Hashif Hashi 3-July-19
  • മഹീന്ദ്രയുടെ സ്വന്തം മോഡിഫൈ എസ്.യു.വികൾ (പാർട്ട് 2)
  • മഹീന്ദ്രയുടെ സ്വന്തം മോഡിഫൈ എസ്.യു.വികൾ (പാർട്ട് 2)
  • മഹീന്ദ്രയുടെ സ്വന്തം മോഡിഫൈ എസ്.യു.വികൾ (പാർട്ട് 2)
  • മഹീന്ദ്രയുടെ സ്വന്തം മോഡിഫൈ എസ്.യു.വികൾ (പാർട്ട് 2)
  • മഹീന്ദ്രയുടെ സ്വന്തം മോഡിഫൈ എസ്.യു.വികൾ (പാർട്ട് 2)

ഇന്ത്യയിൽ നിയമമനുസരിച്ചു വാഹനങ്ങളുടെ രൂപം മാറ്റാൻ ഉടമകൾക്ക് അവകാശമില്ല. എന്നാല്‍ നിര്‍മ്മാതാക്കള്‍തന്നെ വാഹനങ്ങള്‍ മോഡിഫൈ ചെയ്ത് പുറത്തിറക്കുന്നതിന് വിലക്കില്ല. ഇന്ന് ഒരുവിധം എല്ലാ നിർമാതാക്കളും ഉടമകളുടെ ആഗ്രഹം പ്രകാരം മോഡലുകളുടെ രൂപം മാറ്റി നല്‍കാന്‍  തയ്യാറാണ്.

മഹിന്ദ്രയാണ് ഇന്ത്യയിൽ മോഡിഫൈ ചെയ്ത കൂടുതൽ വാഹനങ്ങൾ ഇറക്കുന്നത്. മഹീന്ദ്ര പുറത്തിറക്കുന്ന ചില കസ്റ്റം മോഡലുകള്‍ പരിചയപ്പെടാം.

6. സ്‌കോര്‍പിയോ മൗണ്‍ടെയ്‌നര്‍

സ്‌കോര്‍പിയോ എക്‌സ്ട്രീമില്‍ തൃപ്തിപ്പെടാത്തവരെ ലക്ഷ്യമിട്ടാണ് മഹീന്ദ്ര സ്‌കോര്‍പിയോ മൗണ്‍ടെയ്‌നര്‍ ഒരുങ്ങിയിരിക്കുന്നത്. എക്‌സ്ട്രീം രണ്ടു ക്യാബിൻ ആണെങ്കിൽ മൗണ്‍ടെയ്‌നര്‍ പിക്കപ്പ് ട്രക്ക് ഒറ്റ ക്യാബിൻ ആണ്. പുതിയ ഗ്രില്ല്, മൂന്നു പോഡുള്ള ഹെഡ്‌ലാമ്പ്, ചുവപ്പഴക് തിളങ്ങുന്ന ഗ്രെയ് ബോഡി നിറമെല്ലാം മോഡലിന്റെ പ്രത്യേകതകളാണ്. അതിലുപരി ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ സൈഡ് സ്‌കൂപ്പുകള്‍, CRC സ്റ്റീല്‍ ബമ്പര്‍, സ്‌നോര്‍ക്കല്‍ തുടങ്ങിയവ ഒട്ടനവധി  ആക്‌സസിറകളും മൗണ്‍ടെയ്‌നറില്‍ കമ്പനി നൽകും.

7. സ്‌കോര്‍പിയോ ഡാര്‍ക്ക്‌ഹോഴ്‌സ്

മഹീന്ദ്ര സ്‌കോര്‍പിയോയുടെ പരുക്കന്‍ ഭാവതിലുള്ള സ്‌പെഷ്യല്‍ എഡിഷനാണ് ഡാര്‍ക്ക്‌ഹോഴ്‌സ്. ബോക്‌സി ഘടനയിലുള്ള ഗ്രിൽ, വട്ടത്തിലുള്ള ഹെഡ്‌ലാമ്പുകൽ, വലിയ എയര്‍ ഇന്‍ടെയ്ക്കുള്ള ബോണറ്റ എന്നിവ ഡാര്‍ക്ക്‌ഹോഴ്‌സിലേക്ക് കാഴ്ചക്കാരെ ആകർഷിക്കും. പുറംമോടിയില്‍ കമ്പനി പൂശുന്ന മാറ്റ് ഗ്രെയ് നിറവും ഓറഞ്ച് ഹൈലൈറ്റുകളും സ്‌കോര്‍പിയോ ഡാര്‍ക്ക്‌ഹോഴ്‌സിന്റെ ഡിസൈന്‍ സവിശേഷതയാണ്.


8. ബൊലേറോ ആറ്റിറ്റിയൂഡ്

 ബൊലേറോയുടെ ഗൗരവകാരനായ കസ്റ്റം പതിപ്പാണ് ആറ്റിറ്റ്യുഡ്. ഒറ്റ ക്യാബിൻ പിക്ക്അപ്പ് ആണ് ഇവൻ. ക്യാബിനകം കറുപ്പ് നിറത്തിലുള്ള വാഹനം പുറംമോടിയിൽ ഓറഞ്ച് നിറത്തിലാണ്. കറുത്ത പ്ലാസ്റ്റിക് ക്ലാഡിങ്ങ ഓറഞ്ച് നിറത്തിന് നല്ല കോൺട്രാസ്റ് നൽകുന്നു. മൂന്നു പോഡുള്ള ഹെഡ്‌ലാമ്പ്, കസ്റ്റം നിര്‍മ്മിത ഓറഞ്ച് ഗ്രില്ല്, ബോണറ്റില്‍ സ്ഥാപിച്ച എയര്‍ ഇന്‍ടെയ്ക്ക്, സ്‌നോര്‍ക്കല്‍ എന്നിവയെല്ലാം ബൊലേറോ ആറ്റിറ്റ്യുഡ്ന്റെ വിശേഷങ്ങളാണ്.

9. ഡിസി മറാസോ

ഡിസി രൂപകല്‍പ്പന ചെയ്ത കസ്റ്റം മറാസോ പതിപ്പാണ് ഡിസി മറാസോ. കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് മറാസോ എംപിവിയെയും ഡിസി മറാസോയെയും മഹീന്ദ്ര വിപയിൽ കൊണ്ടുവന്നത്. പുറംമോടിയിലുപരി അകത്തളത്തിന് പുതിയ ആഢംബര നിര്‍വചനം കല്‍പ്പിച്ചാണ് മറാസോ എംപിവിയെ ഡിസി ആവിഷ്‌കരിക്കുന്നത്. എല്‍സിഡി സ്‌ക്രീനുകള്‍, മിനി ഫ്രിഡ്ജ്, ചാഞ്ഞിരിക്കാവുന്ന സോഫാ സീറ്റുകള്‍, തുകല്‍ അപ്‌ഹോള്‍സ്റ്ററി, ആംബിയന്റ് ലൈറ്റിങ് ഉള്‍പ്പെടെ ധാരാളം സവിശേഷതകളോടെയാണ് ഡിസി മറാസോ വരുന്നത്.

Buy Visit Stores in CarKambolam Sell Close Join Club CK