Hashif Hashi 15-July-19
  • അറിഞ്ഞിരിക്കണം ഇവ: ഓട്ടോമാറ്റിക് കാറുകൾ
  • അറിഞ്ഞിരിക്കണം ഇവ: ഓട്ടോമാറ്റിക് കാറുകൾ
  • അറിഞ്ഞിരിക്കണം ഇവ: ഓട്ടോമാറ്റിക് കാറുകൾ
  • അറിഞ്ഞിരിക്കണം ഇവ: ഓട്ടോമാറ്റിക് കാറുകൾ
  • അറിഞ്ഞിരിക്കണം ഇവ: ഓട്ടോമാറ്റിക് കാറുകൾ
  • അറിഞ്ഞിരിക്കണം ഇവ: ഓട്ടോമാറ്റിക് കാറുകൾ

പുതുലോകം ഓട്ടോമാറ്റിക് ഗിയർബോക്സുകൾക്കു പിന്നാലെയാണ്. പുതിയ വാഹനം ഇറങ്ങുന്നതിൽ കൂടുതലും ഓട്ടോമാറ്റിക് പതിപ്പാണ്. എന്നിരുന്നാലും വാഹന കമ്പമുള്ളവർ ഇപ്പോഴും മാനുവൽ ഗിയർബോക്സുകളിൽ ഉറച്ചുനിൽകുന്നു,: ഇന്നും ഇന്ത്യന്‍ വാഹന വിപണിയുടെ വലിയൊരു പങ്കും കൈയ്യടക്കി വച്ചിരിക്കുന്നത് മാനുവല്‍ ഗിയര്‍ബോക്‌സ് കാറുകള്‍ തന്നെയാണ്. അതിനാൽ ഉപഭോക്താക്കളുടെ അറിവിലേക്കായി ഓട്ടോമാറ്റിക് ഗിയർ ബോക്സിനെ പരിചയപ്പെടാൻ കുറച്ച് വിദ്യകൾ.

1. ഇടത് കാൽ അടക്കി വയ്ക്കുക.
ഓട്ടോമാറ്റിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ എപ്പോഴും ഇടത് കാല്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഓട്ടോമാറ്റിക്ക് കാറുകളില്‍ ക്ലച്ച് ഉണ്ടാവില്ല അതിനാല്‍ ഇടത് കാല്‍ ഫ്രീയായിരിക്കും. പക്ഷേ ഒരിക്കലും ഓട്ടോമാറ്റിക്ക് കാറില്‍ ഇടത് കാല്‍ ഉപയോഗിച്ച് ബ്രേക്ക് നിയന്ത്രിക്കാന്‍ ശ്രമിക്കരുത്. ആക്‌സിലറേറ്ററും ബ്രേക്കും പ്രവര്‍ത്തിപ്പിക്കാൻ വലത് കാല്‍ മാത്രമേ ഉപയോഗിക്കാവു. ഇടത് കാല്‍ കൊണ്ട് വാഹനത്തിന്റെ ബ്രേക്ക് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ വലതു കാല്‍ ആക്ക്‌സിലറേറ്ററില്‍ തന്നെയിരിന്നതിനാൽ വാഹനത്തിന്റെ ബ്രേക്ക് പ്രവര്‍ത്തിച്ചാലും വാഹനം നില്‍ക്കണമെന്നില്ല. ഇത് അപകടങ്ങളിലേക്ക് നയിച്ചേക്കാം. ആയതിനാൽ ഓട്ടോമാറ്റിക് കാറിൽ ഇടത് കാലിനെ മറക്കുന്നതാണ് ഉചിതം.

2. ന്യൂട്രലില്‍ ഇറക്കം ഇറങ്ങരുത്.
ഇന്ധന ലാഭത്തിനായി ഇറക്കത്തിൽ ന്യൂട്രലടിക്കുന്നത് നമ്മുടെ പതിവാണ്. എന്നാൽ ഒരിക്കലും ഓട്ടോമാറ്റിക്ക് വാഹനങ്ങളില്‍ ഇരക്കം ഇറങ്ങുമ്പോള്‍ ന്യൂട്രലടിക്കരുത്. മാനുവല്‍ വാഹനങ്ങളില്‍ അത്യാവശ്യ ഘട്ടങ്ങളിൽ ബ്രേക്കിനോടപ്പം പെട്ടെന്ന് താഴ്ന്ന ഗിയറിലേക്ക് വാഹനമിട്ട് നമുക്ക് പിടിച്ചു നിര്‍ത്താം.എന്നാല്‍ ഓട്ടോമാറ്റിക്കില്‍ ഇത് സാദ്യമല്ല. ആക്ക്‌സിലറേറ്റര്‍ കൊടുത്താല്‍ മാത്രമേ ഈ വാഹനങ്ങളിലെ ഗിയര്‍ വര്‍ക്കാവുകയുള്ളൂ. ആയതിനാൽ ഇത് പ്രായോഗികമല്ല. പുതുതലമുറ കാറുകൾ ഇറക്കവും മറ്റും വരുമ്പോള്‍ തനിയെ ഇന്ധനത്തിന്റെ സപ്ലൈ കട്ട് ചെയ്യാന്‍ കഴിവുള്ളവയാണ്. അതിനാല്‍ ഇറക്കത്തില്‍ ന്യൂട്രലടി ഒഴിവാക്കുക.

3. കാര്‍ പൂര്‍ണ്ണമായി നിന്നതിന് ശേഷം മാത്രം ന്യൂട്രല്‍ ഇടുക.
വാഹനം പൂര്‍ണ്ണമായി നിന്നതിന് ശേഷം മാത്രമേ ഓട്ടോമാറ്റിക്ക് വാഹനങ്ങളില്‍ ന്യൂട്രലോ, റിവേര്‍സോ ഇടാന്‍ പാടുള്ളൂ. എന്തെന്നാല്‍ വാഹനം നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ന്യൂട്രല്‍/റിവേര്‍സ് ഇടുന്നത് ഓട്ടോമാറ്റിക്ക് ഗയര്‍ബോക്‌സിന് വളരെ കേടുപാടുകള്‍ ഉണ്ടാക്കാം.

4. എപ്പോഴും വാഹനം P മോഡില്‍ പാര്‍ക്ക് ചെയ്യുക
പാർക്കിങ് സമയത്ത് ഓട്ടോമാറ്റിക് വാഹനങ്ങൾ എപ്പോഴും P മോഡിൽ ഇടാൻ ശ്രദ്ധിക്കണം. വാഹനത്തിന്റെ ഹാന്‍ഡ് ബ്രേക്ക് ലൂസാവുകയോ പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ഉരുണ്ട് പോകാതിരിക്കാന്‍ ഇത് സഹായിക്കും.

5. എപ്പോഴും ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കുക
വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ എപ്പോഴും ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കണം. ഹാന്‍ഡ് ബ്രേക്കിന് ഓട്ടോമാറ്റിക്ക് വാഹനങ്ങളിലെ പാര്‍ക്കിങ് മോഡിനേക്കാള്‍ വാഹനത്തെ പിടിച്ചു നിര്‍ത്താനുള്ള കഴിവുണ്ട്.

6. പെര്‍ഫോമെന്‍സ് ശ്രദ്ധിക്കുക
ഒരേ വാഹനത്തിന്റെ ഓട്ടോമാറ്റിക്ക് മാനുവല്‍ പതിപ്പുകളിൽ മിക്ക ഓട്ടോമാറ്റിക്ക് പതിപ്പുകളും അതിന്റെ മാനുവല്‍ പതിപ്പുകളേക്കാള്‍ വേഗതയും പെര്‍ഫോമെന്‍സും ഏറിയവയായിരിക്കും. ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സിന്റെ സാങ്കേതിക മികവാണിത്. അതിനാൽ തന്നെ മാനുവല്‍ പതിപ്പില്‍ ആക്ക്‌സിലറേറ്റര്‍ കൊടുക്കുന്നത് പോലെ ഓട്ടോമാറ്റിക്ക് പതിപ്പിൽ ആക്സിലേറ്റർ ചവിട്ടരുത്.

7.  മൈലേജ്.
മുൻ കാലത്ത് മാനുവൽ പതിപ്പുകളെ അപേക്ഷിച്ച് ഓട്ടോമാറ്റിക് പതിപ്പുകൾക്ക് ഒട്ടും മൈലേജ് ഇല്ലായിരുന്നു. എന്നാൽ ഈ കാലഘട്ടത്തിൽ ഇരട്ട ക്ലച്ച് ട്രാന്‍സ്മിഷനും, AMT ഗിയര്‍ബോക്‌സുകളും മൈലേജിന്റെ കാര്യത്തിൽ തിരുത്തലുകൾ കുറിച്ചു. ഇന്ന് മാനുവൽ പതിപ്പുകളും ഓട്ടോമാറ്റിക് പതിപ്പുകളും ഒരേ മൈലേജ് കുറിക്കുന്നു, ചില വാഹനങ്ങൾ ഓട്ടോമാറ്റിക് പതിപ്പിൽ കൂടുതൽ മൈലേജ് നൽകുന്നു.

Buy Visit Stores in CarKambolam Sell Close Join Club CK