Hashif Hashi 20 Day(s) ago
  • മഹീന്ദ്രയുടെ സ്വന്തം മോഡിഫൈ എസ്.യു.വികൾ (പാർട്ട് 1)
  • മഹീന്ദ്രയുടെ സ്വന്തം മോഡിഫൈ എസ്.യു.വികൾ (പാർട്ട് 1)
  • മഹീന്ദ്രയുടെ സ്വന്തം മോഡിഫൈ എസ്.യു.വികൾ (പാർട്ട് 1)
  • മഹീന്ദ്രയുടെ സ്വന്തം മോഡിഫൈ എസ്.യു.വികൾ (പാർട്ട് 1)
  • മഹീന്ദ്രയുടെ സ്വന്തം മോഡിഫൈ എസ്.യു.വികൾ (പാർട്ട് 1)

ഇന്ത്യയിൽ നിയമമനുസരിച്ചു വാഹനങ്ങളുടെ രൂപം മാറ്റാൻ ഉടമകൾക്ക് അവകാശമില്ല. എന്നാല്‍ നിര്‍മ്മാതാക്കള്‍തന്നെ വാഹനങ്ങള്‍ മോഡിഫൈ ചെയ്ത് പുറത്തിറക്കുന്നതിന് വിലക്കില്ല. ഇന്ന് ഒരുവിധം എല്ലാ നിർമാതാക്കളും ഉടമകളുടെ ആഗ്രഹം പ്രകാരം മോഡലുകളുടെ രൂപം മാറ്റി നല്‍കാന്‍  തയ്യാറാണ്.


മഹിന്ദ്രയാണ് ഇന്ത്യയിൽ മോഡിഫൈ ചെയ്ത കൂടുതൽ വാഹനങ്ങൾ ഇറക്കുന്നത്. മഹീന്ദ്ര പുറത്തിറക്കുന്ന ചില കസ്റ്റം മോഡലുകള്‍ പരിചയപ്പെടാം.

1. KUV എക്‌സ്ട്രീം

മഹീന്ദ്ര സീരീസിൽ ഏറ്റവും വിലകുറഞ്ഞ മോഡൽ ആണ് KUV100. മൈക്രോ എസ്‌യുവി ആയ KUV100 ന്റെ പ്രചാരം കണ്ട് അവതരിപ്പിച്ച മോഡലാണ് KUV100 എക്‌സ്ട്രീം. KUV100 -യുടെ രൂപഭാവത്തില്‍ കൂടുതല്‍ അക്രമണോത്സുകമായ പരുക്കന്‍ പതിപ്പാണ് KUV100 എക്‌സ്ട്രീം.

2. TUV300 ആര്‍മര്‍

നാലു മീറ്ററില്‍ താഴെ നീളമുള്ള മഹീന്ദ്രയുടെ ലാഡര്‍ ഫ്രെയിം എസ്‌യുവിയാണ് TUV300. TUV300 ആര്‍മര്‍ എഡിഷൻ എസ്‌യുവിയുടെ കസ്റ്റം പതിപ്പാണ്. കവചിത ബോഡി അല്ലാത്ത ഈ പതിപ്പിൽ അധികമായി ആക്‌സസറികളും ബോഡി ക്ലാഡിങ്ങും കമ്പനി വെച്ചുപിടിപ്പിച്ചിട്ടുണ്ടെന്നുമാത്രം.

3. ഥാര്‍ വണ്ടര്‍ലസ്റ്റ്

ഡെയ്‌ബ്രേക്ക് എഡിഷന്റെ രണ്ടാം അധ്യായം കണക്കെയാണ് 2018 ഓട്ടോ എക്‌സ്‌പോയില്‍ മഹീന്ദ്ര ഥാര്‍ വാണ്ടര്‍ലസ്റ്റ് കടന്നുവന്നത്. നവീകരിച്ച ഡെയ്‌ബ്രേക്ക് എഡിഷനാണ് ഥാര്‍ വാണ്ടര്‍ലസ്റ്റ്. വിടര്‍ത്തിയ ചിറകുകളുടെ മാതൃകയുള്ള ഗള്‍വിങ് ഡോറുകള്‍ വാണ്ടര്‍ലസ്റ്റ് പതിപ്പിന്റെ പ്രധാന വിശേഷമാണ്. കറുപ്പഴുകള്ള വലിയ ഗ്രില്ല്, ഉയര്‍ത്തിയ വീല്‍ ആര്‍ച്ചുകള്‍, ഓഫ്‌റോഡ് ടയറുകള്‍, ഇരട്ട പുകക്കുഴലുകള്‍ എന്നിവയെല്ലാം ഥാര്‍ വാണ്ടര്‍ലസ്റ്ററിനെ സാധാരണ മോഡലുകളില്‍ നിന്നും വേറിട്ടുനിര്‍ത്തും.

4. ഥാര്‍ ഡെയ്‌ബ്രേക്ക്
ഥാറിന്റെ ഭീകര പരിണാമമായ ഥാര്‍ ഡെയ്‌ബ്രേക്ക് എഡിഷന്‍ 2016 ഓട്ടോ എക്‌സ്‌പോയില്‍ താര പരിവേഷത്തോടെയാണ് മഹീന്ദ്ര അവതരിപ്പിച്ചിരുന്നത്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, പരിഷ്‌കരിച്ച ഡോര്‍ ഘടന തുടങ്ങിയ വിശേഷങ്ങള്‍ ഒരുപാടുണ്ട് ഥാര്‍ ഡെയ്‌ബ്രേക്കില്‍. വലിയ ടയറുകളും സ്‌നോര്‍ക്കലും പരിഷ്‌കരിച്ച സസ്‌പെന്‍ഷന്‍ യൂണിറ്റും യന്ത്രപ്പിടിയുള്ള മുന്‍ ബമ്പറു മോഡലില്‍ പ്രത്യേകം പരാമര്‍ശിക്കണം.

5. ഥാര്‍ ഡെയ്‌ബ്രേക്ക്

ഇരട്ട ക്യാബിനുള്ള പിക്കപ്പ് ട്രക്കായി മാറിയിരിക്കുകയാണ് സ്‌കോർപിയോ എക്സ്ട്രീം. ബോഡിയ്ക്ക് അടിവരയിട്ട് കടന്നുപോകുന്ന മാറ്റ് ഗ്രെയ് നിറമുള്ള പ്ലാസ്റ്റിക് ക്ലാഡിങ് മോഡലിന് പരുക്കന്‍ ഭാവം നൽകുന്നു. സണ്‍റൂഫ്, കസ്റ്റം നിര്‍മ്മിത റൂഫ് റെയിലുകള്‍, കടുംമഞ്ഞ നിറമുള്ള ബോഡി പെയിന്റ് എന്നിവയെല്ലാം സ്‌കോര്‍പിയോ എക്‌സ്ട്രീമിന്റെ മറ്റു വിശേഷങ്ങളാണ്.

Buy Visit Stores in CarKambolam Sell Close Join Club CK