Hashif Hashi 12 Day(s) ago
  • ഹ്യുണ്ടായി ഗ്രാന്‍ഡ് i10 രണ്ടാം തലമുറ ആഗസ്റ്റ് 20 -ന്
  • ഹ്യുണ്ടായി ഗ്രാന്‍ഡ് i10 രണ്ടാം തലമുറ ആഗസ്റ്റ് 20 -ന്
  • ഹ്യുണ്ടായി ഗ്രാന്‍ഡ് i10 രണ്ടാം തലമുറ ആഗസ്റ്റ് 20 -ന്
  • ഹ്യുണ്ടായി ഗ്രാന്‍ഡ് i10 രണ്ടാം തലമുറ ആഗസ്റ്റ് 20 -ന്
  • ഹ്യുണ്ടായി ഗ്രാന്‍ഡ് i10 രണ്ടാം തലമുറ ആഗസ്റ്റ് 20 -ന്

കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ രണ്ടാം തലമുറ ഗ്രാന്‍ഡ് i10 ഇന്ത്യന്‍ വിപണിയിലെത്തിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ആഗസ്റ്റ് 20 -ന് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. നിലവിലുള്ള മോഡലില്‍ നിന്ന് രൂപത്തിലും ഭാവത്തിലും തീര്‍ത്തും വ്യത്യസ്തമായി പുതിയ ഡിസൈനോടെയാവും ഹ്യൂണ്ടായ് വാഹനത്തെ അവതരിപ്പിക്കുക.

ഇപ്പോള്‍ വന്നിരിക്കുന്ന ഹ്യുണ്ടായി മോഡലുകളുടേത് പോലെ പുതിയ ഫ്‌ളുയിഡിക്ക് ഗ്രില്ലാവും, അതോടൊപ്പം പുതിയ അലോയി വീലുകളും, കൂര്‍ത്ത ഹെഡ്‌ലാമ്പുകളും, പുതുക്കിയ ടെയില്‍ ലാമ്പുകളുമായിരിക്കും. പുതിയ ഡാഷ്‌ബോര്‍ഡ് ഡിസൈനിൽ പാതി അനലോഗും പാതി ഡിജിറ്റലുമായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാവും രണ്ടാംതലമുറ ഗ്രാന്‍ഡ് i10 -ല്‍. ഹ്യുണ്ടായി വെന്യുവില്‍ ഉള്ളതുപോലെ ആന്‍ട്രോയിഡ് ഓട്ടോ ആപ്പില്‍ കാര്‍പ്ലെ എന്നിവയടങ്ങി 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റമാണ് വാഹനത്തില്‍ വരിക. ബ്ലൂ ലിങ്ക് കണക്ടഡ് കാര്‍ സാങ്കേതികവിദ്യയുടെ സപ്പോർട്ടും ഉണ്ടാവും.

82 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എഞ്ചിന്റെ ബിഎസ് VI പതിപ്പാവും രണ്ടം തലമുറയില്‍ വരുന്നത്. ബിഎസ് VI നിലവാരത്തിലേക്കുയര്‍ത്തിയ U2 1.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വകഭേതത്തിലും പുതിയ ഗ്രാന്‍ഡ് i10 ലഭിക്കും.
 അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനോടൊപ്പം AMT ഓട്ടോമാറ്റിക്ക് യൂണിറ്റ് പതിപ്പും ഉണ്ടാവും. ഓട്ടോമാറ്റിക്ക് പതിപ്പിന്റെ വില കുറയ്ക്കുന്നതിനാണ് ടോർക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് യൂണിറ്റിന് പകരം AMT ഓട്ടോമാറ്റിക്ക് യൂണിറ്റ് നൽകുന്നത്.

വാഹനത്തില്‍ രണ്ട് എയര്‍ബാഗുകള്‍, കാല്‍നട യാത്രക്കാര്‍ക്ക് പരിക്കുകള്‍ ഉണ്ടക്കാത്ത ബമ്പറുകള്‍, ABS-EBD, പിന്‍ പാര്‍കിങ് സെന്‍സറുകള്‍, സ്പീഡ് അലേര്‍ട്ട് വാര്‍ണിങ്, ഇരട്ട സീറ്റ് ബെല്‍റ്റ് റിമൈണ്ടറുകള്‍ എന്നിവയാണ് മറ്റു സവിശേഷതകൾ.

പുതിയ മോഡലിനൊപ്പം നിലവിലുള്ള മോഡലും വിപണിയില്‍ പ്പനക്കുണ്ടാവും. ആദ്യ തലമുറയ്ക്ക് ഗ്രാന്‍ഡ് i10 പ്രൈം എന്ന് പേര് നല്‍കി ടാക്ക്‌സി വിഭാഗത്തില്‍ വില്‍ക്കാനാണ് സാധ്യത. നിലവിലുള്ള മോഡലിനേക്കാള്‍ വിലയില്‍ മാറ്റമുണ്ടാവാൻ സാധ്യതയുണ്ട്.

Buy Visit Stores in CarKambolam Sell Close Join Club CK