DEEPAK T D 5 Day(s) ago
  • Ownership Review -Tata Nexon EV
  • Ownership Review -Tata Nexon EV
  • Ownership Review -Tata Nexon EV
  • Ownership Review -Tata Nexon EV

Ownership Review -Tata Nexon EV

NB : ഈ വണ്ടി വാങ്ങാനുദ്ദേശിക്കുന്ന ആർക്കെങ്കിലും ഒരു ഉപകാരമാവുമെങ്കിൽ ആവട്ടെ എന്ന് കരുതി മാത്രം എഴുതിയതാണ്🙏

സത്യം പറഞ്ഞാൽ എന്താണ് Ownership Review എന്നെനിക്കു വലിയ പിടിപാടില്ല.... എന്നാലും എനിക്കറിയാവുന്ന പോലെയൊക്കെ പറഞ്ഞൊപ്പിക്കാം...

എല്ലാവരെയും പോലെ ഒരുപാട് നാളത്തെ സ്വപ്നം കാണലിന് ശേഷം ഒരു വണ്ടി എടുത്തു... ഇപ്പൊ 9 മാസം ആയി... Monthly average ഒരു 1000km ഓട്ടം ഉണ്ട്... 

Civil service നു പഠിച്ചോണ്ടിരിക്കുന്ന ഒരു അനിയൻ ഉണ്ട്, അവനാണ് EV suggest ചെയ്തത്... എന്തായാലും സംഭവം കൊള്ളാം.
9 മാസം ആയി പെട്രോൾ അടിച്ചിട്ട്... രാത്രി കിടക്കുമ്പോ കുത്തിയിട്ടാൽ രാവിലെ എണീക്കുമ്പോ ഫുൾ ടാങ്ക്... അങ്ങനെ ഒരു വണ്ടി...😍

ഇപ്പോ 2 സർവീസ് കഴിഞ്ഞു ആദ്യത്തെ സർവീസ് free. രണ്ടാമത്തെ സർവീസ് നു 1800 രൂപ ആയി. Gear oil coast. ഡ്രൈവർ സൈഡ് വിൻഡോ up and down speed കുറവ് ഒരു complaint ഉണ്ടാരുന്നു.. അത് അവർ 2nd സർവിസിൽ clear ചെയ്തു തന്നു. പിന്നെ സ്വന്തം പുത്രൻ "അച്ഛാ ഞാനതു പൊട്ടിച്ചു storage spacil ഭദ്രമായി വെച്ചിട്ടുണ്ടെന്നു" പറഞ്ഞ 2 rear AC ventum അവർ ഫ്രീ ആയി മാറ്റിതന്നിട്ടുണ്ട്... വേറെ complaints ഒന്നും ഇത് വരെ ഉണ്ടായിട്ടില്ല...😇

EV is depend upon taste of an owner, if somebody needs a super silent, automatic calm and quite smooth ride with an expectation of average 200 to 250km range then you are in.😎

പിന്നെ നമ്മുടെ mood അനുസരിച്ചു ഓടിക്കാൻ പറ്റിയ വണ്ടിയാണ്.. for example ഒരു ചെറിയ ചാറ്റൽ മഴയത്തു light music ഒക്കെ കേട്ടൊണ്ട് light footil light acceleration ഇൽ drive ആസ്വദിച്ച് long പോകാൻ drive mode pwoli ആണ്...🤓

If you are in a mood of excitement and if you dont want to cover up too much distance... നല്ല അടിച്ചു പൊളി പാട്ടൊക്കെ full volume വെച്ചു നൂറെ നൂറിൽ പറക്കാൻ പറ്റിയ sports mode...  You can really feel the change of drive mode to sports mode. That feeling is Awsome.🤠

ഞാൻ ഇതേവരെ മൂന്നാർ, മാട്ടുപ്പെട്ടി, വാഗമൺ, പൊള്ളാച്ചി, പാലക്കാട്, ആലപ്പുഴ, സേലം എന്നിവിടങ്ങളിലൊക്കെ പോയിട്ടുണ്ട്... ഒരു 30 മീറ്റർ extension board (3x2.5sqmm) സ്വന്തം ആയി ഉണ്ടാക്കി ഡിക്കിയിൽ ഇട്ടിട്ടുണ്ട്...ചെല്ലുന്ന സ്ഥലങ്ങളിലൊക്കെ ഒരു 16A power plug കണ്ടുപിടിച്ചു extension cable through ചാർജ് ചെയ്യലാണ് പരിപാടി, ഇതേവരെ ആരും കാശോന്നും വാങ്ങിയിട്ടില്ല...സേലം പോയപ്പോഴും തിരിച്ചു വരുമ്പോഴും ഓരോ തവണ  Fast charging ചെയ്യേണ്ടി വന്നു.. Approximately slow charging ഇൽ 8hrs ഉം fast chargingil 1 hr ഉം ആണ്  full charge ആവാൻ എടുക്കുന്ന സമയം..😶

വീട്ടിൽ ഞാൻ ഒരു extra kwh meter വെച്ചിട്ടുണ്ട്.. ഒരു തവണ ഫുൾ ചാർജ് ആവാൻ 30 unit energy ആണ് use ആവുന്നത്. 3kw load, 13A current while charging.  വീട്ടിലെ tarif വെച്ചു 5 roopa ആണ് per unit. വീട് transformer ന്റെ അടുത്തായൊണ്ട് high voltage problem und. Voltage 260V നു മുകളിൽ ആണെങ്കിൽ ചാർജ് കേറില്ല... അതുകൊണ്ട് ഒരു 5kva servo stabilizer extra വാങ്ങി വെച്ചിട്ടുണ്ട്.. it will keep the voltage steady. 

ചിലവിന്റെ കാര്യത്തിൽ എന്റെ അനുഭവം ഇങ്ങനെ ആണ്.. ഞാൻ കഴിഞ്ഞ വിജയദശമിയുടെ അന്നാണ് വണ്ടി എടുത്തത്‌. October 26th 2020. ഈ July 26th നു 9 മാസം ആകും...കൃത്യം 8834 km ഓടികഴിഞ്ഞു ഇനി ഒരു 170km ഓടാനുള്ള ചാർജ് വണ്ടിയിൽ balance ഉണ്ട്... എളുപ്പത്തിനു വേണ്ടി നമുക്ക് 9 Months 9000 km എന്ന് കൂട്ടാം...Extra kwh meter ഉള്ളതുകൊണ്ട് യൂണിറ്റ് എത്ര ചിലവായി എന്ന് കൃത്യമായി അറിയാം...ഇന്നുവരെ ആയപ്പോൾ 580 unit ഉപയോഗിച്ച് കഴിഞ്ഞു. വീട്ടിലെ connection പ്രകാരം 4 മുതൽ 5 രൂപ വരെയാണ് per യൂണിറ്റ് ചാർജ്.. 2 തവണ fast charging ചെയ്തിട്ടുണ്ട്. 256 and 357 രൂപ ആയി... Second servicinu 1800 രൂപ ആയിട്ടുണ്ട്.. 

അപ്പോൾ 9000 km ഓടാൻ എനിക്ക് വന്ന ആകെ ചിലവ്
1. Home charging - 580×5 =2900
2. Fast charging - 256+357 = 613
3. Service charge =1800

Total = 5313. 

NB : work sitil or hotels il charge ചെയ്തപ്പോൾ അവർ പൈസ വാങ്ങാത്തത് കൊണ്ട് (ചോദിച്ചിട്ടും കൊടുക്കാത്തതു കൊണ്ട്😋) അത് കൂട്ടിയിട്ടില്ല... 

വണ്ടിക്ക് ഒരു avarage 250 km range കൂട്ടിയാൽ 9000 km ഓടാൻ വേണ്ടി 36 തവണ ചാർജ് ചെയ്യണം... വീട്ടിലെ മീറ്ററിൽ 580 യൂണിറ്റ് ആയിട്ടുള്ളതുകൊണ്ടു ഒരു തവണ ഫുൾ ചാർജ് ആവാൻ 30 യൂണിറ്റ് വേണമെന്നത് കൊണ്ടും ഞാൻ 20 തവണ വീട്ടിൽ നിന്നും 2 തവണ fast ചാർജിങ്ങിൽ നിന്നും ബാക്കി 14 തവണ work site or hotels നിന്നും ചാർജ് ചെയ്തിട്ടുണ്ടെന്ന് വേണം അനുമാനിക്കാൻ...

പിന്നെ ഭാര്യ ഷോപ്പിങ്ങിന് പോകുമ്പോ (വേറെ വണ്ടിയിൽ വെയിറ്റ് ചെയ്യേണ്ട ഏതൊരവസരത്തിലും) വണ്ടിയിൽ AC ഇട്ടു സുഖമായിരിക്കാം... പെട്രോൾ കത്തുന്നു എന്നൊരു പിടപ്പ് ഉണ്ടാകില്ല മനസ്സിൽ... ബാക്കി വണ്ടികളിൽ പെട്രോൾ ന്റെ വിലയോർത്തു വണ്ടി ഓഫ് ആക്കിയിട്ടു വിയർക്കുന്ന ചേട്ടന്മാരെയും മനസ്സില്ലാ മനസ്സോടെ വണ്ടി ഓൺ ചെയ്തു AC ഇട്ടു ഇരിക്കുന്ന ചേട്ടന്മാരേയും ഒക്കെ നോക്കി ചിരിക്കാം😜

പിന്നെ വണ്ടി നിർത്തിയാൽ പിന്നെ എടുക്കുമ്പോൾ ഒരു ചടപ്പ് ഉണ്ട്.. Drive mode ആണെങ്കിൽ light footil കേറി വരാൻ കുറച്ചു time എടുക്കും... കാല് കൊടുത്തു എടുക്കേണ്ടി വരും.. Sports modil ആ പ്രോബ്ലം ഇല്ല... പിന്നെ company 312 range ഒക്കെ പറയുന്നുണ്ടെങ്കിലും സാധാരണ ഡ്രൈവിംഗ് സ്റ്റൈൽ വെച്ച് ഒരു 200 to 250KM റേഞ്ച് ആണ് കിട്ടുക.🙄 എന്നാൽ ശ്രെദ്ധിച്ചു light footil ഓടിച്ചാൽ range കൂടുതൽ കിട്ടുന്നുമുണ്ട്... ഒരു തവണ ആലപ്പുഴ പോയപ്പോൾ എനിക്ക് 300km range കിട്ടിയിരുന്നു. As far as I understood EV range depends upon your driving style. 

പിന്നെ മടിയന്മാർക്ക്പറ്റിയ വേണ്ടിയാണ്... Clutch ചവിട്ടേണ്ട.. Gear മാറ്റേണ്ട.. one pedal driving ശീലമാക്കിയാൽ brake പോലും വല്ലപ്പോഴും ചവിട്ടിയാൽ മതി... കുത്തനെയുള്ള കേറ്റത്തോ ഇറക്കത്തോ നിർത്തേണ്ടി വന്നാൽ Hand brake , clucth , brake, accelarator ഇതെല്ലാം കൂട്ടിയുള്ള മൽപിടുത്തം വേണ്ട... വെറുതെ accelerator ന്നു കാലെടുത്തു താഴെ വെച്ചു steering മാത്രം പിടിച്ചോണ്ടിരുന്നാൽ മതി.. വണ്ടി തനിയെ പതുക്കെ കയറ്റം കയറും.. അതുപോലെ തന്നെ ഇറക്കോം ഇറങ്ങും... ചുരമൊക്കെ ഇറങ്ങി വരാൻ best ആണ്.. steering മാത്രം മതി.. regeneration ഉള്ളത് കൊണ്ട് നല്ല control ആണ് പിന്നെ ചാർജും കുറയില്ല...  weight ഉള്ളതുകൊണ്ടാണെന്നു തോന്നുന്നു നല്ല driving comfort ആണ്. വണ്ടി എടുക്കാൻ ഉദ്ദേശമുള്ളവരോട് ... ഒരുപാട് അഭിപ്രായം ചോദിക്കുന്നതിനേക്കാളും അഭികാമ്യം സ്വന്തമായി ഒരു test drive നടത്തി നോക്കുക എന്നുള്ളതാണ്.😲

ഞാൻ Nexon EV വാങ്ങാനുണ്ടായ സാഹചര്യവും, എന്റെ ഒരു ചിന്ത പോയ വഴിയും ഞാൻ നിങ്ങൾക്ക് പറഞ്ഞുതരാം, ഇത് എന്റെ മാത്രം ചിന്തയാണ് എല്ലാർക്കും ശരിയാകുമോ എന്നെനിക്കറിയില്ല കേട്ടോ.😊

ഞാൻ വാങ്ങുന്നതിനു കുറച്ചു മുൻപാണ് സ്വന്തം അളിയൻ Nexon വാങ്ങിയത് Nexon Xza plus (O) automatic . Green color. വണ്ടി റോഡിൽ ഇറങ്ങിയപ്പോ 13.25 Lakh ആയി. Same വണ്ടി തന്നെ എടുക്കാമെന്നാണ് ഞാനും കരുതിയത്. അപ്പോഴാണ് EV ഒരു Option ആയി വന്നത്.  ഒരു 3.25  Lakh കൂടെ extra ഇട്ടാൽ എനിക്ക് Nexon EV middle varient റോഡിൽ ഇറക്കാം... രണ്ടും automatic തന്നെ ആണ്.. അളിയന്റെ വണ്ടിയിൽ നിന്ന് കുറച്ചു add ones എന്റൽ കുറയും. ബാക്കി എല്ലാം same ആണ്.

കുറയുന്ന options 👇
1. Sun roof - പണിയെടുക്കുമ്പോ തന്നെ ആവശ്യത്തിനു വെയിൽ കൊള്ളുന്നത് കൊണ്ട് വണ്ടി ഓടിക്കുമ്പോ വെയിൽ കൊള്ളാൻ എനിക്ക് വയ്യ. അതോണ്ട് sunroof ഞാൻ വേണ്ടാന്ന് വെച്ചു. അല്ലാതെ കാശില്ലാത്തതു കൊണ്ടല്ല കേട്ടോ😜

2. Rain sensing automatic viper - ഏയ് അത് നമുക്ക് തീരെ പറ്റില്ല,മഴയുള്ളപ്പോ മാത്രമല്ല നമുക്ക് ആവശ്യം, opposite വണ്ടി ചേട്ടൻ പാലത്തിൽ കേറ്റിയിട്ട് light അടിച്ചു കാണിക്കുമ്പോ മാറ്റാൻ പറ്റില്ല എന്ന് viper ഇട്ടു കാണിക്കേണ്ടതാണ്...🤣 അതൊക്കെ ഞാൻ സ്വന്തം ആയിട്ട് ചെയ്‌തോളാം... അതോണ്ട് അതും വേണ്ടന്നു വെച്ചു

3. Automatic Head lamp -  ഏയ് ഇതൊന്നും നമുക്ക് ശരിയാവില്ല. നമ്മൾ ചിലപ്പോ നേരത്തെ ലൈറ്റിടും ചിലപ്പോ കുറച്ചൂടെ ഇരുട്ടായിട്ടെ ഇടൂ. ഇതൊക്കെ ഞാൻ തന്നെ ചെയ്‌തോളാം. അതിനല്ലേ ഞാൻ driving സീറ്റിൽ ഇരിക്കുന്നെ. അപ്പൊ നമുക്ക് അതും വേണ്ട.

പിന്നെ ഇതൊന്നുമില്ലെങ്കിലും അവന്റേൽ ഇല്ലാത്ത ഒരു സാധനം നമ്മടേൽ ഉണ്ടല്ലോ Duel Tone Color😂

അപ്പൊ ഞാൻ കരുതി എനിക്ക് ആവശ്യമില്ലാത്ത ഇത്രേം ഓപ്ഷൻ ഞാൻ വേണ്ടാന്ന് വെച്ച് ഒരു 3.25lakh extra ഇട്ടു ഞാൻ EV തന്നെ വാങ്ങാം എന്നു ഒന്നുമില്ലെങ്കിലും പെട്രോൾ അടിക്കണ്ടല്ലോ, അതിൽ ഒരു 57K എനിക്ക് ഇപ്പോ തന്നെ സേവ് ആയി. ഒരു 2 വർഷം കൊണ്ട് മൊത്തം 3.25 lakh എനിക്ക് തിരിച്ചു കിട്ടുമെന്നാണ്  എന്റെ ഒരു കണക്കു കൂട്ടൽ..😎

പിന്നെ EV ആയതുകൊണ്ട് road tax കുറവാണ്.. 75K ആയുള്ളൂ... Same model petrol/diesel വണ്ടികൾക്ക് 1.75L ആവും.. നമ്മുടെ നാട്ടിലെ റോഡിനു tax 10K തന്നെ കൂടുതലാണ് പിന്നാ 1.75L.  പിന്നെ ഷോറൂമിന്നു 65000 രൂപയ്ക്കു തരാമെന്നു പറഞ്ഞ insurance ഞാൻ New india insurance ന്റെ sitil കയറി online ആയി 35000 രൂപക്ക് എടുത്തു. അവർ പറഞ്ഞതിനേക്കാളും കൂടുതൽ add ones അടക്കം.. വണ്ടിടെ നമ്പർ selection  Registration എല്ലാം സ്വന്തമായി തന്നെയാണ് ചെയ്തത്. പിന്നെ loan എടുത്താണ് വണ്ടി വാങ്ങുന്നതെങ്കിൽ interest ഇനത്തിൽ 1.5 L വരെ income taxil returnil deduction claim ചെയ്യാൻ പറ്റും.. Section 80EEB. ഞാൻ octoberil വണ്ടി എടുത്തതുകൊണ്ട് ഈ മാർച്ച് വരെ ഒരു 72K deduction claim ചെയ്തിരുന്നു...

പിന്നെ നമ്മുടെ main ആവശ്യം പെട്രോൾ അടിക്കാതെ കാശു ചിലവാക്കാതെ തലങ്ങും വിലങ്ങും കിടന്നോടുക എന്നാണെങ്കിലും Silencer ഇല്ലാത്തൊണ്ട് Carbon monoxide പുറത്തു തള്ളുന്നില്ലല്ലോ എന്നൊരാശ്വാസവും മനസ്സിൽ കിടക്കും...😇. ഇത്രേയൊക്കെയെ ഉള്ളൂ.. അറിയാവുന്ന പോലെയൊക്കെ എഴുതിയിട്ടുണ്ട്.. ഇനി നിങ്ങൾ ചോദിക്കുന്നതിനു മറുപടി തരാം...😊

Buy Visit Stores in CarKambolam Sell Close Join Club CK