beji peter 2 Day(s) ago
  • ഞാനും റോൾസ് റോയ്സും
  • ഞാനും റോൾസ് റോയ്സും

യാത്രയും വാഹനങ്ങളേയും ഏറെ ഇഷ്ട്ടപ്പെടുന്ന കോതമംഗലത്തെ പ്രമുഖ വ്യവസായിയായ Roy തണ്ണിക്കോട്ടിലിനെ തേടിയായിരുന്നു എന്റെയും എന്റെ സുഹൃത്തിന്റെയും യാത്ര..

ആ യാത്ര ചെന്നു നിന്നത് ആഡംബരത്തിന്റെ അവസാന വാക്കായ Rolls Royce ഖോസ്റ്റിലും..
റോൾസ് റോയ്സ് കാണുക എന്നത് തന്നെ ഒരു സ്വപ്നമായിരുന്നു അപ്പോഴാണ് അതു ഒന്നു ഓടിയ്ക്കാനും യാത്ര ചെയ്യാനും കിട്ടുക എന്നുള്ളത്..

ഞങ്ങൾ ചെല്ലുമ്പോൾ റോയ് ചേട്ടനോടൊപ്പം അദ്ദേഹത്തിന്റെ 30 വർഷമായിട്ടുള്ള ഉറ്റ സുഹൃത്തു ആന്റണി ചേട്ടനും(തങ്കച്ചൻ) കൂടെ ഉണ്ടായിരുന്നു..
ചെറുപ്പം മുതലേ വാഹനം ഒരു പാഷൻ ആയിരുന്ന റോയ് ചേട്ടന്റെ ജീവിതത്തിലൂടെ ഒരു പാട് വാഹനങ്ങൾ കേറി ഇറങ്ങി പോയിട്ടുണ്ട്..
ഡ്രൈവിംഗ് ഏറെ ഇഷ്ടപ്പെടുന്ന റോയ് ചേട്ടൻ കുറച്ചു നാളുകൾ ആയിട്ട് നവമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുക ആയിരുന്നു.. തന്റെ പുതിയ Benz GLE യുടെ മുകളിൽ കയറി ടൗണിലൂടെ യാത്ര ചെയ്തതും ഒക്കെ വിവാദം ആയിരുന്നു..അതൊക്കെ ആദേഹത്തിന്റെ വാഹന കമ്പം മൂലമുള്ള ഒരു നേരംപോക്കായിരുന്നു..
ഇന്നും അദ്ദേഹം ജീപ്പ് wrangler ന്റെ മുകളിൽ കയറി നിൽക്കുന്നത് കാണാനിടയായി..

ഞങ്ങൾ അദേഹത്തോടൊപ്പം റോൾസ് റോയ്‌സിൽ കോതമംഗലത്തു നിന്നു അങ്കമാലിക്ക് യാത്ര പോയപ്പോൾ അതിലെ യാത്രയെ കുറിച്ചു എനിയ്ക്കു വിവരിക്കാൻ വാക്കുകൾ ഇല്ലാതായി,,

ആ രാജകീയ യാത്ര അനുഭവിച്ചു തന്നെ അറിയണം..

ഞങ്ങൾ വാഹനം മാറി മാറി ഓടിയ്ക്കുകയായിരുന്നു.റോയ് ചേട്ടന്റെ വാഹന അനുഭവങ്ങളെക്കുറിച്ചും ബാംഗ്ലൂർ യാത്രയെയും കുറിച്ചും വാ തോരാതെ സംസാരിയ്ക്കുയകയും ഞങ്ങളുടെ മാറി മാറിയുള്ള ഡ്രൈവിങ്ങും,അതൊക്കെ ആസ്വദിച്ചു റോയി ചേട്ടനും..

എവിടെ വാഹനം നിർത്തുമ്പോളും ആളുകൾ ഓടി കൂടുകയും,,പലർക്കും റോയ് ചേട്ടനെയും റോൾസ് റോയ്സിനെയും ചേർത്തു നിറുത്തി ഫോട്ടോ എടുക്കണം(രണ്ടിലും റോയ് ഉണ്ടല്ലോ)..
അങ്ങിനെ Rolls Royce തന്നെ വീണ്ടും വീണ്ടും രാജാവ് എന്നു ഉറപ്പിയ്ക്കുക ആയിരുന്ന..

യാത്രയിൽ റോയ് ചേട്ടൻ റോൾസ് റോയ്‌സിന് സൺറൂഫ് ഇല്ലാത്തതിന്റെ പരാതി പറയുകയും ചെയ്തു,,ആ കുട്ടിത്തം ഉള്ളിൽ നിന്നും പുറത്തു വരുന്ന വാക്കുകൾ ആയിരുന്നു അത്.. 

Bugatti വാങ്ങണം എന്ന സ്വപ്നം ഉള്ളിൽ വെച്ചു നടക്കുന്ന തണ്ണിക്കോട്ടിൽ റോയ് ചേട്ടന് എന്റെ സ്നേഹസ്പർശം ഞാൻ നേരുന്നു..

Beji peter
9746573979

Thanks
Roy തണ്ണിക്കോട്ടിൽ

Buy Visit Stores in CarKambolam Sell Close Join Club CK