Hashif Hashi 7 Day(s) ago
  • പുത്തൻ i20 രേഖാചിത്രങ്ങൾ പുറത്തുവിട്ട് ഹ്യൂണ്ടായ്.
  • പുത്തൻ i20 രേഖാചിത്രങ്ങൾ പുറത്തുവിട്ട് ഹ്യൂണ്ടായ്.
  • പുത്തൻ i20 രേഖാചിത്രങ്ങൾ പുറത്തുവിട്ട് ഹ്യൂണ്ടായ്.
  • പുത്തൻ i20 രേഖാചിത്രങ്ങൾ പുറത്തുവിട്ട് ഹ്യൂണ്ടായ്.
  • പുത്തൻ i20 രേഖാചിത്രങ്ങൾ പുറത്തുവിട്ട് ഹ്യൂണ്ടായ്.
  • പുത്തൻ i20 രേഖാചിത്രങ്ങൾ പുറത്തുവിട്ട് ഹ്യൂണ്ടായ്.

അടുത്ത മാസം നടക്കാനിരിക്കുന്ന 2020 ജനീവ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കാനിരിക്കുന്ന പുതുതലമുറ i20 -യുടെ രേഖാചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടു. പുതിയൊരു ഡിസൈനിലൊരുക്കുന്ന വാഹനത്തിന്റെ രണ്ട് രേഖാചിത്രങ്ങളാണ് ഹ്യുണ്ടായി പുറത്തുവിട്ടിരിക്കുന്നത്. ഈ വര്‍ഷത്തിന്റെ അവസാനത്തോടെ വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കാനുള്ള പദ്ധതിയിലാണ് ഹ്യൂണ്ടായ്.

വാഹനത്തിന്റെ പ്രധാന ബാഹ്യമാറ്റങ്ങൾ വലിപ്പം കൂടിയ കാസ്‌കെഡിങ് ഗ്രില്‍, ക്രീസ് ലൈനുകളുള്ള സ്പോര്‍ട്ടി ബമ്പര്‍, പിന്നിലെ വിന്‍ഡ് സ്‌ക്രീനിനോട് ചേര്‍ന്ന് നില്‍ക്കുന്ന റെയില്‍ ലാമ്പുകള്‍, ക്യാരക്റ്റര്‍ ലൈനുകള്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയാണ്. അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ കമ്പനി കൊണ്ടുവന്നിട്ടുണ്ട്. 10.25 ഇഞ്ചിന്റെ രണ്ട് ടച്ച് സ്‌ക്രീനുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ്, മുന്നിലും പിന്നിലും ആംറെസ്റ്റുകള്‍, ആറ് എയര്‍ബാഗുകള്‍, വയര്‍ലെസ് ചാര്‍ജിങ് എന്നിവയെല്ലാം അകതലത്തെ മോഡി കൂട്ടുന്നു.

BS VI നിലവാരത്തിലുള്ള മൂന്ന് എൻജിൻ ഓപ്ഷനുകൾ വാഹനത്തിന് കമ്പനി പ്രധാനം ചെയ്യുന്നു. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, പുതിയ 1.5 ലിറ്റര്‍ ഡീസല്‍, 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്നിവയാണവ. മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം ഡിസിടി ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനും എഞ്ചിന് ജോഡിയാവും. 

ശ്രേണിയില്‍ എതിരാളികള്‍ പിടിമുറുക്കിയതോടെ പുതിയൊരു i20 പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ഹ്യുണ്ടായ്ക്ക് മാരുതി സുസുക്കി ബലെനോ, ഹോണ്ട ജാസ്, ടൊയോട്ട ഗ്ലാന്‍സ, ടാറ്റ ആള്‍ട്രോസ് എന്നിവ വിപണിയിൽ എതിരാളികളാവും.

Buy Visit Stores in CarKambolam Sell Close Join Club CK