Hashif Hashi 10-May-19
  • 
 ഫോര്‍ഡ് – മഹീന്ദ്ര കൂട്ടുകെട്ടില്‍ നിന്നും പുതിയ ആസ്‌പൈര്‍ ഇലക്ട്രിക്
  • 
 ഫോര്‍ഡ് – മഹീന്ദ്ര കൂട്ടുകെട്ടില്‍ നിന്നും പുതിയ ആസ്‌പൈര്‍ ഇലക്ട്രിക്
  • 
 ഫോര്‍ഡ് – മഹീന്ദ്ര കൂട്ടുകെട്ടില്‍ നിന്നും പുതിയ ആസ്‌പൈര്‍ ഇലക്ട്രിക്

 ഫോർഡും മഹിന്ദ്രയും സഹകരണം മെച്ചപ്പെടുത്തി പുതു തലമുറ കാറുകൾ ഒന്നിച്ചു നിര്മിക്കാനിരിക്കുയാണ്. ഫോര്‍ഡ് ആസ്‌പൈറിന്റെ വൈദ്യുത പതിപ്പായിരിക്കും സംയുക്ത സംരഭത്തില്‍ ആദ്യത്തെ വാഹനം.

റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യാന്തര വിപണിയിലുള്ള ആസ്‌പൈര്‍ ലോങ് വീല്‍ ബേസ് പതിപ്പിനെ അടിസ്ഥാനപ്പെടുത്തി വൈദ്യുത മോഡല്‍ ഇവിടെ അവതരിക്കും. നീളം നാലു മീറ്ററില്‍ത്താഴെയാണെങ്കില്‍ മാത്രമേ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന നിബന്ധന വൈദ്യുത വാഹനങ്ങള്‍ക്ക് നിലവിൽ ഇന്ത്യയിൽ ഇല്ല. ഈ അവസരം പൂര്‍ണ്ണമായി വിനിയോഗിക്കാനാണ് മഹീന്ദ്രയുടെയും ഫോര്‍ഡിന്റെയും തീരുമാനം. ഇപ്പോഴുള്ള ആസ്‌പൈറിനെക്കാള്‍ ക്യാബിന്‍ വിശാലത ലോങ് വീല്‍ ബേസ് മോഡല്‍ അവകാശപ്പെടും. നിലവില്‍ ഫോര്‍ഡ് ഇന്ത്യയാണ് ആസ്‌പൈര്‍ ലോങ് വീല്‍ ബേസ് പതിപ്പിനെ വിദേശ രാജ്യങ്ങളിലേക്ക് നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്നത്. ഡ്രൈവിങ് റേഞ്ച് കൂടിയ ഉയര്‍ന്ന ശേഷിയുള്ള ബാറ്ററി സംവിധാനം ഘടിപ്പിക്കാന്‍ ലോങ് വീല്‍ ബേസ് പതിപ്പാണ് അനുയോജ്യം.

 ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ ദൂരമോടാന്‍ ആസ്‌പൈര്‍ ഇലക്ട്രിക്കിന് കഴിയുമെന്നാണ് വിവരം. പരമാവധി വേഗത മണിക്കൂറില്‍ 110 കിലോമീറ്ററായിരിക്കും. 4,254 mm നീളവും 1,695 mm വീതിയും 1,525 mm ഉയരവും ആസ്‌പൈര്‍ ലോങ് വീല്‍ ബേസ് പതിപ്പിനുണ്ട്. 445 ലിറ്റര്‍ ബൂട്ട് ശേഷിയുണ്ടെങ്കിലും ഏറിയ പങ്കും ബാറ്ററി സംവിധാനം കൈയ്യടക്കും.

പവര്‍ട്രെയിന്‍ പങ്കിടുന്ന പശ്ചാത്തലത്തില്‍ ആസ്‌പൈര്‍ ഇലക്ട്രിക്കിനെ റീബാഡ്ജ് ചെയ്ത് അവതരിപ്പിക്കാനുള്ള സാധ്യത മഹീന്ദ്രയും തേടുന്നുണ്ട്. ഈ വര്‍ഷാവസാനം അല്ലെങ്കില്‍ അടുത്തവര്‍ഷം ആദ്യപാദം മോഡലിനെ വിപണിയില്‍ പ്രതീക്ഷിക്കാം.
Compiled by Hashif

Buy Visit Stores in CarKambolam Sell Close Join Club CK