Hashif Hashi 1-August-19
  • മകാന്‍ ഫേയ്‌സ്‌ലിഫ്റ്റ് പതിപ്പ് പോര്‍ഷ അവതരിപ്പിച്ചു.
  • മകാന്‍ ഫേയ്‌സ്‌ലിഫ്റ്റ് പതിപ്പ് പോര്‍ഷ അവതരിപ്പിച്ചു.
  • മകാന്‍ ഫേയ്‌സ്‌ലിഫ്റ്റ് പതിപ്പ് പോര്‍ഷ അവതരിപ്പിച്ചു.
  • മകാന്‍ ഫേയ്‌സ്‌ലിഫ്റ്റ് പതിപ്പ് പോര്‍ഷ അവതരിപ്പിച്ചു.
  • മകാന്‍ ഫേയ്‌സ്‌ലിഫ്റ്റ് പതിപ്പ് പോര്‍ഷ അവതരിപ്പിച്ചു.
  • മകാന്‍ ഫേയ്‌സ്‌ലിഫ്റ്റ് പതിപ്പ് പോര്‍ഷ അവതരിപ്പിച്ചു.

മകാന്‍, മകാന്‍ എസ് എന്നീ രണ്ട് വകഭേദങ്ങളില്‍ പോര്‍ഷയുടെ മകാന്‍ എസ്‌യുവിയുടെ പുതിയ പതിപ്പ് കമ്പനി അവതരിപ്പിച്ചു. ജൂണിൽ ബുക്കിംഗ് ആരംഭിച്ചിരുന്നു. വിതരണം വരും ആഴ്ചകളിൽ തുടങ്ങിയേക്കും.

വാഹനത്തിൽ ഒട്ടനവധി മാറ്റങ്ങൾ കാണാൻ കഴിയും. പുതുതലമുറയില്‍പെട്ട കയാനില്‍ നിന്ന് പ്രചോദനമുള്‍ കൊണ്ട് മുൻവശത്ത് ഒട്ടനവധി മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്. എല്‍ഇഡി ലൈറ്റിലാണ് ഹെഡ്‌ലാമ്പുകള്‍ ഡിആര്‍എല്ലുകള്‍, ഫോഗ് ലാമ്പുകള്‍, ടെയില്‍ ലൈറ്റുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയെല്ലാം. 20 ഇഞ്ച് വീലുകളും 21 ഇഞ്ച് വീലുകളിലും ഓപ്ഷണലായി വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപയോക്താവിന് ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം.

ഇന്റരിയറിലും ഒറ്റനവധി മാറ്റങ്ങൾ പോർഷ കൊണ്ടുവന്നിട്ടുണ്ട്. പുതിയ 11 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റും കൂടാതെ ഇതില്‍ പോര്‍ഷ കമ്മ്യൂണിക്കേഷന്‍ മാനേജ്‌മെന്റ് (PCM), കണക്ട് പ്ലസ് മൊഡ്യൂളും ഇതിലുള്‍പ്പെടുന്നു.

2.0 ലിറ്റര്‍ ടര്‍ബോചാര്‍ജഡ് ഇന്‍-ലൈന്‍ ഫോര്‍ എഞ്ചിനാണ് സ്റ്റാന്‍ഡേര്‍ഡ് മോഡലിന് കരുത്ത് പകരുന്നത്. 3.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V6 എഞ്ചിനില്‍ 348 bhp കരുത്തും 450 Nm torque ഉം ആണ് മകാന്‍ എസ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് എഞ്ചിനും 7 സ്പീഡ് PDK ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ യൂണിറ്റില്‍ പ്രവര്‍ത്തിച്ച് നാല് ചക്രങ്ങളിലേക്കും കരുത്ത് നല്‍കും.

പോര്‍ഷയുടെ ക്രോണോ പായ്ക്ക് മകാന്റെ രണ്ട് വകഭേദങ്ങളിലും  ലഭ്യമാകും. വേഗതയേറിയ ഗിയര്‍ ഷിഫ്റ്റുകള്‍, ലോഞ്ച് കണ്‍ട്രോള്‍, അഘിക ഡ്രൈവിംഗ് മോഡുകള്‍, നവീകരിച്ച ഗിയര്‍ ബോക്‌സ് എന്നിവയെല്ലാം കാറിനെ കൂടുതല്‍ സ്‌പോര്‍ട്ടിയാക്കുന്നു.

69.98 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ വില. ഉയര്‍ന്ന മോഡലായ മകാന്‍ എസിന് 85.03 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. ഓഡി Q5, ജാഗ്വാര്‍ F-Pace, എന്നീ സ്‌പോര്‍ട്ടി എസ്‌യുവികളാണ് ഇന്ത്യന്‍ വിപണിയിലെ മകാന്റെ എതിരാളികള്‍. കൂടാതെ തങ്ങളുടെ ഇലക്ട്രിക്ക് കാറായ ടെയ്കാന്‍ 2020 മേയ് മാസം അവസാനം ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ജെര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ പോര്‍ഷ. ഇതോടെ ഇന്ത്യന്‍ വിപണിയില്‍ വൈദ്യുത വാഹനങ്ങള്‍ പ്രധാനം ചെയ്യുന്ന നിര്‍മ്മാതാക്കളുടെ പട്ടികയയില്‍ പോര്‍ഷയും ഉള്‍പ്പെടും.

Buy Visit Stores in CarKambolam Sell Close Join Club CK