Hashif Hashi 14 Day(s) ago
  • മാരുതി വീണ്ടും ഉത്പാദനം വെട്ടിച്ചുരുക്കി.
  • മാരുതി വീണ്ടും ഉത്പാദനം വെട്ടിച്ചുരുക്കി.
  • മാരുതി വീണ്ടും ഉത്പാദനം വെട്ടിച്ചുരുക്കി.
  • മാരുതി വീണ്ടും ഉത്പാദനം വെട്ടിച്ചുരുക്കി.
  • മാരുതി വീണ്ടും ഉത്പാദനം വെട്ടിച്ചുരുക്കി.
  • മാരുതി വീണ്ടും ഉത്പാദനം വെട്ടിച്ചുരുക്കി.

വില്പന മാന്ദ്യം രൂക്ഷമായതോടെ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ തുടർച്ചയായി അഞ്ചാം മാസവും കാർ നിർമാണം കുറച്ചു. ഇക്കഴിഞ്ഞ ജൂണിൽ 15.6 ശതമാനത്തിന്റെ കുറവാണു നിർമാണത്തിൽ വരുത്തിയതെന്നു വിപണി നിയന്ത്രണ അതോറിറ്റിക്ക് സമർപ്പിച്ച രേഖയിൽ കമ്പനി വ്യക്തമാക്കി. ജൂണ്‍ 2018 -ല്‍ 1,31,068 യൂണിറ്റുകള്‍ ഉത്പാദനമുണ്ടായിരുന്ന പാസഞ്ചര്‍ വാഹനങ്ങളുടെ നില 16.3 ശതമാനം ഇടിവോടെ 1,09,641 യൂണിറ്റില്‍ എത്തി നില്‍ക്കുകയാണ്.

മാരുതിയുടെ ജനകീയ പതിപ്പായ ആൾട്ടോ കാറുകളുടെ നിര്മാണത്തിലാണ് ഇത്തവണ ഏറ്റവും കുറവ്. അതിനാൽ തന്നെ ഈ ചെറുകാര്‍ വിഭാഗത്തിന്റെ ഉത്പാദനം 48.2 ശതമാനമായി നിര്‍മ്മാതാക്കള്‍ കുറച്ചിരിക്കുകയാണ്. വാഗണ്‍ആര്‍, സ്വിഫ്റ്റ് എന്നിവ ഉള്‍പ്പെടുന്ന ഈ വിഭാഗത്തിന്റെ വില്‍പ്പനയും 1.5 ശതമാനം കമ്പനി കുറച്ചു. യൂട്ടിലിറ്റി വാഹനങ്ങൾ 5.26 ശതമാനവും വാനുകൾ 27.87 ശതമാനവും കുറച്ചു. 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ 20.8 ശതമാനം ഇടിവാണ് മാരുതി നേരിട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 4,58,967 യൂണിറ്റുകള്‍ വിറ്റച്ച മാരുതിക്ക് ഇത്തവണ 3,63,417 യൂണിറ്റുകള്‍ മാത്രമേ വില്‍ക്കാന്‍ കഴിഞ്ഞുള്ളൂ. പാസഞ്ചര്‍ വാഹനങ്ങളും വാണിജ്യ വാഹനങ്ങളുമുള്‍പ്പടെ മാരുതിക്ക് ആഭ്യന്തര വിപണിയില്‍ 20.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ 17.9 ശതമാനം വീഴ്ച്ചയും രേഖപ്പെടുത്തി.

മാരുതി കൂടാതെ മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് എന്നീ കമ്പനികളും നിർമാണത്തിൽ വൻ കുറവ് വരുത്തുമെന്ന് പ്രഘ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മേയിൽ യാത്രവാഹനങ്ങളുടെ മൊത്തം വില്പന കഴിഞ്ഞ 18 വർഷത്തേക്കാൾ കുറഞ്ഞ നിരക്കിലായിരുന്നു. ഏതാണ്ട് 20 ശതമാനത്തിന്റെ കുറവാണ് വില്പനയിൽ രേഖപ്പെടുത്തിയത്.

Buy Visit Stores in CarKambolam Sell Close Join Club CK