നത് വരെ സി‌എൻ‌ജിയെ ഹരിത ഇന്ധനമായി ഉപയോഗിക്കാൻ മാരുതി പ്രോത്സാഹിപ്പിക്കുകയാണ്. സ്വിഫ്റ്റിനും ഇഗ്നിസിനും ഉടൻ സി‌എൻ‌ജി ഓപ്ഷനുകൾ ലഭിക്കും.

മാരുതി സുസുക്കിയുടെ എല്ലാ ചെറിയ കാറുകളും സി‌എൻ‌ജിയിലേക്ക് ഭാവിയിൽ പരിവർത്തനം ചെയ്യപ്പെടും. രാജ്യത്ത് 10,000 സി‌എൻ‌ജി വിതരണ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാനായി സർക്കാർ മുൻകൈ എടുത്തിരിക്കുകയാണ്. ആൾട്ടോ 800, ആൾട്ടോ K10, വാഗൺ ആർ, സെലെറിയോ, ഡിസയർ ടൂർ എസ്, ഇക്കോ, സൂപ്പർ കാരി എന്നിവ ഉൾപ്പെടുന്ന മാരുതിയുടെ ഏഴ് മോഡലുകളിൽ സിഎൻജി പതിപ്പ് നിലവിൽ വരുന്നുണ്ട്. മാരുതിയുടെ 16 മോഡലുകളുള്ള ശ്രേണിയിൽ മറ്റു മോഡലുകളിലേക്കും സി.ൻ.ജി പതിപ്പിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. അടുത്തതായി സ്വിഫ്റ്റിൽ സി.ൻ.ജി അവതരിപ്പിക്കും. പിന്നാലെ ഇഗ്നിസ്, ഡിസയർ, ബലേനോ, സിയാസ് എന്നീ കാറുകളിലും പരിസ്ഥിതി സൗഹാർദമായ 

നടപ്പ് സാമ്പത്തിക വർഷത്തിൽ 31,000 സി‌എൻ‌ജി സജ്ജീകരിച്ച കാറുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. ഡൽഹി, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ കമ്പനിയുടെ മൊത്തം വിൽ‌പനയുടെ 30 ശതമാനവും സി‌എൻ‌ജി വേരിയന്റുകളിൽ നിന്നാണ്. ഫാക്ടറി ഘടിപ്പിച്ച സി‌എൻ‌ജി കിറ്റുകൾക്ക് റിട്രോഫിറ്റ് ചെയ്തതിനേക്കാൾ വില കൂടുതലാണ്. എന്നാൽ ഉയർന്ന സുരക്ഷയാണ് ഫാക്ടറി ഘടിപ്പിച്ച സി‌എൻ‌ജി കിറ്റുകൾക്ക് നൽകുന്നത്.

സി‌എൻ‌ജിയിൽ പ്രവർത്തിക്കുന്ന പാസഞ്ചർ കാറുകളുടെ ഏറ്റവും വലിയ നിർമ്മാതാക്കൾ കൂടിയാണ് മാരുതി. കൂടാതെ വിറ്റാര ബ്രെസയുടെ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കുന്നതിനോടൊപ്പം തന്നെ എസ്‌യുവിയില്‍ സിഎൻജി എഞ്ചിന്‍ കൂടെ നല്‍കാനുള്ള ഒരുക്കത്തിലാണ് മാരുതി. രാജ്യത്ത് നാലു മീറ്ററില്‍ താഴെയുള്ള എസ്‌യുവികളില്‍ CNG ഓപ്ഷനുമായി എത്തുന്ന ആദ്യ വാഹനമാവും വിറ്റാര ബ്രെസ.

Buy Visit Stores in CarKambolam Sell Close Join Club CK