Hashif Hashi 7-August-19
  • പുത്തൻ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസിന്റെ ബുക്കിങ് ആരംഭിച്ചു
  • പുത്തൻ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസിന്റെ ബുക്കിങ് ആരംഭിച്ചു
  • പുത്തൻ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസിന്റെ ബുക്കിങ് ആരംഭിച്ചു
  • പുത്തൻ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസിന്റെ ബുക്കിങ് ആരംഭിച്ചു
  • പുത്തൻ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസിന്റെ ബുക്കിങ് ആരംഭിച്ചു
  • പുത്തൻ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസിന്റെ ബുക്കിങ് ആരംഭിച്ചു

2019 ഓഗസ്റ്റ് 20 -ന് വിപണിയില്‍ അവതരിപ്പിക്കാനിരിക്കുന്ന ഗ്രാന്റ് i10 നിയോസ് എന്ന് പേരിട്ടിരിക്കുന്ന രണ്ടാം തലമുറ ഗ്രാന്റ് i10 -ന്റെ ബുക്കിങ് കമ്പനി ആരംഭിച്ചു. 11,000 രൂപ നല്‍കി ഡീലര്‍ഷിപ്പുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും  ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്. വിപണിയില്‍ അവതരിപ്പിച്ച് ഉടന്‍ തന്നെ ഉപഭോക്താക്കള്‍ക്ക് വാഹനം ലഭ്യമായി തുടങ്ങുമെന്നും കമ്പനി അറിയിച്ചു.

2013 ലാണ് ഇന്ത്യൻ വിപണിയിൽ i10 ആദ്യമായി അവതരിപ്പിച്ചത്. ശേഷം 2017 ൽ ഫെയ്‌സ്‌ലിഫ്‌റ്റ് വിപണിയിൽ എത്തിച്ചു. അതിനു പിന്നാലെയാണ് ഇപ്പോള്‍ രണ്ടാം തലമുറ നിയോസിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഹ്യൂണ്ടായിയുടെ ഈ സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന കാറുകളില്‍ ഒരു മോഡല്‍ കൂടിയായ ഗ്രാൻഡ് i10, രണ്ടാം തലമുറ ഗ്രാന്റ് i10 നിയോസ് എത്തുന്നതോടെ വില്‍പ്പന ഇനിയും വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഗ്രാന്റ് i10 -നും എലൈറ്റ് i20 -യ്ക്കും ഇടയില്‍പുതിയ നിയോസ് സ്ഥാനം പിടിക്കും

പുതുതലമുറ സാന്റ്രോയുടെ ഡിസൈന്‍ ശൈലിയാണ് പുതിയ നിയോസും പിന്‍തുടര്‍ന്നിരിക്കുന്നത്. വെന്യുവിന് സമാനമായ കാസ്‌കേഡ് ഗ്രില്ല് പുതിയ വാഹനത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. യൂറോപ്പ് വിപണയില്‍ വില്‍ക്കുന്ന രണ്ടാം തലമുറ ഗ്രാന്റ് i10 -ന് സമാനമായ ഫോഗ് ലാമ്പുകളാണ് പുതിയ മോഡലുകളിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. റേഡിയേറ്റര്‍ ഗ്രില്ലിന് മുകളിലായിട്ടാണ് ഈ ഫോഗ് ലാമ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. . പുതിയ ഡിസൈനിലുള്ള അലോയി വീലുകള്‍, പരിഷ്‌കരിച്ച ഹെഡ്‌ലൈറ്റ്, പുത്തന്‍ ശൈലിയിലുള്ള ടെയില്‍ ലാമ്പ് എന്നിവയൊക്കെ രണ്ടാം തലമുറ ഗ്രാന്‍ഡ് i10 നിയോസിന്റെ സവിശേഷതകളാണ്.

അകതത്തളത്തിലും കാര്യമായ മാറ്റങ്ങൾ കാണാം. കോംപാക്ട് എസ്‌യുവിയായ വെന്യുവിന്റെ അതേ ഫ്ളാറ്റ്ഫോമില്‍ തന്നെയാകും പുതിയ ഗ്രാന്റ് i10 -നും നിരത്തിലെത്തുക. ഭാഗികമായി ഡിജിറ്റലും അനലോഗുമായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റിനൊപ്പം പുത്തന്‍ ഡാഷ് ബോര്‍ഡ് ലേ ഔട്ടും വാഹനത്തിന് നല്‍കിയിട്ടുണ്ട്. വെന്യുവിന് സമാനമായ പുതിയ ഡാഷ്ബോര്‍ഡ് ഡിസൈന്‍, ബ്ലൂലിങ്ക് കണക്ട ചെയ്ത പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, അധിക സുരക്ഷാ സവിശേഷതകള്‍, മികച്ച മെറ്റീരിയല്‍ എന്നിവയും മോഡലിന്റെ സവിശേഷതകളാണ്. ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും സപ്പോര്‍ട്ട് ചെയ്യുന്ന 8 ഇഞ്ചിന്റെ വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

വാഹനത്തില്‍ രണ്ട് എയര്‍ബാഗുകള്‍, കാല്‍നട യാത്രക്കാര്‍ക്ക് പരിക്കുകള്‍ ഉണ്ടക്കാത്ത ബമ്പറുകള്‍, ABS-EBD സംവിധാനം, പിന്‍ പാര്‍കിങ് സെന്‍സറുകള്‍, സ്പീഡ് അലേര്‍ട്ട് വാര്‍ണിങ്, ഇരട്ട സീറ്റ് ബെല്‍റ്റ് റിമൈണ്ടറുകള്‍ എണീ സുരക്ഷാ ക്രമീകരണങ്ങൾ കമ്പനി ഒരുക്കിയിട്ടുണ്ട്.

എഞ്ചിന്‍ ഓപഷനുകളെക്കുറിച്ച് കമ്പനി വ്യക്തത തരുന്നില്ല. നിലവിലുള്ള 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എഞ്ചിന്‍ പരിഷ്‌കരിച്ച് മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് 6 (BS-1V) നിലവാരത്തിലേക്ക് ഉയര്‍ത്തിയാകും പുതിയ മോഡലിനെ കമ്പനി നിരത്തിലെത്തിക്കുന്നത്. 1.2 ലിറ്റര്‍ U2 ഡീസല്‍ എഞ്ചിന്‍ പതിപ്പിനെയും ഭാരത് സ്റ്റേജ് 6 നിലവാരത്തിലേക്ക് കമ്പനി ഉയർത്തിയേക്കും. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപഷനുകളും ഹാച്ച്ബാക്കില്‍ പ്രതീക്ഷിക്കാം.

പുതിയ മോഡലിനൊപ്പം തന്നെ പഴയ മോഡലിനെ കമ്പനി വിപണിയില്‍ നിലനിര്‍ത്തും. അതേസമയം ആദ്യ മോഡലിന് ഗ്രാന്‍ഡ് i10 പ്രൈം എന്ന പേര് നല്‍കി ടാക്സി വിഭാഗത്തില്‍ വില്‍പ്പന നടത്താനാണ് സാധ്യത. 5 ലക്ഷം രൂപ മുതല്‍ 7.65 ലക്ഷം രൂപ വരെ മോഡലിന് വിപണിയില്‍ വില പ്രതീക്ഷിക്കാം. ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഫോര്‍ഡ് ഫിഗോ, മാരുതി സ്വിഫ്റ്റ്, ടാറ്റ ടിയാഗൊ, മാരുതി സെലറിയോ തുടങ്ങിയ മോഡലുകളായിരിക്കും നിയോസിന്റെ എതിരാളികള്‍.

Buy Visit Stores in CarKambolam Sell Close Join Club CK