Hashif Hashi 15 Day(s) ago
  • റെനോ-യും ഡീസൽ കാറുകളെ ഇന്ത്യൻ വിപണിയിൽ നിന്നും പിൻ‌വലിക്കുന്നു.
  • റെനോ-യും ഡീസൽ കാറുകളെ ഇന്ത്യൻ വിപണിയിൽ നിന്നും പിൻ‌വലിക്കുന്നു.
  • റെനോ-യും ഡീസൽ കാറുകളെ ഇന്ത്യൻ വിപണിയിൽ നിന്നും പിൻ‌വലിക്കുന്നു.
  • റെനോ-യും ഡീസൽ കാറുകളെ ഇന്ത്യൻ വിപണിയിൽ നിന്നും പിൻ‌വലിക്കുന്നു.
  • റെനോ-യും ഡീസൽ കാറുകളെ ഇന്ത്യൻ വിപണിയിൽ നിന്നും പിൻ‌വലിക്കുന്നു.
  • റെനോ-യും ഡീസൽ കാറുകളെ ഇന്ത്യൻ വിപണിയിൽ നിന്നും പിൻ‌വലിക്കുന്നു.

മുമ്പുള്ളതിൽ നിന്നും വ്യത്യസ്തമായി ഡീസൽ കാറുകളോടുള്ള ജനങ്ങളുടെ പ്രണയം കുറഞ്ഞു വരുന്നതായാണ് കാണാൻ സാധിക്കുന്നത്. അനിശ്ചിതത്വത്തിലേക്കാണ് ഡീസൽ കാറുകളുടെ ഇപ്പോഴത്തെ പോക്ക്. വാഹന നിര്‍മ്മാതാക്കളെപ്പോലും ഇത് വലിയ രീതിയില്‍ ബാധിച്ചത് കൊണ്ട് തന്നെ പല വാഹന നിർമാതാക്കളും  ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഡീസല്‍ കാറുകളെ പിന്‍വലിക്കാന്‍ നിർബന്ധിതരായികൊണ്ടിരിക്കുകയാണ്. ഈ പാതയിൽ ഡീസല്‍ കാറുകളെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വിലിക്കാന്‍ ഒരുങ്ങുകയാണെന്ന് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയും വ്യക്തമാക്കി.

പുതിയ ബിഎസ് VI -ലേക്ക് എഞ്ചിനെ മാറ്റുന്നതിനൊപ്പം മറ്റു സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തുന്നതോടെ ഡീസല്‍ വാഹനങ്ങള്‍ക്ക് പ്രെട്രോള്‍ കാറുകളെക്കാള്‍ മൂന്ന് ലക്ഷം രൂപയില്‍ അധികം ചിലവ് വരുന്നതിനാൽ ഇത് ഉപഭോക്താവിനെ ഡീസല്‍ കാറുകള്‍ വാങ്ങുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുമെന്നാണ് കമ്പനിയുടെ വാദം. പുതിയ ഡീസൽ കാറുകളുടെ വില്പനക്കെതിരെ ശക്തമായ നിലപാട് സർക്കാർ സ്വീകരിച്ചതും തിരിച്ചടിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാര് നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഗുരുഗ്രാമിലെ ഡീസൽ എൻജിൻ അസംബ്ലി പ്ലാന്റ് അടച്ചു പൂട്ടി കഴിഞ്ഞു.  മൊത്തം കാര്‍ വില്‍പ്പനയില്‍ നാലില്‍ ഒന്ന് മാത്രമാണ് ഡീസല്‍ കാറുകളുടെ ഇപ്പോഴത്തെ വില്‍പ്പന.

ലക്ഷ്വറി കാര്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്, ജാഗ്വര്‍, ബിഎംഡബ്ല്യു തുടങ്ങിയവരൊക്കെ ഡീസല്‍ മോഡലുകളുടെ നിരയിലേക്ക് പെട്രൊള്‍ കാറുകള്‍ക്ക് തുല്യപ്രാധാന്യം നല്‍കി വിപണിയില്‍ അവതരിപ്പിക്കാന്‍ തുടങ്ങി. ഡീസല്‍ കാറുകള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന യൂറോപ്യന്‍ നഗരങ്ങളും ഡീസല്‍ കാറുകളെ കൈവിട്ടു തുടങ്ങി. ആഗോളതലത്തില്‍ പല മോഡലുകളുടെയും ഡിസല്‍ വകഭേദങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ഇറക്കുന്നില്ല.പെട്രോള്‍ കാറിനേക്കാള്‍ ഗണ്യമായ തോതില്‍ വില വര്‍ധന BS VI ഡീസല്‍ കാറുകള്‍ക്കുണ്ടാകും. ഇതേ തുടര്‍ന്ന് യൂറോപ്യന്‍ വിപണിയില്‍ ഇത്തരം കാറുകളുടെ വില്‍പ്പന ഇടിയുകയും ചെയ്തിരുന്നു. ഇന്ത്യയിലും സമാന സ്ഥിതി വന്നേക്കം എന്ന് മനസ്സിലാക്കിയതുകൊണ്ടു തന്നെയാണ് മിക്ക നിര്‍മ്മാതാക്കളും ഡീസല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിക്കുന്നത്.

പെട്രോള്‍, ഡീസല്‍ വാഹനങ്ങളാകില്ല ഭാവിയിലേതെന്ന് മനസ്സിലാക്കിയ പല നിര്‍മ്മാതാക്കളും, ഇലക്ട്രിക്, സിഎന്‍ജി, ഹൈബ്രിഡ് പതിപ്പിലേക്ക് മാറി തുടങ്ങി. എന്നിരുന്നാലും BS VI ഡീസൽ കാറുകൾക്ക് മികച്ച വില്പന നേടാൻ സാധിച്ചാൽ ഡീസൽ വിപണിയിലേക്ക് തിരിച്ചെത്തുമെന്നു മാരുതി സുസുക്കി അറിയിച്ചു.

Buy Visit Stores in CarKambolam Sell Close Join Club CK