Hashif Hashi 31-July-19
  • ഇന്ത്യൻ വിപണിയിലേക്ക് പോർഷെ ഇലക്ട്രിക്ക് കാർ ടെയ്കാൻ
  • ഇന്ത്യൻ വിപണിയിലേക്ക് പോർഷെ ഇലക്ട്രിക്ക് കാർ ടെയ്കാൻ
  • ഇന്ത്യൻ വിപണിയിലേക്ക് പോർഷെ ഇലക്ട്രിക്ക് കാർ ടെയ്കാൻ
  • ഇന്ത്യൻ വിപണിയിലേക്ക് പോർഷെ ഇലക്ട്രിക്ക് കാർ ടെയ്കാൻ
  • ഇന്ത്യൻ വിപണിയിലേക്ക് പോർഷെ ഇലക്ട്രിക്ക് കാർ ടെയ്കാൻ
  • ഇന്ത്യൻ വിപണിയിലേക്ക് പോർഷെ ഇലക്ട്രിക്ക് കാർ ടെയ്കാൻ

ജെര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ പോര്‍ഷ തങ്ങളുടെ ഇലക്ട്രിക്ക് കാറായ ടെയ്കാന്‍ 2020 മേയ് മാസം അവസാനം ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കാനൊരുങ്ങുകയാണ്. തിങ്കളാഴ്ച്ച നടന്ന മക്കാന്‍ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കുന്ന വേളയിലാണ് ഇക്കാര്യം പോർഷെ  വ്യക്തമാക്കിയത്. 

ആഗോള വിപണിയില്‍ സെപ്തംബറില്‍ പുറത്തിറക്കുന്ന വാഹനം 2020 ജൂണിന് മുന്നേ ഇന്ത്യയിൽ എത്തിക്കുമെന്ന് പോര്‍ഷ ഇന്ത്യ ഡയറക്ടര്‍ പവന്‍ ഷെട്ടി പറഞ്ഞു. ഇതോടെ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ നിർമാതാക്കളുടെ പട്ടികയിൽ പോർഷേയും ഉൾപ്പെടും. പൂർണമായും വിദേശനിര്മിതമാവും വാഹനം. ആധുനിക 800 -V ശൈലിയിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. വെറു നാലു മിനിറ്റുകൊണ്ട് 100 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ്  കൈവരിക്കാന്‍ ടെയ്കാന് സാധിക്കും. ഫുൾ ചാർജിൽ വാഹനം 500 കിലോമീറ്റർ ദൂരം സഞ്ചരിക്കും. കമ്പനിയുടെ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് മികച്ച സ്വീകാര്യത നല്‍കുവാൻ ഇലക്ട്രിക്ക് വാഹന ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ പ്രാദേശിക ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുമായി പോര്‍ഷ കരാറുകള്‍ ഉണ്ടാക്കിയിട്ടുണ്ട്, ഇത് ഇന്ത്യയിലും തുടരും.

പോര്‍ഷയോടൊപ്പം തന്നെ മറ്റ് വാഹന നിര്‍മ്മാത്ക്കളും ഇലക്ട്രിക്ക് വാഹന വിപണിയിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് ഔഡി തങ്ങളുടെ ഇലക്ട്രിക്ക് എസ്‌യുവിയായ e-ട്രോണ്‍ ഇന്ത്യില്‍ അവതരിപ്പിച്ചത്. 2019 അവസാനത്തോടെ വാഹനത്തെ വിപണിയിലെത്തിക്കാനാണ് ഔഡിയുടെ നീക്കം. തങ്ങളുടെ i3 ഇലക്ട്രിക്ക കാറുമായി ബിഎംഡബ്ല്യുവും വരാനിരിക്കുകയാണ്. കോന ഇലക്ട്രിക്കുമായി ഹ്യുണ്ടായി വിപണിയിലെത്തി കഴിഞ്ഞു. ടെസ് ല ഇന്ത്യയിലേക്ക് പ്രവേശിക്കാനിരിക്കുകയാണ്.

 വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ഒട്ടനവധി പദ്ധതികൾ ആണ് കൊണ്ടുവരുന്നത്. വൈദ്യുത വാഹനങ്ങള്‍ക്ക് റോഡ് ടാക്ക്‌സ് ഇളവ്, വാഹന വായ്പയുടെ മേല്‍ 2.5 ലക്ഷം രൂപയുടെ ഇന്‍കംടാക്ക്‌സ് ഇളവ് എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്.

Buy Visit Stores in CarKambolam Sell Close Join Club CK