Hashif Hashi 29 Day(s) ago
  • റെനോ ക്വിഡ് ഇലക്ട്രിക്ക് പതിപ്പ് ചൈനയില്‍ അവതരിപ്പിച്ചു.
  • റെനോ ക്വിഡ് ഇലക്ട്രിക്ക് പതിപ്പ് ചൈനയില്‍ അവതരിപ്പിച്ചു.
  • റെനോ ക്വിഡ് ഇലക്ട്രിക്ക് പതിപ്പ് ചൈനയില്‍ അവതരിപ്പിച്ചു.
  • റെനോ ക്വിഡ് ഇലക്ട്രിക്ക് പതിപ്പ് ചൈനയില്‍ അവതരിപ്പിച്ചു.
  • റെനോ ക്വിഡ് ഇലക്ട്രിക്ക് പതിപ്പ് ചൈനയില്‍ അവതരിപ്പിച്ചു.
  • റെനോ ക്വിഡ് ഇലക്ട്രിക്ക് പതിപ്പ് ചൈനയില്‍ അവതരിപ്പിച്ചു.

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോയുടെ ജനപ്രിയ മോഡലായ ക്വിഡിന്റെ ഇലക്ട്രിക്ക് പതിപ്പ് സിറ്റി K-ZE എന്ന പേരില്‍ ചൈനയില്‍ അവതരിപ്പിച്ചു. ഒറ്റ ചാര്‍ജില്‍ 271 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാന്‍ വാഹനത്തിന് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 2022 -ഓടെ K-ZE മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

43.3 bhp കരുത്തും 125 Nm torque ഉം ഉല്പാദിപ്പിക്കാൻ പ്രാപ്തമായ 26.8kWh ലിഥിയം അയണ്‍ ബാറ്ററിയാണ് K-ZE -യുടെ കരുത്ത്. എസി, ഡിസി അതിവേഗ ചാര്‍ജിങ്ങുകളും ബാറ്ററി പിന്തുണക്കും. 6.6kWh എസി ചാര്‍ജര്‍ ഉപയോഗിച്ച് നാല് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാം. ഡിസി ചാര്‍ജറില്‍ 30 ശതമാനത്തില്‍ 60 ശതമാനത്തിലേക്ക് എത്താന്‍ അര മണിക്കൂറുകൊണ്ടും സാധിക്കും. 

ക്വിഡ് നിര്‍മ്മിച്ച പ്ലാറ്റ് ഫോമില്‍ തന്നെയാവും K-ZE -യും വിപണിയില്‍ എത്തുക. ഇന്ത്യന്‍ അവതരിപ്പിക്കാന്‍ പോകുന്ന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റ അതേ ഡിസൈന്‍ ശൈലി തന്നെയാണ് ഇലക്ട്രിക്ക് പതിപ്പിനും ലഭിച്ചിരിക്കുന്നത്. രൂപത്തില്‍ റെഗുലര്‍ ക്വിഡുമായി സാമ്യമുണ്ടെങ്കിലും മുന്‍വശത്ത് കാര്യമായ മാറ്റങ്ങൾ കാണാം. വളരെ നേര്‍ത്ത എല്‍ഇഡി ഹെഡ്ലാമ്പ്, ഡേടൈം റണ്ണിങ് ലാമ്പുകള്‍, സ്‌കിഡ് പ്ലേറ്റ്, ഗ്രില്ലിലും വി ഷേപ്പഡ് ക്രോമിയം ലൈനുകള്‍ എന്നിവയാണ് മുൻ വശത്തെ മാറ്റങ്ങൾ. 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, 4G വൈഫൈ കണക്ടിവിറ്റി, ഓണ്‍ലൈന്‍ മ്യൂസിക് എന്നിവ പുതിയ കാറിന്റെ പ്രത്യേകതകളാണ്.

ഏകദേശം 6.22 ലക്ഷം ഇന്ത്യൻ രൂപയാണ് ഇപ്പോൾ ചൈനയിലെ K-ZE യുടെ വില. കുറഞ്ഞ വിലയില്‍ ചൈനയില്‍ അവതരിപ്പിച്ച് കാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമ്പോഴും ചലങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ചൈനയിലെ ഡോങ്ഫെങ് മോട്ടോഴ്സുമായി ചേര്‍ന്നാണ് ഇലക്ട്രിക്ക് ക്വിഡിനെ വികസിപ്പിച്ചിരിക്കുന്നത്. 2018 പാരീസ് ഓട്ടോഷോയിലാണ് ക്വിഡിന്റെ ഇലക്ട്രിക്ക് K-ZE കണ്‍സെപ്റ്റ് ആദ്യമായി പ്രദര്‍ശനത്തിനെത്തിയത്.

Buy Visit Stores in CarKambolam Sell Close Join Club CK