Hashif Hashi 10-July-19
  • പുത്തൻ മാരുതി എർട്ടിഗ ക്രോസ് ഓഗസ്റ്റിൽ വിപണിയിൽ
  • പുത്തൻ മാരുതി എർട്ടിഗ ക്രോസ് ഓഗസ്റ്റിൽ വിപണിയിൽ
  • പുത്തൻ മാരുതി എർട്ടിഗ ക്രോസ് ഓഗസ്റ്റിൽ വിപണിയിൽ
  • പുത്തൻ മാരുതി എർട്ടിഗ ക്രോസ് ഓഗസ്റ്റിൽ വിപണിയിൽ
  • പുത്തൻ മാരുതി എർട്ടിഗ ക്രോസ് ഓഗസ്റ്റിൽ വിപണിയിൽ
  • പുത്തൻ മാരുതി എർട്ടിഗ ക്രോസ് ഓഗസ്റ്റിൽ വിപണിയിൽ

ഡീസല്‍ കാറുകളില്‍ നിന്ന് ചുവടുമാറാന്‍ തീരുമാനിച്ച മാരുതി ഇനി പെട്രോള്‍ കാറുകളുടെ ലോകത്ത് കൂടുതല്‍ സജീവമാകാനുള്ള കരുനീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. വില്‍പ്പനയില്‍ ഇപ്പോള്‍ നേരിടുന്ന മാന്ദ്യം ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും എര്‍ട്ടിഗ ക്രോസ്, എസ്-പ്രെസ്സോ കാറുകളിലൂടെ വിപണിയില്‍ പിടിമുറുക്കാനുള്ള പുറപ്പാടിലാണ് മാരുതി.

കഴിഞ്ഞവര്‍ഷം നവംബറില്‍ മാരുതി കൊണ്ടുവന്ന രണ്ടാം തലമുറ എര്‍ട്ടിഗ ആധാരമാക്കിയുള്ള എര്‍ട്ടിഗ ക്രോസിനെ ഓഗസ്റ്റില്‍ കമ്പനി അവതരിപ്പിക്കും. പുതിയ ക്രോസ് പതിപ്പിന്റെ പരീക്ഷണയോട്ടം ഇന്ത്യൻ നിരത്തുകളിൽ നടന്നുകൊണ്ടിരിക്കുയാണ്. ഉയര്‍ത്തിയ ബോണറ്റും വലിയ സ്‌പോര്‍ടി ഗ്രില്ലും എര്‍ട്ടിഗ ക്രോസിന് കൂടുതല്‍ ഗൗരവമാര്‍ന്ന മുഖരൂപം നൽകുന്നു. ക്രോസ് പതിപ്പായതിനാല്‍ വലിയ എയര്‍ ഇന്‍ടെയ്ക്കുകളാണ് എംപിവിയില്‍ ഒരുക്കിയിരിക്കുന്നത്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍ക്കൊപ്പമുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകൾ മുൻ ബമ്പറിനെ ആകര്ഷകമാകുന്നു. ബോഡി ക്ലാഡിങ്ങിന്റെയും റൂഫ് റെയിലുകളുടെയും സഹായതോടെ പരുക്കൻ ഭാവം ക്രോസ് ആര്ജിക്കുന്നു.

ടെയില്‍ലാമ്പുകളിലും പിന്‍ ബമ്പറിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പുത്തൻ നിറഭേദങ്ങളുടെ സാധ്യതയും തള്ളി കളയാൻ പറ്റില്ല. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും മോഡല്‍ അവകാശപ്പെടും. കറുപ്പഴകുള്ള അകത്തളങ്ങൾ എംപിവിയുടെ സ്‌പോര്‍ടി ഭാവം മുറുക്കെപ്പിടിച്ച് തന്നെയാണ് കമ്പനി അവിഷ്കരിച്ചിട്ടുള്ളത്. രണ്ടാംനിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ ഒരുങ്ങുന്നതിനാൽ ഉൾവശത്ത് കൂടുതൽ വിശാലത അനുഭവപ്പെടും. ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം എര്‍ട്ടിഗ ക്രോസിലുണ്ടാവും.

എൻജിൻ പരിശോധിക്കുകയാണെങ്കിൽ 105 bhp കരുത്തും 138 Nm torque ഉം പരമാവധി സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് എര്‍ട്ടിഗ ക്രോസില്‍ സാധ്യത കൂടുതല്‍. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്, നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്  ഗിയര്‍ബോക്സ് എന്നീ ഓപ്ഷനുകൾ ഉണ്ടാവും.

സാധാരണ എര്‍ട്ടിഗയെ അപേക്ഷിച്ച് 40,000 രൂപയോളം കൂടുതല്‍ എര്‍ട്ടിഗ ക്രോസിന് വില പ്രതീക്ഷിക്കാം. മാരുതിയുടെ നെക്‌സ ഡീലര്‍ഷിപ്പുകള്‍ക്കായിരിക്കും എര്‍ട്ടിഗ ക്രോസിനെ വില്‍ക്കാനുള്ള ചുമതല.

Buy Visit Stores in CarKambolam Sell Close Join Club CK