arun vijay 13 Day(s) ago
  • റെനോ ട്രൈബർ ഈ സി ആർ എ എം ടിയുടെ   വില പ്രഖ്യാപിച്ചു

ട്രൈബർ ഈസി-ആർ എ‌എം‌ടിയുടെ ബുക്കിംഗ്  റെനോ ഇന്ത്യ ആരംഭിച്ചു.  മൂന്ന് വേരിയന്റുകളിൽ ഈ വാഹനം ലഭ്യമാണ് - ആർ‌എക്സ്എൽ, ആർ‌എക്സ് ടി, ആർ‌എക്സ്ഇഡ്. ഇരുപത്തിയഞ്ചിലധികം പ്രധാന സവിശേഷതകൾ സ്റ്റാൻഡേർഡായി ഈ വാഹനത്തിൽ നൽകിയിട്ടുണ്ട്. 6.18 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിൽ ട്രൈബർ എഎംടി ലഭ്യമാണ്.  ഉപഭോക്താക്കൾക്ക് ട്രൈബറിന്റെ ഓട്ടോമാറ്റിക് പതിപ്പ് ഓൺലൈനിലോ അല്ലെങ്കിൽ റെനോ ഡീലർഷിപ്പിലോ ബുക്ക് ചെയ്യാം.

നിലവിലുള്ള ബിഎസ് 6 നിലവാരത്തിലുള്ള 1.0 ലിറ്റർ, ത്രീ സിലിണ്ടർ 'എനെർജി' പെട്രോൾ എഞ്ചിൻ  72 ബിഎച്ച്പി കരുത്തും 96 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നതാണ്.  30-ലധികം പ്രമുഖ സവിശേഷതകളായ ഈസിഫിക്സ് സീറ്റുകൾ, എസ്‌യുവി സ്‌കിഡ് പ്ലേറ്റുകൾ, എൽഇഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, രണ്ടാമത്തെയും മൂന്നാമത്തെയും നിരയിലുള്ള  ഇരട്ട എസി വെന്റുകൾ , 182 എംഎം ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ മീഡിയസിസ്റ്റം  തുടങ്ങിയ ഒട്ടനവധി ഫീച്ചേഴ്സ് ഈ വാഹനത്തിൽ നൽകിയിട്ടുണ്ട്.

RXL EASY-R - 6.18 ലക്ഷം രൂപ

RXT EASY-R - 6.68 ലക്ഷം രൂപ

RXZ EASY-R - 7.22 ലക്ഷം രൂപ

Buy Visit Stores in CarKambolam Sell Close Join Club CK