Hashif Hashi 18-May-19

ജീപ്പ് റാംഗ്ലര്‍ റൂബികോണ്‍ SPY SHOTS: വൈകാതെ വിപണിയില്‍
  • ജീപ്പ് റാംഗ്ലര്‍ റൂബികോണ്‍ SPY SHOTS: വൈകാതെ വിപണിയില്‍
  • ജീപ്പ് റാംഗ്ലര്‍ റൂബികോണ്‍ SPY SHOTS: വൈകാതെ വിപണിയില്‍

ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറുന്നതിന്റെ അവസാന ഘട്ട ഒരുക്കങ്ങളിലാണ് 2019 ജീപ്പ് റാംഗ്ലര്‍. അണ്‍ലിമിറ്റഡ്, സഹാറ വകഭേദങ്ങള്‍ക്കു പുറമെ 2019 ജീപ്പ് റാംഗ്ലറിന്റെ ഉയര്‍ന്ന വകഭേദമായ റൂബികോണിന്റെയും ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ജീപ്പ് ഡീലര്‍ഷിപ്പിന് തൊട്ട് മുമ്പാകെ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് റാംഗ്ലര്‍ റൂബികോ ണാണ് ക്യാമറയിൽ പതിഞ്ഞത്.

ഓഫ്‌റോഡ് പ്രകടനങ്ങള്‍ക്ക് എന്നും പേര് കേട്ടവയാണ് ജീപ്പ് വാഹനങ്ങള്‍. റാംഗ്ലര്‍ മോഡലുകളാവട്ടെ ഇതില്‍ ഒരുപടി മുന്നിലാണിതാനും. ARAI സ്റ്റിക്കറുകള്‍ പതിഞ്ഞ ജീപ്പ് റാംഗ്ലര്‍ റൂബികോണ ARAI പരിശോധനയക്കെത്തിയ മോഡലുകളാണെന്ന സംശയം ബലപ്പെടുത്തുന്നു. മുന്‍തലമുറ റാംഗ്ലറുകളുടെ തനത് ഡിഎന്‍എ പുത്തന്‍ ജീപ്പ് റാംഗ്ലറിലും തെളിഞ്ഞ് കാണാം. മികച്ച ഓഫ്‌റോഡ് അനുഭവങ്ങള്‍ക്കായി എസ്‌യുവിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് ജീപ്പ്.

പ്രധാന മാറ്റങ്ങള്‍ പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പരിഷ്‌കരിച്ച ബമ്പര്‍, പുത്തന്‍ അലോയ് വീലുകള്‍ എന്നിവയാണ്. എന്നാല്‍ റൂബികോണിന്റെ ഇന്റീരിയര്‍ വിശേഷങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. എല്‍സിഡി ഇന്‍സ്ട്രമന്റ് ക്ലസ്റ്റര്‍, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയോട് കൂടിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം എന്നീ ഫീച്ചറുകളോടെയാണ് ആഗോള വിപണിയിൽ മോഡൽ ഇറങ്ങുന്നത്.

പരുക്കനായ ബോഡിയാണ് റാംഗ്ലര്‍ റൂബികോണിനെ മറ്റ് എസ്‌യുവികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. 276 mm ആണ് ജീപ്പ് റാംഗ്ലറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. മറ്റു വകഭേദങ്ങളെയപേക്ഷിച്ച് അധിക ഓഫ്‌റോഡിംഗ് ശേഷി റൂബികോണിനുണ്ട്. റോക്ക്-ട്രാക്ക് 4X4 സംവിധാനം, ഫ്രണ്ട് & റിയര്‍ ലോക്കിംഗ്, ഡാന 44 ഹെവി ഡ്യൂട്ടി ആക്‌സിലുകള്‍, ഫ്രണ്ട് സ്വേയ് ബാര്‍ ഡിസ്‌കണക്ട് സംവിധാനം എന്നിവ റൂബികോണില്‍ കമ്പനി ഒരുക്കിയിരിക്കുന്നു.

3.0 V6 ഡീസല്‍, 3.6 ലിറ്റര്‍ V6 പെട്രോള്‍ എഞ്ചിനുകളാണ് റാംഗ്ലര്‍ റൂബികോണില്‍ ജീപ്പ് ഉള്‍പ്പെടുത്താന്‍ സാധ്യത. 3.0 ലിറ്റര്‍ V6 ഡീസല്‍ എഞ്ചിന്‍ 259 bhp കരുത്തും 600 Nm torque ഉം പരമാവധി കുറിക്കും. മറുഭാഗത്ത് 3.6 ലിറ്റര്‍ V6 പെട്രോള്‍ എഞ്ചിനാവട്ടെ 285 bhp കരുത്തും 325 Nm torque ഉം ആയിരിക്കും സൃഷ്ടിക്കുക. എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സായിരിക്കും ഇരു എഞ്ചിന്‍ പതിപ്പുകളിലും ഉണ്ടാവുക.

അടുത്ത് തന്നെ കോമ്പസ് ട്രയല്‍ഹോക്കിനെ വിപണിയില്‍ അവതരിപ്പിക്കാനിരിക്കുകയാണ് ജീപ്പ്. 2019 രണ്ടാം പാദത്തിലായിരിക്കും നാലാം തലമുറ റാംഗ്ലറിനെ ജീപ്പ് വിപണിയിലെത്തിക്കുക. സഹാറ, അണ്‍ലിമിറ്റഡ് വകഭേദങ്ങൾക്ക് ശേഷമാകും റൂബികോണ്‍ വകഭേദത്തെ കമ്പനി വില്‍പ്പനയ്‌ക്കെത്തിക്കുക. എക്‌സ്‌ഷോറൂമില്‍ 58.74 ലക്ഷം രൂപ മുതല്‍ 67.60 ലക്ഷം രൂപ വരെ നാലാം തലമുറ റാംഗ്ലറിന് വില പ്രതീക്ഷിക്കാം.

Compiled by Hashif

Buy Visit Stores in CarKambolam Sell Close Join Club CK