beji peter 9-February-22
  • പ്രീമിയർ പദ്മിനി

പ്രീമിയർ പദ്‌മിനി

പ്രീമിയർ പദ്‌മിനിയുടെ ചരിത്രം നമുക്കൊന്നു നോക്കാം..

പ്രീമിയർ പദ്മിനി – കാർ പ്രേമികൾക്കും എല്ലാവർക്കും ഒരേപോലെ പരിചിതമായ പേരാണിത്.
എൺപതുകളിൽ ഇന്ത്യൻ കാർ വിപണിയിലെ ആവേശമായിരുന്നു..
ഇന്ത്യക്കാർക്ക് അത്ര പെട്ടെന്ന് മറക്കാൻ പറ്റില്ല.

ഇന്ത്യയിൽ 1960 കളില്‍ ഇറങ്ങിയ ഫിയറ്റ് 1100 ആയിരുന്നു പിന്നീട് 1974ൽ പ്രീമിയർ പദ്മിനി എന്ന പേരിൽ പേരു മാറി വന്നത്.

പ്രീമിയർ ഓട്ടോമൊബൈൽസ് എന്ന കമ്പനിയായിരുന്നു പദ്മിനിയുടെ നിർമ്മാതാക്കൾ.

പ്രീമിയർ ഓട്ടോമൊബൈൽസും ഫിയറ്റും ആയി സഹകരിച്ചായിരുന്നു കാർ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നത്. ഒരർത്ഥത്തിൽ പദ്മിനി ഒരു ഫിയറ്റ് കാർ തന്നെയായിരുന്നു.
രാജസ്ഥാനിലെ ചിറ്റോർ മഹാറാണിയുടെ സ്മരണാർത്ഥമാണ് ഈ കാറിനു പ്രീമിയർ പദ്മിനി എന്ന പേര് ലഭിച്ചത്.

എതിരാളികളായി അന്ന് ഉണ്ടായിരുന്നത് ഹിന്ദുസ്ഥാൻ അംബാസിഡറും സ്റ്റാൻഡേർഡ് ഹെറാൾഡും ആയിരുന്നു. എന്നാൽ  പദ്മിനിയ്ക്ക് തനതായ ഒരു ഇടവും ആരാധകരും ഉണ്ടായി എന്നതാണ് സത്യം.

1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍  40 ബി.എച്ച്.പി കരുത്തുണ്ടായിരുന്നു.

അന്നത്തെക്കാലത്ത് ഡോക്ടർമാരുടെ ഇഷ്ട്ട  കാറും പദ്മിനി ആയിരുന്നു.

പ്രീമിയർ പദ്മിനി ഇന്ത്യയിൽ ഏറ്റവുമധികം ഉപയോഗിച്ചതും  മുംബൈയിൽ ആയിരുന്നു.. കറുപ്പും മഞ്ഞയും നിറങ്ങളിൽ മുംബയ് നഗരം നിറഞ്ഞു കാണപ്പെട്ടു ടാക്സി കാർ ആയിട്ട്..

അക്കാലത്ത് പ്രീമിയർ പദ്മിനി സ്വന്തമാക്കുക എന്നത് ഏതൊരു കാർ പ്രേമിയുടെയും മോഹമായിരുന്നു.അന്നത്തെ ധനികരായിരുന്ന സ്ത്രീകളടക്കമുള്ളവർ കൂളിങ് ഗ്ളാസ്സും വെച്ച് പദ്മിനിയിൽ വന്നിറങ്ങുന്ന കാഴ്ച അക്കാലത്തെ സിനിമകളിൽ നമുക്ക് ഇന്നും കാണാവുന്നതാണ്.

ഓടിക്കാന്‍  എളുപ്പവും, ഒതുങ്ങിയതും,കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും നോക്കുമ്പോള്‍ അംബാസഡറിനേക്കാള്‍ കൂടുതല്‍ ആരാധകര്‍ ഉണ്ടായിരുന്നത് പദ്മിനിക്കു തന്നെയായിരുന്നു.

എൺപതുകളുടെ പകുതിയോടെ മാരുതി കാറുകൾ ഇന്ത്യൻ വിപണിയിൽ ജൈത്രയാത്ര തുടങ്ങിയതോടെയാണ് പ്രീമിയർ പദ്മിനിയ്ക്ക് കാലിടറിയത്. എന്നാൽ അപ്പോഴും മുംബൈയിലെ ടാക്സിക്കാരുടെ പ്രിയ വാഹനം പദ്മിനി തന്നെയായിരുന്നു. ഗിയര്‍ പൊസിഷന്‍, ബക്കറ്റ് സീറ്റ്, നിസാന്‍ എന്‍ജിനുകളിലേക്കുള്ള മാറ്റം എന്നീ പുതിയ ചില പരിഷ്‌ക്കാരങ്ങള്‍ പരീക്ഷിച്ചു നോക്കിയെങ്കിലും അവയൊന്നും പദ്മിനിയെ രക്ഷിച്ചില്ല.

തൊണ്ണൂറുകളുടെ തുടക്കത്തോടെ കൂടുതൽ വിദേശ കമ്പനികൾ ഇന്ത്യൻ കാർ വിപണിയിൽ എത്തിയതോടെ പദ്മിനിയുടെ വിൽപ്പന കുറഞ്ഞു വന്നു.

1997 ൽ ഇന്ത്യയിൽ ഉത്പാദനം നിറുത്തി .

ഇരുപതു വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള വാഹനങ്ങള്‍ നിരത്തുകളില്‍ ഓടിയ്ക്കരുത് എന്ന  സര്‍ക്കാര്‍ തീരുമാനം വന്നതോടെ മുംബൈ ടാക്സിക്കാരും പദ്മിനിയെ  കൈയൊഴിഞ്ഞു.

ഇന്ത്യയിലുടനീളം പ്രീമിയർ പദ്മിനി ഫാൻസ്‌ ക്ലബുകൾ നിലവിലുണ്ട്..നമ്മുടെ കേരളത്തിലും ഉണ്ട്..

ഇന്നും മലയാളികൾ അടക്കമുള്ളവരുടെ പക്കൽ പഴയ പ്രൗഡിയോടെ തന്നെ പദ്മിനികൾ തങ്ങളുടെ കാർ പോർച്ചിൽ കിടപ്പുണ്ട്..

എന്റെ അടുത്ത സുഹൃത്ത് വിജി ചേട്ടനും ഉണ്ടായിരുന്നു ഒരു പ്രീമിയർ പദ്മിനി ,,അതിൽ ഞാനും ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്..മറക്കാൻ പറ്റാത്ത ആ പദ്മിനി യാത്രകൾ ഒരു പദ്മിനി പോലെ തന്നെ ഒരു നൊസ്റ്റാൾജിയ ആണ്..

പദ്മിനി എന്ന ഉണ്ടക്കണ്ണൻ കാർ ഇന്നും ഒരു തലമുറയുടെ നൊസ്റ്റാൾജിയയാണ്.

Thanks-Viji Paul

Beji peter
9746573979

View Ads in Car Kambolam
View Stores in Car Kambolam
Buy Visit Stores in CarKambolam Sell Close Join Club CK