arun vijay 23-June-20
  • എസ് പ്രെസ്സോ സിഎൻജി വിപണിയിലെത്തി
  • എസ് പ്രെസ്സോ സിഎൻജി വിപണിയിലെത്തി
  • എസ് പ്രെസ്സോ സിഎൻജി വിപണിയിലെത്തി

2020 ഓട്ടോ എക്‌സ്‌പോയിൽ സി‌എൻ‌ജിയിൽ പ്രവർത്തിക്കുന്ന എസ്-പ്രസ്സോ മാരുതി സുസുക്കി പ്രദർശിപ്പിച്ചിരുന്നു, ഇപ്പോൾ ഇത് വിപണിയിൽ എത്തിയിരിക്കുകയാണ്. 4.84 ലക്ഷം രൂപ മുതൽ ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നു.  

 എൽ‌.എക്സ്.ഐ , എൽ‌.എക്സ്.ഐ (ഒ), വി.എക്സ്.ഐ , വി.എക്സ്.ഐ (ഒ) എന്നിങ്ങനെ നാല് വേരിയന്റുകളിൽ ഈ വാഹനം ലഭ്യമാണ്. 
 നിലവിൽ വിപണിയിലുള്ള സ്റ്റാൻഡേർഡ് എസ് പ്രെസ്സോ മോഡലിനേക്കാൾ 75,000 രൂപ അധികമാണ് സിഎൻജി മോഡലിന്. എന്നിരുന്നാലും, ഫീച്ചേഴ്സ് എല്ലാം സമാനമാണ്.  ഓപ്ഷനൽ വേരിയന്റിൽ ഒരു ഫ്രണ്ട് പാസഞ്ചർ എയർബാഗും സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകളും ലഭിക്കും.

 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ, നാച്ചുറലി  ആസ്പിറേറ്റഡ് എൻജിൻ 58 എച്ച്പിയും 78 എൻഎമ്മും നൽകും. ഇത് പെട്രോൾ എൻജിന് അപേക്ഷിച്ച് കരുത്തു കുറവാണ്. 5 സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി ലഭിക്കുന്നു. 31.2 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. സെലേറിയോ എസ്-സി‌എൻ‌ജിയും എർട്ടിഗ എസ്-സി‌എൻ‌ജിയും കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു. 

Buy Visit Stores in CarKambolam Sell Close Join Club CK