Hashif Hashi 9-May-19
  • മാരുതി വാഗണ്‍ആര്‍ ഏഴു സീറ്റര്‍ എംപിവി ജൂലായില്‍ വിപണിയില്‍
  • മാരുതി വാഗണ്‍ആര്‍ ഏഴു സീറ്റര്‍ എംപിവി ജൂലായില്‍ വിപണിയില്‍
  • മാരുതി വാഗണ്‍ആര്‍ ഏഴു സീറ്റര്‍ എംപിവി ജൂലായില്‍ വിപണിയില്‍
  • മാരുതി വാഗണ്‍ആര്‍ ഏഴു സീറ്റര്‍ എംപിവി ജൂലായില്‍ വിപണിയില്‍
  • മാരുതി വാഗണ്‍ആര്‍ ഏഴു സീറ്റര്‍ എംപിവി ജൂലായില്‍ വിപണിയില്‍

ഏഴു സീറ്റര്‍ വാഗണ്‍ആര്‍ മോഡലുമായി വിപണിയില്‍ കടക്കാനുള്ള കരുനീക്കവുമായി ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതി. ഈ വര്ഷമാദ്യത്തിൽ സുസുക്കിയുടെ HEARTECT അടിത്തറ പങ്കിടുന്ന പുതുതലമുറ വാഗണ്‍ആറിനെ കമ്പനി അവതരിപ്പിച്ചിരുന്നു, പതിവുപോലെ ഹിറ്റാവുകയും ചെയ്തു. ഈ അവസരത്തില്‍ ബജറ്റ് എംപിവി ശ്രേണയില്‍ വാഗണ്‍ആറിന്റെ പ്രചാരം വിനിയോഗിക്കാനാണ് കമ്പനിയുടെ തീരുമാനം. 

ഏഴു സീറ്ററായതുകൊണ്ട് അഞ്ചു സീറ്റര്‍ വാഗണ്‍ആറിനെക്കാള്‍ കൂടുതല്‍ വീല്‍ബേസ് പുതിയ മോഡലിനുണ്ടാവും. Heartect അടിത്തറയിൽ നിലവിൽ ബാലെനോ 3,995 mm നീളത്തിൽ  വരുന്നതിനാൽ 3,995 mm നീളത്തിലേക്ക് വാഗണ്‍ആറിനെ വലിച്ചുനീട്ടാന്‍ മാരുതിക്ക് വലിയ പ്രയാസമുണ്ടാകില്ല. മൂന്നാം നിര കൂടി വരുന്നതിനാൽ ഏഴു പേര്‍ക്ക് സുഖമായിരിക്കാന്‍ കഴിയുംവിധമാകും വാഗണ്‍ആര്‍ എംപിവിയുടെ സീറ്റിങ് ഘടന.

പ്രീമിയം കാറുകള്‍ക്കായി മാരുതി സ്ഥാപിച്ച നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴിയാകും ഏഴു സീറ്റര്‍ വാഗണ്‍ആറിന്റെ വില്‍പ്പന.  നിലവില്‍ നെക്‌സാ ശൃഖലയില്‍ ഏഴു സീറ്റുള്ള കാറില്ല. ഈ വിടവ് പുതിയ വാഗണ്‍ആര്‍ എംപിവി പതിപ്പ് നികത്തും.

വാഗണ്‍ആറില്‍ ഇപ്പോഴുള്ള 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ ഏഴു സീറ്റര്‍ പതിപ്പില്‍ ഇടംപിടിക്കാന്‍ സാധ്യത. നിലവില്‍ 82 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന് ശേഷിയുണ്ട്. ഭാരത് സ്റ്റേജ് VI നിലവാരത്തില്‍ ആവും കമ്പനി എൻജിനെ അവതരിപ്പിക്കുക. അഞ്ചു സ്പീഡാണ് കാറിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. പുതിയ എംപിവി പതിപ്പില്‍ എഎംടി ഗിയര്‍ബോക്‌സ് നല്‍കാനുള്ള സാധ്യത മാരുതി തേടിയേക്കും. അഞ്ചു സീറ്റര്‍ വാഗണ്‍ആറിലെ സൗകര്യങ്ങളും സംവിധാനങ്ങളുംതന്നെ ഏഴു സീറ്റര്‍ പതിപ്പിലും പ്രതീക്ഷിക്കാം.

പുതിയ സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച് ഇരട്ട എയര്‍ബാഗുകള്‍, പിന്‍ പാര്‍ക്കിങ് അസിസ്റ്റ്, ആന്റി - ലോക്ക് ബ്രേക്കിങ്ങ് സംവിധാനം എന്നിവയെല്ലാം കാറില്‍ നിര്‍ബന്ധമായും ഒരുങ്ങണം.  അഞ്ചരലക്ഷം മുതല്‍ ആറുലക്ഷം രൂപ വരെ വില പുതിയ വാഗണ്‍ആര്‍ ഏഴു സീറ്റര്‍ മോഡലിന് പ്രതീക്ഷിക്കാം. ഡാറ്റ്‌സന്‍ ഗോ പ്ലസാവും മുഖ്യ എതിരാളി.
Compiled by Hashif

Buy Visit Stores in CarKambolam Sell Close Join Club CK