1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം പുതിയതായി വന്ന സർക്കാർ, രാജ്യത്തിന്റെ അതിർത്തിയിൽ സൈന്യത്തിന് പട്രോളിംഗ് നടത്താൻ അനുയോജ്യമായ മോട്ടോർ സൈക്കിൾ തേടി.
അങ്ങിനെ 1952 ൽ റോയൽ എൻഫീൽഡ് ബുള്ളറ്റ് ഈ ജോലിയ്ക്ക് ഏറ്റവും അനുയോജ്യമായ ബൈക്കായി തിരഞ്ഞെടുത്തു. 1954-ൽ 350 സിസി മോഡലിന്റെ 800 യൂണിറ്റുകൾ സർക്കാർ മേടിച്ചു.
1955 ൽ റെഡ്ഡിച്ച് കമ്പനി ഇന്ത്യയിലെ മദ്രാസ് മോട്ടോഴ്‌സുമായി ചേർന്ന് മദ്രാസിൽ(ചെന്നൈ) 350 സിസി റോയൽ എൻഫീൽഡ് ബുള്ളറ്റ് മോട്ടോർസൈക്കിൾ നിർമ്മാണം ആരംഭിയ്ക്കുകയും, 'എൻഫീൽഡ് ഇന്ത്യ' രൂപീകരിക്കുകയും ചെയ്തു.
1962 ആയപ്പോഴേക്കും പൂർണമായും എല്ലാ ഘടകങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കപ്പെട്ടു.
ഇന്ത്യയിൽ ഇന്നും ബുള്ളറ്റിന് ഉള്ള അത്ര ആരാധകർ വേറൊരു ബൈക്കിനും കാണാൻ സാധ്യത ഇല്ല.ആ കുടു കുടു ശബ്ദം കേട്ടാൽ ആരും ഒന്നും തിരിഞ്ഞു നോക്കും. ഇപ്പോഴും നല്ല രീതിയിൽ ഇന്ത്യൻ വിപണിയിൽ വിറ്റ് പോകുന്നുണ്ട്.,കൂടാതെ 50 ഓളം രാജ്യങ്ങളിലും വിൽപ്പന നടത്തുന്നുണ്ട്..
അതിന്റെ ഒരു തല എടുപ്പ് ഒന്നു വേറെ തന്നെ ആണ്..ബുള്ളറ്റ് ഇഷ്ടപ്പെടുന്നവർ വേറെ ഒരു ബൈക്കും മേടിയ്ക്കില്ല.
പുതിയ ബുള്ളറ്റിന് പഴയതിന്റെ അത്രയും ക്വാളിറ്റി ഇല്ലെമ്കിൽ പോലും അതിനും ആവശ്യക്കാർ ഏറെ ഉണ്ട്..
പഴയതിനു ആണ് ഇന്നും മാർക്കറ്റിൽ നല്ല ഡിമാൻഡ്..
എന്റെ ഫ്രണ്ട് രാഹുൽ അദേഹത്തിന്റെ എൻഫീൽഡ് ബുള്ളറ്റിന്റെ ഫോട്ടോയും നമ്പറും സഹിതം മുതുകത്തു റ്റാറ്റൂ ചെയ്തിട്ടുണ്ട്,..
ഞാൻ അദ്ദേഹത്തോട് പറഞ്ഞു എന്റെ ബ്രദർ സൈക്കാട്രിസ്റ് ആണ് ഒന്നു പോയി കാണാൻ..സത്യത്തിൽ ഞാൻ ഏറ്റവും കൂടുതൽ ബുള്ളറ്റ് ഉപയോഗിച്ചതും രാഹുലിന്റെയാണ്...
ഇതിൽ കാണുന്ന ഫോട്ടോ അൽപ്പം പഴയതാണ്..എന്റെ ഫ്രണ്ട് ദിലീപിന്റെ ആണ് ഈ ബുള്ളറ്റ്.. ഇതിൽ അദ്ദേഹം ഒരു ലക്ഷം രൂപയോളം മുടക്കി പണിതതാണ്..
എന്റെ ഒരു ബ്രദർ (Biju)മകനു നല്ലൊരു ഫ്രീക്കു ബൈക്കു മേടിച്ചു കൊടുത്തു, ഒരുമാസം കഴിഞ്ഞു അദ്ദേഹം എന്നോട് പറഞ്ഞു ആ ബൈക്കു കിട്ടിയ വിലയ്ക്ക് കൊടുത്തിട്ട് മകന് ഞാൻ ഒരു പുതിയ ബുള്ളറ്റ് മേടിച്ചു കൊടുത്തു എന്നു,,
അതെന്താണെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ഫ്രീക്ക് ബൈക്ക് മേടിച്ചതിനു ശേഷം എന്റെ ഉറക്കോം പോയി,,
ഇപ്പോൾ മനസമാധാനം ഉണ്ട്, ബുള്ളറ്റ് ആകുമ്പോൾ മറിഞ്ഞു വീഴില്ലല്ലോ എന്നും,ഒട്ടും പേടിയ്ക്കേണ്ട എന്നും..
ഇതൊക്കെ ബുള്ളറ്റ് കഥകൾ..ബുള്ളറ്റ് എന്താണെന്ന് ഞാൻ കൂടുതൽ പറയേണ്ടല്ലോ..
ബുള്ളറ്റിൽ കേറി ഉള്ള ഒരു വരവ് തന്നെ ആനപുറത്തു രാജാവ് വരുന്നത് പോലെ ആണ്..അതിന്റെ ഒരു തലയെടുപ്പ് ഒന്നു വേറെ തന്നെ,,ആ കുടു കുടു ശബ്ദവും കൂടി ആകുമ്പോൾ,സംഗതി കിടിലം...
ഇതൊക്കെ ആണ് ബുള്ളറ്റ് എന്ന രാജാവ് ഇപ്പോഴും ആ സ്ഥാനത്തു നില നിൽക്കുന്നത്..ഇനി ആരും ആ സ്ഥാനം കൈക്കലാക്കുമെന്നും തോന്നുന്നില്ല..
ഇന്ത്യൻ മദ്രാസ് മോട്ടോഴ്‌സ് റോയൽ എൻഫീൽഡിൽ നിന്ന് ലൈസൻസുള്ള ഇത് ഇപ്പോൾ ഇന്ത്യൻ വാഹന നിർമാതാക്കളായ ഐഷർ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ്...
Thanks-Rahul and Dileep
Beji peter
9746573979