Hashif Hashi 17-May-19

ലോക അർബൻ കാർ കിരീടം ചൂടി സുസുക്കി ജിംനി.
  • ലോക അർബൻ കാർ കിരീടം ചൂടി സുസുക്കി ജിംനി.
  • ലോക അർബൻ കാർ കിരീടം ചൂടി സുസുക്കി ജിംനി.
  • ലോക അർബൻ കാർ കിരീടം ചൂടി സുസുക്കി ജിംനി.
  • ലോക അർബൻ കാർ കിരീടം ചൂടി സുസുക്കി ജിംനി.

2019 ലോക അർബൻ കാർ പുരസ്‌കാരം സുസുക്കി ജിംനി സ്വന്തമാക്കി. 2019 ന്യൂയോര്‍ക്ക് രാജ്യാന്തര ഓട്ടോ ഷോയില്‍ ഹ്യുണ്ടായി സാന്‍ട്രോ, കിയ സോള്‍ മോഡലുകളെ മറികടന്നുകൊണ്ടാണ് സുസുക്കി ജിംനിയുടെ ഈ നേട്ടം.

കഴിഞ്ഞവര്‍ഷം അവസാന നിമിഷം ആണ്  അര്‍ബന്‍ കാര്‍ പുരസ്‌കാരം സുസുക്കി സ്വിഫ്റ്റിന് നഷ്ടമായത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച കാര്‍ ഡിസൈന്‍ പുരസ്‌കാരത്തിനായും സുസുക്കി ജിമ്‌നി മത്സരിക്കുന്നുണ്ട്. 24 രാജ്യങ്ങളില്‍ നിന്നുള്ള 86 ഓട്ടോമൊട്ടീവ് ജേര്‍ണലിസ്റ്റുകള്‍ പങ്കെടുക്കുന്ന പ്രത്യേക ജൂറിയാണ് ഓരോ കാര്‍ വിഭാഗത്തിലെയും ജേതാക്കളെ പ്രഖ്യാപിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ തകര്‍പ്പന്‍ വിജയമാണ് കഴിഞ്ഞവര്‍ഷം ഇറങ്ങിയ സുസുക്കി ജിംനി തുടരുന്നത്. യുകെ വിപണിയില്‍ ഈ വര്‍ഷത്തേക്കുള്ള ജിമ്നി യൂണിറ്റുകള്‍ മുഴുവന്‍ കമ്പനി വിറ്റുകഴിഞ്ഞു. നിലവിൽ ഷോര്‍ട്ട് വീല്‍ബേസ് പതിപ്പ് മാത്രമേ മാർക്കറ്റിൽ ഉള്ളൂ, അടുത്തവര്‍ഷം ലോങ് വീല്‍ ബേസ് മോഡലും വില്‍പ്പനയ്ക്ക് വരും.

ലോകത്തിലെ ഏറ്റവും ചെറിയ ഓഫ്റോഡ് എസ്‌യുവിയാണ് ജിമ്‌നി. ഒരു എഞ്ചിന്‍ യൂണിറ്റ് മാത്രമേയുള്ളൂ സുസുക്കി ജിമ്നിയില്‍. 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന്‍ 102 bhp കരുത്തും 130 Nm torque ഉം പരമാവധി സൃഷ്ടിക്കും.  അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്, നാലു സ്പീഡ് ടോര്‍ക്  കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്നീ ഓപ്ഷനുകൾ ലഭ്യമാണ്. ബോഡി ഓണ്‍ ലാഡര്‍ ഫ്രെയിം ഉപയോഗിക്കുന്ന ജിമ്നിയില്‍ നാലു വീല്‍ ഡ്രൈവ് സംവിധാനം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

ഇന്ത്യന്‍ വിപണിയില്‍ രണ്ടു ഡോര്‍ കോമ്പാക്ട് ഓഫ്റോഡ് വാഹനങ്ങള്‍ക്ക് വലിയ സാധ്യതയില്ലെന്നാണ് മാരുതിയുടെ നിരീക്ഷണം, അതിനാൽ തന്നെ ജിംനി ഇന്ത്യയിലേക്ക് വരില്ലെന്ന വിവരം മാരുതി വ്യക്തമാക്കി.
Compiled by Hashif

Buy Visit Stores in CarKambolam Sell Close Join Club CK