Hashif Hashi 14 Day(s) ago
  • റെനോ ക്വിഡ് ഫേസ്ലിഫ്റ്റ് പുറത്തിറങ്ങി.
  • റെനോ ക്വിഡ് ഫേസ്ലിഫ്റ്റ് പുറത്തിറങ്ങി.
  • റെനോ ക്വിഡ് ഫേസ്ലിഫ്റ്റ് പുറത്തിറങ്ങി.
  • റെനോ ക്വിഡ് ഫേസ്ലിഫ്റ്റ് പുറത്തിറങ്ങി.
  • റെനോ ക്വിഡ് ഫേസ്ലിഫ്റ്റ് പുറത്തിറങ്ങി.
  • റെനോ ക്വിഡ് ഫേസ്ലിഫ്റ്റ് പുറത്തിറങ്ങി.

റെനോ തങ്ങളുടെ ക്വിഡ് ഫേസ്ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കി, പിറകെ ബുക്കിങും ആരംഭിച്ചു. 5,000 രൂപ നല്‍കി ഡീലര്‍ഷിപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ഉപഭോക്താക്കള്‍ക്ക് കാര്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.

Std 0.8L, RXE 0.8L, RXL 0.8L, RXT 0.8L, RXT 1.0L, ക്ലൈബര്‍ 1.0L MT, RXT Easy-R 1.0L, ക്ലൈബര്‍ Easy-R 1.0L എന്നിങ്ങനെ എട്ട് വകഭേദങ്ങളിൽ കമ്പനി വാഹനത്തെ ഇറക്കുന്നുണ്ട്. പുതിയ ഡിസൈനൊപ്പം, ഫീച്ചറുകളാല്‍ സമ്പന്നമാണ് ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ്. ചൈനയില്‍ വിപണിയില്‍ അവതരിപ്പിച്ച ക്വിഡിന്റെ ഇലക്ട്രിക്ക് K-ZE കണ്‍സെപ്റ്റിലാണ് പുതിയ പതിപ്പ് എത്തുന്നത്.അതുകൊണ്ട് റെഗുലര്‍ ക്വിഡുമായി സാമ്യമുണ്ടെങ്കിലും മുന്‍വശത്ത് മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. 

നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡേടൈം റണ്ണിങ് ലാമ്പുകള്‍, സ്‌കിഡ് പ്ലെയ്റ്റ്, എല്‍ഇഡി ടെയ്ല്‍ ലാമ്പ് പുതിയ ഡിസൈനിലുള്ള പിൻ ബമ്പർ തുടങ്ങിയവ പുതിയ പതിപ്പിലെ സവിശേഷതകളാണ്. എംജി ഹെക്ടറിലും ടാറ്റ ഹാരിയറിലും കണ്ടിരിക്കുന്ന സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് മുൻവശത്തെ പ്രധാന അകര്ഷണമാവുന്നു. പഴയ പതിപ്പില്‍ ഹെഡ്‌ലാമ്പുകളുടെ സ്ഥാനത്ത് എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളാണ് ഇടംപിടിച്ചിരിക്കുന്നത്. 14 ഇഞ്ചിന്റെ അലോയ് വീലുകള്‍ വാഹനത്തിനു നൽകിയിരിക്കുന്നു. C -ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പും പുതിയ ഡിസൈനിലുള്ള ബമ്പറും ആണ് പിറക്‌ വശത്ത് സ്ഥാനം പിടിച്ചിരിക്കുന്നത്.

ക്രോം-പിയാനോ ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ ഇന്റീരിയറാണ് വാഹനത്തിന് കമ്പനി നൽകിയിരിക്കുന്നത്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ പോലുള്ള അന്ത്യന്താധുനിക കണക്റ്റിവിറ്റി സംവിധാനങ്ങളോടു കൂടിയ റെനോ ട്രൈബര്‍ എംപിവിയില്‍ കണ്ട വലുപ്പമേറിയ ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റം ആണ് ക്വിഡില്‍. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും, ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്ങ് വീലും, രണ്ട് നിറങ്ങളിലുള്ള സീറ്റുകളുമാണ്ഇന്റീരിയറിലെ മറ്റു വിശേഷങ്ങൾ. ടാക്കോമീറ്ററോടു കൂടിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ട്രൈബറില്‍ നിന്നും കടം എടുത്തതാണ്.

പഴയ ക്വിഡിലെ എൻജിനുകൾ പുതിയ ക്വിഡിലും തുടരും. 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണ് അവ. 0.8 ലിറ്റര്‍ എന്‍ജിന്‍ 799 സിസിയില്‍ 53 bhp പവറും 72 Nm torque ഉം സൃഷ്ടിക്കും. 1.0 ലിറ്റര്‍ എന്‍ജിന്‍ 67 bhp പവറും 91 Nm torque -ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷന്‍ എഞ്ചിന് സപ്പോർട്ട് ചെയ്യും. എന്നാൽ ബിഎസ് IV പതിപ്പ് എൻജിൻ തന്നെയാണ് വാഹനത്തിൽ തുടരുക.

ഡ്രൈവര്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് മുന്നറിയിപ്പ്, സ്പീഡ് അലെര്‍ട്ട് സംവിധാനം, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയൊക്കെ അടിസ്ഥാന സുരക്ഷാ ഫീച്ചറുകളായി ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

2.83 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില. മാരുതി സുസൂക്കി എസ്സ്- പ്രെസ്സോ, ഡാറ്റ്‌സണ്‍ റെഡി-ഗോ, മാരുതി സുസൂക്കി ആള്‍ട്ടോ K10 എന്നിവരാണ് ക്വിഡിന്റെ പ്രധാന എതിരാളികള്‍.

Buy Visit Stores in CarKambolam Sell Close Join Club CK