arun vijay 8 Day(s) ago
  • മാരുതി സുസുക്കി 'ബൈ നൗ പേ ലേറ്റർ 'പദ്ധതി അവതരിപ്പിച്ചു
  • മാരുതി സുസുക്കി 'ബൈ നൗ പേ ലേറ്റർ 'പദ്ധതി അവതരിപ്പിച്ചു

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി, തങ്ങളുടെ വാഹനം  വാങ്ങുന്നവർക്ക് "ബയ്‌ നൗ പേ ലേറ്റർ" എന്ന ഓഫർ അവതരിപ്പിച്ചു. 

ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ഫൈനാൻസിനുള്ള  ഓപ്ഷനുകളും ഈ ഓഫർ നൽകുന്നു. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് രാജ്യത്തെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിലൊന്നായ ചോളമണ്ഡലം ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഫിനാൻസ് കമ്പനി ലിമിറ്റഡുമായി (സിഐഎഫ്സിഎൽ) പങ്കാളികളായിട്ടാണ് ഇത്തരം ഒരു പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്. തിരഞ്ഞെടുത്ത മാരുതി സുസുക്കി മോഡലുകളിൽ ഈ ഓഫർ ലഭ്യമാണ്. 2020 ജൂൺ 30 വരെ വായ്പാ വിതരണത്തിൽ ഇത് ബാധകമാണ്.

ഒരു പുതിയ വാഹനം വാങ്ങിയശേഷം 60 ദിവസത്തെ കാലാവധിക്ക് ശേഷം മാത്രം ആദ്യത്തെ ഇഎംഐ അടച്ചാൽ മതിയാകും. കോവിഡ് 19 വൈറസ് മൂലം രാജ്യം മുഴുവൻ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ ഉപഭോക്താക്കളെ വാഹനം വാങ്ങിക്കുന്നതിന് കുറച്ചുകൂടി എളുപ്പമാർഗ്ഗം നൽകിയിരിക്കുകയാണ് മാരുതി-സുസുകി ഓഫറിലൂടെ. മാത്രമല്ല വാഹനത്തിന്റെ ഓൺറോഡ് വിലയുടെ 90 ശതമാനം  തുകയും ഇതിലൂടെ ലഭിക്കും. കൂടാതെ ഉയർന്ന തിരിച്ചടവ് കാലാവധി, ഉയർന്ന വായ്പാ മൂല്യം എന്നിവയും ഈ ഓഫറിന്റെ പ്രത്യേകതകളാണ്.

Buy Visit Stores in CarKambolam Sell Close Join Club CK