beji peter 28 Day(s) ago
  • സ്റ്റെപ്പിനി ടയർ (Spare wheel) ആവശ്യമില്ലെന്ന് ഗതാഗത മന്ത്രാലയം..

സ്റ്റെപ്പിനി ടയർ (Spare wheel) ആവശ്യമില്ലെന്ന് ഗതാഗത മന്ത്രാലയം..

ഇന്ത്യൻ മോട്ടര്‍ വാഹന നിയമത്തിൽ ഗതാഗത മന്ത്രാലയം കഴിഞ്ഞ വർഷം ഇറക്കിയ വിജ്ഞാപനമാണ്..
ഇനി മുതല്‍ വാഹനങ്ങളിൽ സ്റ്റെപ്പിനി ടയര്‍ ആവശ്യമില്ലെന്ന തീരുമാനം..

ടയറിലെ എയര്‍ പ്രഷര്‍ സംബന്ധിച്ച് ഡ്രൈവര്‍ക്ക് മുന്നറിയിപ്പു നല്‍കുന്ന ടയര്‍ പ്രഷര്‍ നിരീക്ഷണ  സംവിധാനമുള്ള M1 ശ്രേണിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് സ്റ്റെപ്പിനി ടയര്‍ ആവശ്യമില്ല എന്നതാണ് ഉത്തരവിന്റെ സാരാംശം..

വാഹനത്തിന്റെ ഭാരം കുറയ്ക്കുവാനും അതോടോപ്പം ഇലക്ട്രിക്ക് വാഹനങ്ങൾക്ക് സ്റ്റെപ്പിനി വെയ്ക്കുന്ന സ്ഥലം ബാറ്ററി വെക്കുവാൻ ഉപകരിക്കുകയും ചെയ്യും..

ഇതിനു പകരമായി ടയര്‍ റിപ്പയര്‍ കിറ്റും ടയര്‍ പ്രഷര്‍ നിരീക്ഷണ സംവിധാനവും വാഹനങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.

2021 ഒക്ടോബര്‍ മുതല്‍ നിര്‍മിക്കുന്ന വാഹനങ്ങളില്‍ ഇത് പ്രാവർത്ഥികമാക്കി .
ടയർ പഞ്ചർ അടയ്ക്കാവുന്ന സീലന്റ് ഉള്‍പ്പെടുന്ന ടയര്‍ റിപ്പയര്‍ കിറ്റ് ആണ് വാഹനത്തില്‍ ഉണ്ടാവേണ്ടത്.

Beji peter
9746573979

Buy Visit Stores in CarKambolam Sell Close Join Club CK